കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവ് പണി തുടങ്ങി; ബിജെപി സര്‍ക്കാര്‍ ഗുജറാത്ത് കമ്പനിക്ക് നല്‍കിയ 321 കോടിയുടെ കരാര്‍ റദ്ദാക്കി

Google Oneindia Malayalam News

മുംബൈ: മുഖ്യമന്ത്രിയായ പിന്നാലെ മുന്‍ ബിജെപി സര്‍ക്കാരിന്‍റെ പദ്ധതികള്‍ തിരുത്തി ഉദ്ധവ് താക്കറെ.മഹാരാഷ്ട്ര ടൂറിസം വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര കുതിര പ്രദര്‍ശനത്തിന് ഗുജറാത്ത് കമ്പനിക്ക് നല്‍കിയ കരാറാണ് ഉദ്ധവ് സര്‍ക്കാര്‍ റദ്ദാക്കിയത്. ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

uddavfad-1

അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കൂന്ന ലല്ലൂജി കമ്പനിക്ക് നല്‍കിയ 321 കോടി രൂപയുടെ കരാറാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയ നവംബര്‍ 28 നാണ് ചീഫ് സെക്രട്ടറി അജയ് മെഹ്ത്തയുടെ ഉത്തരവിനെ തുടര്‍ന്ന് കരാര്‍ റദ്ദ് ചെയ്തിരിക്കുന്നത്.

2017 ലാണ് സാരംഗ് ഖേദ ചേതക് എന്ന പേരില്‍ നടത്തുന്ന പരിപാടി നടത്താന്‍ ടൂറിസം കോര്‍പ്പറേഷന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടത്. കേന്ദ്ര ചട്ടങ്ങള്‍ പ്രകാരമല്ല കരാറെന്നും കരാറിന് പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.

അധികാരത്തിലേറിയ പിന്നാലെ മുന്‍ സര്‍ക്കാരിന്‍റെ പല പദ്ധതികളും പുനരവലോകനം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി, മുംബൈ-നാഗ്പപൂര്‍ എക്സ്പ്രസ്വേ, മുംബൈ-പൂനെ ഹൈപ്പര്‍ലൂപ്പ് പദ്ധതി തുടങ്ങിയവയും പുനരവലോകനത്തിന് വിധേയമാക്കുമെന്നാണ് വിവരം.

സിനിമക്ക് ദോഷം ചെയ്തത് കാരവാന്‍ സംസ്കാരം; ലഹരി ഉപയോഗം പണ്ടും ഉണ്ട്, തുറന്നടിച്ച് കമല്‍സിനിമക്ക് ദോഷം ചെയ്തത് കാരവാന്‍ സംസ്കാരം; ലഹരി ഉപയോഗം പണ്ടും ഉണ്ട്, തുറന്നടിച്ച് കമല്‍

സിനിമകളില്‍ ഷെയിന്‍ അഭിനയിക്കും; പക്ഷേ, ഇതാണ് കണ്ടീഷന്‍, അമ്മ സുനില പറയുന്നുസിനിമകളില്‍ ഷെയിന്‍ അഭിനയിക്കും; പക്ഷേ, ഇതാണ് കണ്ടീഷന്‍, അമ്മ സുനില പറയുന്നു

അജ്മീരില്‍ നിന്ന് ഷെയ്ന്‍ ഉടന്‍ കൊച്ചിയില്‍ എത്തണം; ഇടപെട്ട് താരസംഘടന, ഉടന്‍ യോഗംഅജ്മീരില്‍ നിന്ന് ഷെയ്ന്‍ ഉടന്‍ കൊച്ചിയില്‍ എത്തണം; ഇടപെട്ട് താരസംഘടന, ഉടന്‍ യോഗം

English summary
Uddav thackeray govt scraps horse fair contract of BJP govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X