കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്ക് സംരക്ഷണം തരൂ, കനയ്യലാല്‍ കരഞ്ഞ് പറഞ്ഞു, പോലീസ് കേട്ടില്ല, ഉദയ്പൂരിലെ യാഥാര്‍ത്ഥ്യം....

Google Oneindia Malayalam News

ദില്ലി: ഉദയ്പൂരിലെ ക്രൂരമായ കൊലപാതക വിവരം കേട്ടാണ് ഇന്നലെ രാജ്യം മുഴുവന്‍ ഞെട്ടിച്ചത്. കുറ്റവാളികളെ പിടിച്ചെന്നും, ഇവര്‍ക്ക് പരമാവധി ശിക്ഷ തന്നെ വാങ്ങി കൊടുക്കുമെന്നും രാജസ്ഥാന്‍ സര്‍ക്കാരും പ്രഖ്യാപിച്ചു. എന്നാല്‍ എന്തുകൊണ്ട് ഒരു സാധാരണ ടെയ്‌ലറായ കനയ്യലാല്‍ ഇങ്ങനെ ദാരുണമായി കൊല്ലപ്പെട്ടു. വലിയൊരു സംഘര്‍ഷാവസ്ഥയിലേക്കാണ് ഇത് നാടിനെ നയിച്ചിരിക്കുന്നത്.

മട്ടും ഭാവവും കണ്ടിട്ട് ദുരൂഹത മണക്കുന്നു; ഉദയ്പൂര്‍ സംഭവത്തില്‍ സംശയങ്ങളുമായി കെടി ജലീല്‍മട്ടും ഭാവവും കണ്ടിട്ട് ദുരൂഹത മണക്കുന്നു; ഉദയ്പൂര്‍ സംഭവത്തില്‍ സംശയങ്ങളുമായി കെടി ജലീല്‍

ഇങ്ങനെ നിരവധി അജ്ഞാതമായ കാര്യങ്ങള്‍ ഇതിന് പിന്നിലുണ്ട്. അതിനെല്ലാം ഉത്തരം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സത്യം പരിശോധിക്കുമ്പോള്‍ ഗെലോട്ട് സര്‍ക്കാരും പോലീസുമാണ് ഇതിന്റെ ഉത്തരവാദികളെന്ന് വ്യക്തമാകും. വിശദമായ വിവരങ്ങളിലേക്ക്....

1

ഈ മാസം ആദ്യമാണ് സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ ഉദയ്പൂരിലെ ടെയ്‌ലറായ കനയ്യലാല്‍ അറസ്റ്റിലാവുന്നത്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിച്ചിരുന്നില്ല. കനയ്യ രണ്ടാഴ്ച്ച മുമ്പ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസിന് പരാതി നല്‍കിയിരുന്നു. തന്റെ തയ്യല്‍ക്കട തുറക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നായിരുന്നു അന്ന് കനയ്യ പരാതിയില്‍ പറഞ്ഞിരുന്നു. ഒരു ഒത്തുതീര്‍പ്പിന് അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസ് നിസ്സംഗത പാലിച്ചപ്പോള്‍ കനയ്യക്ക് ഒത്തുതീര്‍പ്പ് പോലും സാധ്യമായില്ല.

2

ഇന്നലെയാണ് കനയ്യ കൊല്ലപ്പെട്ടത്. അതുദാരുണമായിരുന്നു കൊലപാതകം. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതി മുഹമ്മദ് റിയാസ് അട്ടാറി പത്ത് ദിവസം മുമ്പ് കനയ്യലാലിനെതിരെ വീഡിയോയിലൂടെ വധഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പോലീസ് ഇത് ഗൗരവത്തിലെടുത്തില്ല. കനയ്യയുടെ ജീവന്‍ നഷ്ടപ്പെടാനുള്ള പ്രധാന കാരണം ഇതാണ്. രാജസ്ഥാന്‍ സര്‍ക്കാര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ബന്‍വര്‍ലാല്‍ എന്നാണ് ഇയാളുടെ പേര്. എന്നാല്‍ പ്രശ്‌നം ഇതിലും എത്രയോ ഗുരുതരമാണ്.

