കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കര്‍ഷകര്‍ക്ക് 25000 രൂപ വെച്ച് നല്‍കണം, പ്രചാരണം മറക്കേണ്ട, ഫട്‌നാവിസിന്റെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഓര്‍മിപ്പിച്ച് ദേവേന്ദ്ര ഫട്‌നാവിസ്. പ്രതിപക്ഷ നേതാവായതിന് ശേഷം ഫട്‌നാവിസ് ആവശ്യപ്പെടുന്ന ആദ്യ കാര്യമാണിത്. ഉദ്ധവ് താക്കറെ കര്‍ഷകര്‍ക്ക് 25000 രൂപ നല്‍കണമെന്ന വാഗ്ദാനം ഉദ്ധവ് നടപ്പാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഹെക്ടറിന് 25000 രൂപ നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉദ്ധവ് ഉറപ്പ് നല്‍കിയിരുന്നു. ഇതാണ് ഫട്‌നാവിസ് ഓര്‍മിപ്പിച്ചിരിക്കുന്നത്.

1

നേരത്തെ സംസ്ഥാന പര്യടനത്തിനിടെയാണ് ഉദ്ധവ് കര്‍ഷകര്‍ക്ക് സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനിടെ ഫട്‌നാവിസ് തന്റെ ശത്രുവല്ലെന്ന് ഉദ്ധവ് പ്രഖ്യാപിക്കുകയും ചെയ്തു. ഞാന്‍ നിങ്ങളെ രിക്കലും പ്രതിപക്ഷ നേതാവെന്ന് വിളിക്കില്ല. ഉത്തരവാദിത്തമുള്ള നേതാവെന്ന് മാത്രമേ ഞാന്‍ വിശേഷിപ്പിക്കൂ. നിങ്ങള്‍ ശിവസേനയുമായി നല്ല രീതിയിലാണെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും ഉദ്ധവ് പറഞ്ഞു.

ഞാന്‍ പല കാര്യങ്ങളും ഫട്‌നാവിസില്‍ നിന്നാണ് പഠിച്ചത്. എക്കാലവും അദ്ദേഹവുമായി സൗഹൃദമുണ്ടാകുമെന്നും ഉദ്ധവ് പറഞ്ഞു. അതേസമയം ഫട്‌നാവിസിനെ പരിഹസിക്കാനും ഉദ്ധവ് സംസാരത്തില്‍ ശ്രമിച്ചു. ഞാനൊരിക്കലും തിരിച്ചുവരുമെന്ന് പറഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ നിയമസഭയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഞാന്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്ന ഫട്‌നാവിസിന്റെ വാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ക്ക് വഴി വെച്ചിരുന്നു.

ഈ സര്‍ക്കാരിന്റെ ലക്ഷ്യം കര്‍ഷകരുടെ വായ്പ എഴുതി തള്ളുക മാത്രമല്ല, അവരുടെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുക കൂടിയാണ്. വര്‍ഷങ്ങളായി പ്രതിപക്ഷത്ത് ഇരുന്നവര്‍ ഇപ്പോള്‍ എന്റെ കൂടെ സുഹൃത്തുക്കളായുണ്ട്. എന്നാല്‍ സുഹൃത്തുക്കള്‍ പ്രതിപക്ഷ നിരയിലേക്ക് പോയെന്നും ഉദ്ധവ് പറഞ്ഞു. അതേസമയം എന്‍സിപി മന്ത്രി ജയന്ത് പാട്ടീലും ഫട്‌നാവിസിനെ പരിഹസിച്ചിരുന്നു. തിരിച്ചുവരുമെന്ന പറഞ്ഞ ഫട്‌നാവിസ് അത് പാലിച്ചെന്നും, എന്നാല്‍ സഭയില്‍ എവിടെയാണ് ഇരിക്കുകയെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ലെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.

ശരദ് പവാറിന്റെ കുശാഗ്ര ബുദ്ധി ഫലം കാണുന്നു; ശിവസേനക്ക് കുരുക്കിട്ട് എന്‍സിപിക്ക് വന്‍ നേട്ടംശരദ് പവാറിന്റെ കുശാഗ്ര ബുദ്ധി ഫലം കാണുന്നു; ശിവസേനക്ക് കുരുക്കിട്ട് എന്‍സിപിക്ക് വന്‍ നേട്ടം

English summary
uddhav now give 25000 to farmers says fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X