കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ.... ത്രികക്ഷി സഖ്യത്തിന് ഭൂരിപക്ഷമുണ്ടോയെന്ന് ഫട്നാവിസ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കും. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഒരുങ്ങുകയാണ്. വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷമാണ് ഉദ്ധവ് സത്യപ്രതിജ്ഞ ചെയ്യുകയും, ഇപ്പോള്‍ വിശ്വാസ വോട്ടിന് ഒരുങ്ങുകയും ചെയ്യുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ത്രികക്ഷി സഖ്യം. കഴിഞ്ഞ ദിവസമാണ് ഉദ്ധവും ഒപ്പം ആറ് പേര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തത്.

1

കഴിഞ്ഞ ദിവസം തന്നെ ആദ്യ മന്ത്രിസഭാ യോഗവും ഉദ്ധവ് ചേര്‍ന്നിരുന്നു. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും രണ്ട് നേതാക്കളാണ് കഴിഞ്ഞ ദിവസം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ശിവസേനയില്‍ നിന്നും രണ്ട് മന്ത്രിമാരുണ്ട്. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഡിസംബര്‍ മൂന്നിനാണ് ഉദ്ധവ് താക്കറെയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്. അതേസമയം കര്‍ഷകരുടെ വിഷയങ്ങള്‍ മുന്നിലുള്ളതിനാലാണ് വേഗത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതെന്നാണ് സൂചന.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഉദ്ധവ് ചര്‍ച്ച ചെയ്തത് മുഴുവന്‍ വിശ്വാസ വോട്ട് ജയിക്കുന്നതിനെ കുറിച്ചാണെന്നും, കര്‍ഷകര്‍ക്കുള്ള പാക്കേജിനെ കുറിച്ച് ഒന്നും സംസാരിച്ചില്ലെന്നും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസുമായി ചേര്‍ന്നതിന് അമിത് ഷായും ശിവസേനയെ വിമര്‍ശിച്ചിരുന്നു. ശിവസേന പിന്നില്‍ നിന്ന് കുത്തിയെന്നും, അവര്‍ക്ക് മറുപടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

എന്‍സിപിയോ അജിത് പവാറോ ശരത് പവാറോ ബിജെപിയെ വഞ്ചിട്ടില്ലെന്നും, അത് ശിവസേന മാത്രമാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു. ശിവസേന സഖ്യം സംസ്ഥാനത്ത് ഭയന്നാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഫട്‌നാവിസ് പറഞ്ഞു. പ്രൊടേം സ്പീക്കറുടെ കാര്യത്തില്‍ ആരോപണങ്ങളാണ് ശിവസേന സഖ്യം ഉന്നയിക്കുന്നത്. എന്നാല്‍ ശരിയായ ഭൂരിപക്ഷമുണ്ടെങ്കില്‍ എന്തിനാണ് ഇവര്‍ ഭയപ്പെടുന്നതെന്നും ഫട്‌നാവിസ് ചോദിച്ചു.

 മോദിയും ഉദ്ധവും തമ്മില്‍ സഹോദര ബന്ധം.... ഒന്നിക്കണം, ആഗ്രഹം വെളിപ്പെടുത്തി ശിവസേന!! മോദിയും ഉദ്ധവും തമ്മില്‍ സഹോദര ബന്ധം.... ഒന്നിക്കണം, ആഗ്രഹം വെളിപ്പെടുത്തി ശിവസേന!!

English summary
uddhav govt will face floor test tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X