3

പോലീസില്‍ ഇനിയും എത്രയോ തലകള്‍ ഉരുളുമെന്നാണ് വിവരം. നുപൂര്‍ ശര്‍മയെ കുറിച്ച് ജൂണ്‍ ഒമ്പതിനാണ് കനയ്യലാല്‍ സോഷ്യല്‍ മീഡിയ പോസ്റ്റിടുന്നത്. അതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതിന് ശേഷമാണ് കനയ്യലാല്‍ പരാതി നല്‍കിയത്. രണ്ട് പേര്‍ തന്റെ കടയിലേക്ക് വന്നുവെന്നും, തന്റെ ഫോണില്‍ നിന്ന് ഒരു കോള്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വളരെ മോശപ്പെട്ടൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് തന്റെ ഫോണില്‍ നിന്ന് പോസ്റ്റ് ചെയ്‌തെന്നും, അത് ഡിലീറ്റ് ചെയ്‌തെന്നും, ഇനി അത് ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും കനയ്യ പരാതിയില്‍ പറയുന്നു.

4

ജൂണ്‍ പതിനൊന്ന് ഗനമന്‍ഡി പോലീസ് സ്‌റ്റേഷനില്‍ നിന്ന് കനയ്യലാലിനെ വിളിച്ചിരുന്നു. ഇയാളുടെ അയല്‍വാസി നസീം ഒരു പരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പോലീസ് സ്‌റ്റേഷനിലെത്താനും നിര്‍ദേശിച്ചു. തനിക്ക് മുസ്ലീം സമുദായത്തില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നു. അതുകൊണ്ടാണ് പരാതി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് മൊബൈല്‍ ഫോണ്‍ എങ്ങനെയാണ് ഉപയോഗിക്കുകയെന്ന് പോലും അറിയില്ലെന്ന് കനയ്യ പോലീസിനോട് പറഞ്ഞത്.. തന്റെ കുഞ്ഞ് ഗെയിം കളിക്കുന്നതിനിടെ അബദ്ധത്തില്‍ ആ പോസ്റ്റ് ഷെയര്‍ ചെയ്തതാണെന്നും കനയ്യ പറഞ്ഞു.

5

പോലീസ് പക്ഷേ ഇതൊന്നും കേട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്തു. പിറ്റേന്ന് ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ തിരിച്ചുവന്നതിന് ശേഷം നിരന്തരം ഭീഷണിയാണ് നേരിട്ടത്. പോലീസില്‍ പരാതി നല്‍കേണ്ടി വന്നു. തനിക്ക് കട തുറക്കാന്‍ പറ്റുന്നില്ലെന്നും, നസീം അടക്കമുള്ളവര്‍ വന്ന് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും പോലീസിനെ അറിയിച്ചു. തന്റെ പേരും ചിത്രവും വാട്‌സ്ആപ്പിലാകെ പ്രചരിപ്പിച്ചത് നസീമും സുഹൃത്തുക്കളും ചേര്‍ന്നാണ്. കട തുറന്നാല്‍ ഇവനെ കൊല്ലണമെന്നായിരുന്നു ആഹ്വാനം.

6

ഇതിനെതിരെയാണ് ലാല്‍ പോലീസിനെ സമീപിച്ചത്. തനിക്ക് കട തുറക്കാന്‍ ആവശ്യമായ സുരക്ഷ തരണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഒരു നടപടിയും പോലീസ് എടുത്തില്ല. പകരം രണ്ട് കക്ഷികള്‍ക്കുമിടയില്‍ നിന്ന് ഒത്തുതീര്‍പ്പിനാണ് പോലീസ് ശ്രമിച്ചത്. കുറച്ച് കാലം മിണ്ടാതെ ജാഗ്രതയോടെ ഇരിക്കാനായിരുന്നു പോലീസ് കനയ്യയോട് നിര്‍ദേശിച്ചത്. പ്രധാന കുറ്റവാളി മുഹമ്മദ് റിയാസ് അട്ടാരിയുടെ ഭീഷണി വീഡിയോയെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. ഒരാഴ്ച്ചയോളം ഇവരെ പേടിച്ച് കനയ്യ കട അടച്ചിരുന്നു. ചൊവ്വാഴ്ച്ചയാണ് ഇത് തുറന്നത്. ആ ദിവസം തന്നെ കനയ്യ ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു.

ആലിയക്കും രണ്‍ബീറിനും ശുക്രരാശി; ആഢംബരത്തില്‍ ഭ്രമിക്കും, ഈ നാളില്‍ കുഞ്ഞ് ജനിക്കുമെന്ന് ജ്യോതിഷിആലിയക്കും രണ്‍ബീറിനും ശുക്രരാശി; ആഢംബരത്തില്‍ ഭ്രമിക്കും, ഈ നാളില്‍ കുഞ്ഞ് ജനിക്കുമെന്ന് ജ്യോതിഷി

Recommended Video

cmsvideo
ഇനി ഒരു വരവ് ഉണ്ടാകുമോ ? ആശങ്കയിൽ ആരാധകർ | *Cricket

English summary
udaipur murder: kanhaiya lal seeks for police protection but negligence cost his life, details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X