മകന്റേയും കാമുകിയുടേയും സ്വകാര്യ ചിത്രം പുറത്ത്: വിവാദം, കലക്കന്‍ മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍
സ്നേഹിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും വിലക്കില്ലെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ ഭാര്യ കൃതിക ഉദയനിധി രംഗത്ത് വന്നു

ചെന്നൈ: മകന്റേയും കാമുകിയുടേയും സ്വകാര്യ ചിത്രങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് നടനും തമിഴ്നാട് കായിക യുവജനകാര്യ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാതെ മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്നാണ് ഉദയനിധി വ്യക്തമാക്കുന്ന്. തന്റെ മകന് 18 വയസ്സ് പൂർത്തിയായെന്നും അത് അവന്റെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാമുകിയുമൊത്തുള്ള മകൻ ഇൻബനിതിയുടെ ഫോട്ടോകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് കൂടുതല്‍ പ്രതികരിക്കാനും അദ്ദേഹം വിസമ്മതിച്ചു.
പക്വതയുള്ള ഒരു വ്യക്തിയുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നതിന് തനിക്ക് ചില നിയന്ത്രണങ്ങളുണ്ടെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനായ മന്ത്രി വ്യക്തമാക്കി. താനും ഭാര്യയും മകനും തമ്മിൽ എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താനാകില്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ജനുവരിയിൽ ഇൻബനിതിയുടെയും കാമുകിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നുവെങ്കിലും ഉദയനിധി അതിനോട് പ്രതികരിച്ചിരുന്നില്ല. എന്നിരുന്നാലും, സ്നേഹിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും വിലക്കില്ലെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ ഭാര്യ കൃതിക ഉദയനിധി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഉദയനിധി സ്റ്റാലിന്റെ നിലപാടിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. തികച്ചും വ്യക്തിപരമായ കാര്യമാണെന്നും ഇത്തരം കാര്യങ്ങള്‍ ഒരിക്കലും വിവാദമാക്കേണ്ടതില്ലെന്നുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പത്തിനെട്ട് വയസ്സ് പൂർത്തിയായ ഒരോ വ്യക്തിയും സ്വതന്ത്രമായ വ്യക്തികളാണ്. മന്ത്രിയുടെ മകനായതുകൊണ്ട് സൌഹൃദങ്ങള്‍ പാടില്ലെന്ന നിലപാട് ശരിയല്ല. വൈറലായ ചിത്രങ്ങള്‍ എന്തുകൊണ്ടാണ് ആ രീതിയില്‍ ചർച്ചയാവുന്നതെന്ന് അറിയില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
പ്രധാനമായും പ്രതിപ്കഷ കക്ഷികളാണ് ഈ ചിത്രങ്ങള്‍ വിവാദമാക്കുന്നത്. വ്യക്തി ജീവിതങ്ങളെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷം സദാചാരാ പൊലീസ് ചമഞ്ഞ് അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നാണ് ഡിഎംകെ അണികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത്. അതേസമയം, സിനിമ അഭിനയം പൂര്‍ണ്ണമായും നിര്‍ത്തിയതിന് ശേഷമാണ് ഉദയനിധി സ്റ്റാലിന്‍ മന്ത്രിക്കുപ്പായം അണിഞ്ഞത്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'മാമന്നൻ' തന്റെ അവസാന ചിത്രമായിരിക്കും എന്നും ഉദയനിധി വ്യക്തമാക്കി.












Click it and Unblock the Notifications