Get Updates
Get notified of breaking news, exclusive insights, and must-see stories!

'സർക്കാരിനെ പ്രശംസിക്കണമെങ്കിൽ രാജി വെച്ച് ബിജെപിയിൽ ചേരൂ', ഗവർണർക്കെതിരെ ഒവൈസി

ഡല്‍ഹി: ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി. സര്‍ക്കാരിന് മേല്‍ പ്രശംസ ചൊരിയണം എന്നാണെങ്കില്‍ ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാജി വെച്ച് ബിജെപിയില്‍ ചേരണമെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട സെമിനാറില്‍ സംസാരിക്കവേ ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് കൊണ്ട് അദ്ദേഹത്തിന് ഒരു സര്‍ക്കാരിന് അനുകൂലമായി സംസാരിക്കാന്‍ സാധിക്കില്ല. അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച് ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്ന് കൊണ്ട് ബിജെപിക്ക് വേണ്ടി സംസാരിക്കട്ടെ. സര്‍ക്കാരിനെ പിന്തുണയ്ക്കണമെങ്കില്‍, പ്രധാനമന്ത്രിയെ പിന്തുണയ്ക്കണമെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജി വെയ്ക്കൂ, ഒവൈസി മാധ്യമങ്ങളോട് പ്രതികരിച്ചു.

 Owaisi against Kerala Governor

ഏക സിവില്‍ കോഡ് നടപ്പിലാക്കണം എന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. നിലവിലുളള സംവിധാനങ്ങള്‍ തുല്യത എന്ന മൗലികാവകാശം ഉറപ്പ് വരുത്തുന്നില്ലെന്നും ഏക സിവില്‍ കോഡ് എല്ലാ പൗരന്മാര്‍ക്കും ഒരേ നീതി ഉറപ്പാക്കും എന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലും ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് കേള്‍ക്കുകയും പരിഗണിക്കുകയും വേണമെന്നും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചു.

അതേസമയം ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനേയും അസദുദ്ദീന്‍ ഒവൈസി രൂക്ഷമായി വിമര്‍ശിച്ചു. ഏക സിവില്‍ കോഡ് നടപ്പിലാക്കാനുളള കേന്ദ്ര നീക്കത്തിന് പിന്നിലുളള സര്‍ക്കാരിന്റെ ലക്ഷ്യം ദാരിദ്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, ചൈനീസ് കടന്നുകയറ്റം പോലെയുളള പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുക എന്നതാണെന്നും ഒവൈസി ആരോപിച്ചു. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ അഭ്യര്‍ത്ഥിച്ച ലോ കമ്മീഷന് എഐഎംഐഎം മറുപടി നല്‍കിയിട്ടുണ്ടെന്നും ഒവൈസി വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അനാവശ്യമായി ഒരു പ്രശ്‌നം സൃഷ്ടിക്കുക എന്നതാണ് ഏക സിവില്‍ കോഡ് നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്. കൃത്യം അഞ്ച് വര്‍ഷത്തിന് ശേഷം ലോ കമ്മീഷന്‍ ഇത് ചെയ്യുന്നത് യാദൃശ്ചികമാണെന്ന് കരുതുന്നില്ല. പൊതുതിരഞ്ഞെടുപ്പിന് അഞ്ചോ ആറോ മാസങ്ങള്‍ക്ക് മുന്‍പ് ബിജെപി ഈ വിഷയം ഉയര്‍ത്തും. അവരുടെ ലക്ഷ്യം അന്തരീക്ഷത്തില്‍ വിഷം കലര്‍ത്തുക എന്നതാണ്. അതുവഴി വോട്ടര്‍മാരെ ഭിന്നിപ്പിക്കുകയും 2024ലെ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയും ചെയ്യുകയാണ് ബിജെപിയുടെ ഉന്നമെന്നും ഒവൈസി ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+