Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദൂയിസത്തെ പ്രതിരോധിക്കൂ; ഇസ്ലാം പ്രീണനം വേണ്ട, ഉദയ്പൂര്‍ ആക്രമണത്തില്‍ ഡച്ച് എംപി

ദില്ലി: ഉദയ്പൂരിലെ ക്രൂരമായ കൊലപാതകത്തില്‍ വിദ്വേഷ പരാമര്‍ശവുമായി നെതര്‍ലന്‍ഡ്‌സിലെ തീവ്ര വലത് വിഭാഗം നേതാവായ ഗീര്‍ത് വൈല്‍ഡേഴ്‌സ്. ഡച്ച് പാര്‍ലമെന്റ് അംഗം കൂടിയാണ് അദ്ദേഹം. ഇതിനൊക്കെയുള്ള മറുപടി, നമ്മളെല്ലാം നൂപുര്‍ ശര്‍മയെ പിന്തുണയ്ക്കുന്നു എന്ന് പറയുകയാണ്. കാരണം അവര്‍ക്ക് നമ്മളെ എല്ലാവരെയും കൊല്ലാന്‍ കഴിയില്ലെന്നും വിവാദ എംപി പറഞ്ഞു. നേരത്തെ പ്രവാചക നിന്ദാ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ പിന്തുണച്ചിരുന്നു ഗീര്‍ത് വൈല്‍ഡേഴ്‌സ്. നടപടിയെടുത്തതും പുറത്താക്കിയതും വളരെ മോശമായി പോയെന്നും, ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

1

ഹിന്ദുക്കള്‍ ഇന്ത്യയില്‍ സുരക്ഷിതമായിരിക്കണം. കാണം അത് അവരുടെ രാജ്യമാണ്. അവരുടെ മാതൃഭൂമിയാണ്. അതൊരിക്കലും ഇസ്ലാമിക രാജ്യമല്ലെന്നും ഗീര്‍ത്ത് വൈല്‍ഡേഴ്‌സ് കുറിച്ചു. ഇന്ത്യക്കുള്ള സന്ദേശമെന്ന നിലയില്‍ ഒരു ട്വീറ്റ് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഒരു സുഹൃത്തെന്ന നിലില്‍ ഇന്ത്യയോട് ഞാന്‍ പറയുകയാണ്. അഹിഷ്ണുത കാണിക്കുന്നവര്‍ക്കെതിരെ സഹിഷ്ണുത കാണിക്കേണ്ടെതില്ലെന്നു വൈല്‍ഡേഴ്‌സ് പറഞ്ഞു. തീവ്ര ചിന്താഗതിക്കാര്‍ക്കെതിരെ ഹിന്ദൂയിസത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഇസ്ലാമിനെ പ്രീണിപ്പിക്കുന്നത്. അത് നിങ്ങള്‍ക്ക് വല്ലത് നഷ്ടുണ്ടാക്കും. ഹിന്ദുക്കള്‍ക്ക് അവരെ നൂറ് ശതമാനം സംരക്ഷിക്കുന്നവരെയാണ് ആവശ്യമെന്നും വൈല്‍ഡേഴ്‌സ് പറഞ്ഞു.

ഉദയ്പൂരിലെ കൊലപാതകത്തില്‍ തീവ്രവാദ ബന്ധവും പോലീസും ദേശീയ അന്വേഷണ ഏജന്‍സിയും പരിശോധിക്കുന്നുണ്ട്. പ്രതികള്‍ പാകിസ്താനിലേക്ക് ഫോണ്‍ ചെയ്തിരുന്നതായും, ഞെട്ടിച്ച കാര്യങ്ങള്‍ക്ക് ഇന്ത്യയില്‍ പ്ലാന്‍ ചെയ്തിരുന്നതായും എന്‍ഐഎ പറയുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രൂക്ഷമായി തന്നെ ഈ സംഭവത്തെ വിമര്‍ശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കേന്ദ്രം എന്‍ഐഎയോട് കേസ് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. രാജസ്ഥാന്‍ പോലീസിന് കേസില്‍ വീഴ്ച്ച പറ്റിയെന്നാണ് റിപ്പോര്‍ട്ട്. കനയ്യലാല്‍ പോലീസിനോട് തനിക്ക് സുരക്ഷ നല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് സുരക്ഷ നല്‍കിയിരുന്നില്ല.

ആക്രമികള്‍ തയ്യല്‍ക്കടക്കാരന്‍ കൂടിയായ കനയ്യയുടെ കടയിലെത്തി ഇയാളെ തലയറുത്ത് കൊല്ലുകയായിരുന്നു. ഈ ക്രൂരകൃത്യം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.നൂപുര്‍ ശര്‍മയെ പിന്തുണച്ച് കനയ്യലാല്‍ പോസ്റ്റിട്ടതിന് ഞങ്ങള്‍ പ്രതികാരം ചെയ്യുകയാണെന്ന് രണ്ട് അക്രമികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏതെങ്കിലും തീവ്രവാദ സംഘടനയുടെയോ അന്താരാഷ്ട്ര ബന്ധമോ ഇക്കാര്യത്തില്‍ പരിശോധിക്കുമെന്ന് എന്‍ഐഎ നേരത്തെ പറഞ്ഞിരുന്നു. പോലീസ് ഇയാള്‍ക്കുള്ള സുരക്ഷയുടെ കാര്യത്തില്‍ അലസ സമീപനം കാണിച്ചതാണ് കൊലയ്ക്ക് കാരണമായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+