കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് അനുകൂലമായി പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ല; കാരണം വ്യക്തമാക്കി ശിവസേന

സംസ്ഥാനത്ത് ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യവും എക്സിറ്റ് പോൾഫലവും തമ്മിൽ യാതൊരു വിധ ബന്ധവുമില്ലെന്ന് ശിവസേന തലവൻ ഉദ്ധവ് തക്കറെ പറഞ്ഞു

  • By Ankitha
Google Oneindia Malayalam News

മുംബൈ: ബിജെപിക്ക് അനുകൂലമായി പുറത്തു വന്ന എക്സിറ്റ് പോൾ വിശ്വസിക്കുന്നില്ലെന്നു ശിവസേന. ഗുജറാത്തിൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യവും എക്സിറ്റ് പോൾഫലവും തമ്മിൽ യാതൊരു വിധ ബന്ധവുമില്ലെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ പറഞ്ഞു. തിങ്കളാഴ്ച പുറത്തു വരുന്ന തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഉദ്ധവ് പറഞ്ഞു.

sivasena

തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ച് പിവി അന്‍വര്‍ എംഎൽഎ; സത്യവാങ്മൂലത്തിൽ ക്രമക്കേട്തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ച് പിവി അന്‍വര്‍ എംഎൽഎ; സത്യവാങ്മൂലത്തിൽ ക്രമക്കേട്

കോൺഗ്രസ് അധൃക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധിക്ക് അദ്ദേഹം ആശംസകൾ അറിയിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ രാഹുൽ വളരെ അധികം കഷ്ടപ്പെട്ടിട്ടുണ്ട്. പ്രവർത്തകരിലും ജനങ്ങളിലും അദ്ദേഹത്തിന്റെ വിശ്വാസം വിജയം നേടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തന്റെ വസതിയായ മാതോ ശ്രീയിൽവെച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉദ്ധവ്.‌

 കേരളം ബ്രാന്‍ഡഡ് പച്ചക്കറികളിലേക്ക്; ആദ്യ ഔട്ട് ലെറ്റ് കൊട്ടാരക്കരയിൽ കേരളം ബ്രാന്‍ഡഡ് പച്ചക്കറികളിലേക്ക്; ആദ്യ ഔട്ട് ലെറ്റ് കൊട്ടാരക്കരയിൽ

പ്രതീക്ഷകൾക്കപ്പുറം

പ്രതീക്ഷകൾക്കപ്പുറം

എൻഡിഎ സർക്കാർ അധികാരത്തിലേറുമ്പോൾ രാജ്യം ഒരുപാടു പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതിനു വിരുദ്ധമായാണ് നടന്നത്. കർഷകർക്കും തൊഴിലില്ലാത്തവർക്കും വേണ്ടി അവർ ഒരു പദ്ധതിയും നടപ്പിലാക്കിയില്ല. എന്നാൽ തങ്ങൾ അങ്ങനെയല്ല. അധികാരത്തിലെത്തിയ ശേഷവും തങ്ങൽ നൽകിയ ഉറപ്പുകളിൽ നിന്ന് പിൻമാറിയിട്ടില്ലെന്നും അതിൽ തന്നെ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്നും ഉദ്ധവ് പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടി

ജനങ്ങൾക്ക് വേണ്ടി

അധികാരത്തിലേറിയ ശേഷവും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ നടപ്പിലാക്കണമെന്നാണ് തങ്ങളുടെ നിലപാട്. കൂടാതെ എന്ത് ചെയ്യണമെന്ന് ആരും തങ്ങളെ പഠിപ്പിക്കേണ്ടെന്നും ഉദ്ധവ് പറഞ്ഞു. അതേസമയം മഹാരാഷ്ട്രയിൽ ഒരു വർഷത്തിവുള്ളിൽ ഭരണവിടുമെന്ന ആദിത്യ തക്കറെയുടെ പ്രസ്താവനയിൽ ഗതികേടെന്നുമില്ലെന്നും ഉദ്ധവ് വ്യക്തമാക്കി.

ഗുജറാത്തിൽ നിന്ന് ബിജെപി പുറത്തായാൽ ഭരണം വിടും

ഗുജറാത്തിൽ നിന്ന് ബിജെപി പുറത്തായാൽ ഭരണം വിടും

കാർഷിക കടങ്ങൾ, വൈദ്യുതീകരണം, തൊഴിലില്ലായ്മ എല്ലാം ഇപ്പോഴും നിലവിലുണ്ട്. അങ്ങനെയുള്ളപ്പോൾ എന്തിനാണ് ശിവസേന ബിജെപിയെ പിന്തുണയ്ക്കുന്നതെന്നും ഉദ്ധവ് ചോദിക്കുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് തിരിച്ചടി സംഭവിച്ചാൽ , അടുത്ത പാർലമെൻറ് തിരഞ്ഞെടുപ്പിനു മുൻപ് ശിവേസന എൻഡിഎ സംഖ്യം വിട്ട് പുറത്തു പോകുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് അഭ്യൂഹങ്ങളെ ശക്തപ്പെടുത്തുവിധം ഉദ്ധവിന്റെ നിലപാട് അറിയിക്കൽ.

ശിവസേനയുടെ വെല്ലുവിളി

ശിവസേനയുടെ വെല്ലുവിളി

ഗുജറാത്തിലും ഹിമാചലിലും ബിജെപിയ്ക്ക് എക്സിറ്റ് ഫലങ്ങൾ അനുകൂലമായിരിക്കെ ഒരു വർഷത്തിനുള്ളിൽ ഭരണത്തിൽ നിന്ന് പുറത്താക്കുമെന്ന് ശിവസേന യുവ ജനവിഭാഗമായ യുവസേന അറിയിച്ചിരുന്നു . കൂടാതെ മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് തയാറാകാനും ബിജെപിയെ വെല്ലുവിളിച്ചിട്ടുണ്ട്. മുംബൈയിലെ പ്രാദേശിക തിരഞ്ഞെടുപ്പിലാണ് സേന ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ അവർ പരാജയപ്പെട്ടെങ്കിലും നിലപാടില്‍നിന്ന് മാറ്റം വരുത്താന്‍ തയാറായില്ല. ഈ സഖ്യത്തില്‍നിന്ന് വിലപ്പെട്ട 25 വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും ഉദ്ധവ് താക്കറെ പറയുകയും ചെയ്തിരുന്നു

English summary
Shiv Sena chief Uddhav Thackeray on Saturday appeared to disagree with exit polls predicting a clear victory for the BJP in Gujarat.There is a big difference between the political atmosphere prevalent in Gujarat and the exit poll results, said Thackeray, whose party shares an uneasy relationship with its ruling ally BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X