കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യസര്‍ക്കാര്‍ സത്യപ്രതിജ്ഞ ബുധനാഴ്ച? ബിജെപി എംഎല്‍എ കാളിദാസ് കോലാംബ്കറ്‍ ഇടക്കാല സ്പീക്കര്‍

  • By Aami Madhu
Google Oneindia Malayalam News

മുംബൈ: ഒടുവില്‍ മഹാരാഷ്ട്ര പ്രതിസന്ധിക്ക് താത്കാലിക വിരാമം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചതോടെ ശിവസനേ-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറും. ബുധനാഴ്ച ബിജെപി സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് വൈകീട്ടോടെ ഫഡ്നാവിസ് രാജിക്കാര്യം പ്രഖ്യാപിച്ചത്.

ഗവര്‍ണറെ കണ്ട് ഫഡ്നാവിസ് രാജി സമര്‍പ്പിച്ചതോടെ സത്യപ്രതിജ്ഞ പ്രതിജ്ഞ ചെയ്യേണ്ട ദിവസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ത്രികക്ഷി സഖ്യം അന്തിമ തിരുമാനം കൈക്കൊള്ളും. ഇതിനായി മൂന്ന് കക്ഷികളും വൈകീട്ടോടെ സംയുക്ത നിയമസഭ കക്ഷിയോഗം ചേരും. വിശദാംശങ്ങളിലേക്ക്

നാടകീയ നീക്കം

നാടകീയ നീക്കം

അധികാരത്തിലേറി നാലാം ദിവസമാണ് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ രാജിവെച്ച് ഒഴിയുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അജിത് പവാര്‍ രാജിവെച്ച് ഒഴിഞ്ഞതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെയ്ക്കുകയാണെന്ന് ദേവേന്ദ്ര ഫഡ്നാവിസും പ്രഖ്യാപിച്ചത്. അജിത് പവാര്‍ പോയതോടെ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് സമ്മതിച്ചായിരുന്നു ഫഡ്നാവിസിന്‍റെ രാജി.

സംയുക്ത യോഗം ചേരും

സംയുക്ത യോഗം ചേരും

ഇതോടെ ഇനി മഹാ വികാസ് അഘാഡി മഹാരാഷ്ട്രയില്‍ അധികാരത്തില്‍ ഏറുമെന്ന് ഉറപ്പായി. ഇന്ന് വൈകീട്ട് തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാനാണ് സഖ്യത്തിന്‍റെ തിരുമാനം. അതിന് മുന്‍പ് മൂന്ന് പാര്‍ട്ടികളും സംയുക്ത യോഗം ചേരും.

മുഖ്യമന്ത്രി പദവി പങ്കിടില്ല

മുഖ്യമന്ത്രി പദവി പങ്കിടില്ല

നേരത്തേ നിശ്ചയിച്ചത് പ്രകാരം ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകും. ശിവസേന തന്നെ അഞ്ച് വര്‍ഷവും മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. മുഖ്യമന്ത്രി കസേര പങ്കിടില്ലെന്ന നിലപാട് ശിവസേന ആവര്‍ത്തിച്ചു. നേരത്തേ എന്‍സിപിയുമായി മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ശിവസേനയുടെ വാഗ്ദാനം

ശിവസേനയുടെ വാഗ്ദാനം

അതേസമയം അജിത് പവാര്‍ എന്‍സിപിയിലേക്ക് മടങ്ങിയാല്‍ അദ്ദേഹത്തിന് സുപ്രധാന പദവികള്‍ നല്‍കുമോയെന്നതാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. അജിത് പവാര്‍ മടങ്ങി വന്നാല്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ തയ്യാറാണെന്ന് ശിവസേന പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കോണ്‍ഗ്രസിനും എന്‍സിപിക്കും

കോണ്‍ഗ്രസിനും എന്‍സിപിക്കും

ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും ലഭിക്കും. സംസ്ഥാന അധ്യക്ഷന്‍ ബാലസാഹേബ് തോറത്തിനെ ഉപമുഖ്യമന്ത്രിയാക്കും എന്നാണ് സൂചന. നേരത്തേ അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍ എന്നീ പേരുകളായിരുന്നു ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍ സഭയിലെ മുതിര്‍ന്ന എംഎല്‍എ എന്ന നിലയിലാണ് തോറത്തിനെ പരിഗണിക്കുന്നത്.

സത്യപ്രതിജ്ഞ ചെയ്യും

സത്യപ്രതിജ്ഞ ചെയ്യും

ശരദ് പവാറിന്‍റെ അടുത്ത അനുയായി ആയ ജിതേന്ത്ര അഹ്വാദാകും എന്‍സിപിയില്‍ നിന്നുള്ള ഉപമുഖ്യമന്ത്രി. നാളെ തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്താന്‍ സഖ്യകക്ഷികള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടേക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോടൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും.

പ്രോ ടേം സ്പീക്കര്‍

പ്രോ ടേം സ്പീക്കര്‍

ബിജെപി എംഎല്‍എ കാളിദാസ് കോളാമ്പ്കറിനെ ഇടക്കാല സ്പീക്കറായി ഗവര്‍ണര്‍ നിയമിച്ചു. അദ്ദേഹം ഉടന്‍ രാജ്ഭാവനില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യും. മുതിര്‍ന്ന ശിവസേനാ നേതാവായിരുന്ന കോളാമ്പ്കര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയും പിന്നീട് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ എത്തിയ നേതാവാണ്.

സമ്മര്‍ദ്ദം ശക്തമാക്കി

സമ്മര്‍ദ്ദം ശക്തമാക്കി

അതിനിടെ അജിത് പവാറിനെ വൈകീട്ട് ചേരുന്ന സംയുക്ത ത്രികക്ഷി യോഗത്തില്‍ പങ്കെടുപ്പിക്കാനുള്ള നീക്കങ്ങള്‍ എന്‍സിപി ശക്തമാക്കി. നേരത്തേ നിയമസഭ കക്ഷി നേതാവായിരുന്നു അജിത് പവാറിനെ മറുകണ്ടം ചാടിയതിനെ തുടര്‍ന്ന് എന്‍സിപി തത്സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു.

എന്ത് പദവി

എന്ത് പദവി

ജയന്ത് പാട്ടീല്‍ ആണ് പുതിയ നിയമസഭ കക്ഷി നേതാവ്. മടങ്ങി എത്തുന്നതോടെ അജിത് പവാറിന് പഴയ പദവി ലഭിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. അതേസമയം മറ്റ് പ്രധാന പദവികള്‍ നല്‍കിയേക്കാനുള്ള സാധ്യതകളും ഉണ്ട്.

English summary
Uddhav likely to be new CM; Cong & NCP to get Dy CMs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X