കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരെ മെട്രോ കാര്‍ഷെഡ് പ്രൊജക്ട്; കൂടുതല്‍ അറിയിപ്പ് വരുന്നത് വരെ ഒരൊറ്റ വൃക്ഷം പോലും മുറിക്കില്ലെന്

  • By S Swetha
Google Oneindia Malayalam News

മുംബൈ: നഗരത്തിന്റെ ശ്വാസകോശമെന്നറിയപ്പെടുന്ന ആരെ കോളനിയിലെ മെട്രോ കാര്‍ഷെഡ് നിര്‍മ്മാണം നിര്‍ത്തി വെക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉത്തരവിട്ടു. സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത ദിവസമാണ് പ്രഖ്യാപനം. അതേസമയം, മുംബൈ മെട്രോ റെയില്‍ പദ്ധതിയുടെ പ്രവര്‍ത്തനം താന്‍ നിര്‍ത്തിയിട്ടില്ലെന്ന് താക്കറെ വ്യക്തമാക്കി. നഗരത്തിലെ പച്ചപ്പേറിയ ആരെ പ്രദേശത്തെ മരങ്ങള്‍ വെട്ടിമുറിച്ച് കൊണ്ട് നിര്‍മ്മിക്കുന്ന കാര്‍ ഷെഡിനെതിരെ കഴിഞ്ഞ മാസം വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി കർണാടക സർക്കാർ, ഡികെ ഇല്ലെങ്കിൽ മല്ലികാർജ്ജുൻ ഖാർഗെ, പുതിയ നീക്കം!ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി കർണാടക സർക്കാർ, ഡികെ ഇല്ലെങ്കിൽ മല്ലികാർജ്ജുൻ ഖാർഗെ, പുതിയ നീക്കം!

ആരേയിലെ കാര്‍ ഷെഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും കൂടുതല്‍ മരങ്ങള്‍ വെട്ടിമാറ്റില്ലെന്നും താക്കറെ പറഞ്ഞു. ആരേ മെട്രോ കാര്‍ ഷെഡ് പദ്ധതിയുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ നിര്‍ത്തി വെക്കുകയാണ്. എന്നാല്‍ മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനം അവസാനിപ്പിക്കില്ല. പക്ഷേ അടുത്ത തീരുമാനം വരുന്നത് വരെ, ആരെയിലെ ഒരു ഇല പോലും വെട്ടിമാറ്റില്ലെന്ന് മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ താക്കറെ പറഞ്ഞു.

uudav1-15

ശിവസേന-നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന താക്കറെ വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഒക്ടോബറില്‍ മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. രണ്ടായിരത്തിലധികം മരങ്ങളാണ് കോളനിയില്‍ നിന്നും കാര്‍ ഷെഡിനായി വെട്ടിമാറ്റിയത്. ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിലെ പങ്കാളിയായിരുന്ന ശിവസേന അന്ന് മരങ്ങള്‍ വെട്ടിമാറ്റുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.


അതേസമയം മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ മുംബൈയിലെ ജനങ്ങള്‍ സന്തുഷ്ടരാണെന്ന് ശിവസേന യുവനേതാവ് ആദിത്യ താക്കറെ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ തുടരും, പക്ഷേ പരിസ്ഥിതിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ദോഷങ്ങള്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Uddav Thackeray ensures to stop cutting trees for Arey Metro project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X