കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബിൽ സവർക്കറെ അപമാനിക്കുന്നതിന് തുല്ല്യം; തുറന്നടിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ!

Google Oneindia Malayalam News

പുതിയ പൗരത്വ ബില്ലിനെതിരെ വിമർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സിന്ധു നദി മുതല്‍ കന്യാകുമാരി വരെ ഒരു രാജ്യത്തിന് കീഴില്‍ കൊണ്ടുവരാന്‍ പരിശ്രമിച്ച വിഡി സവര്‍ക്കറിനെ അപമാനിക്കുന്നതാണ് പുതിയ ബില്ലെന്ന് അദ്ദേഹം പറഞ്ഞു. യുവതികൾക്കെതിരെയുള്ള അതിക്രമങ്ങൾ, തൊലില്ലായ്മ, കാർഷിക പ്രതിസന്ധി എന്നാ പ്രധാന കാര്യങ്ങൾ മറച്ചുവെക്കാനാണ് ഇപ്പോൾ പൗരത്വ ഭേദഗതി ബിൽ കൊണ്ടു വന്നതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

സംഘപരിവാർ ബഹുമാനിക്കുന്ന ഹിന്ദു രാഷ്ട്രവാദത്തിന്റെ (ദേശീയത) വക്താവായ സവർക്കറുടെ തത്വങ്ങൾക്ക് വിരുദ്ധമാണ് സി‌എ‌എ എന്നും അദ്ദേഹം പറഞ്ഞു. സിന്ധു നദി മുതൽ കന്യാകുമാരിവരെ ഒരു രാജ്യത്തിന് കീഴിൽ കൊണ്ടുവരണമെന്ന് സവർക്കർ ആവശ്യപ്പെട്ടിരുന്നു. അത് ചെയ്യുന്നതിനുപകരം, ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സവർക്കറിനെ ധിക്കരിച്ചുകൊണ്ട് സവർക്കരെ പ്രതിരോധിച്ച ന്യൂനപക്ഷങ്ങളെ ഇന്ത്യയിലേക്ക് സ്വീകരിക്കുകയാണ്, ഇത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വ്യക്തമാക്കി.

നിലപാടിൽ മാറ്റമില്ല

നിലപാടിൽ മാറ്റമില്ല

സവർക്കറിനെക്കുറിച്ചുള്ള സേനയുടെ നിലപാടിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം സവർക്കർക്കെതിരായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ ഉദ്ധവ് താക്കറെ ശക്തമായി വിമർശിച്ചിരുന്നു. റേപ്പ് ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്‍റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിലാണ് സഖ്യ കക്ഷിയായ ശിവസേന ഇടിഞ്ഞത്.

സവർക്കർ പരാമർശത്തിൽ പ്രതിഷേധം

സവർക്കർ പരാമർശത്തിൽ പ്രതിഷേധം

മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കണമെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയോട് ഉദ്ധവ് താക്കറെ വിശദീകരണം ചോദിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സവർക്കറും സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കി

സവർക്കറും സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കി

മഹാരാഷ്ട്രയുടെ മാത്രമല്ല രാജ്യത്തിന്‍റെ ദേവനാണ് വീര്‍ സവര്‍ക്കര്‍. നെഹ്റുവിനേയും ഗാന്ധിയേയും പോലെ സവര്‍ക്കറും സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയ നേതാവാണെന്നും വീര്‍ സവാര്‍ക്കറെ അപമാനിക്കരുതെന്നും സഞ്ജയ് റൗത്ത് ട്വീറ്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ സവര്‍ക്കറിന് ഭാരത് രത്ന നല്‍കുമെന്ന വാഗ്ദാനം ശിവസേന മുന്നോട്ട് വെച്ചിരുന്നു.

മഹാരാഷ്ട്രയിലും നടപ്പാക്കും?

മഹാരാഷ്ട്രയിലും നടപ്പാക്കും?


അതേസമയം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമം മഹാരാഷ്ട്രയില്‍ നടപ്പിലാക്കുമെന്ന് ശിവസേന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സവര്‍ക്കറെ രാഹുല്‍ ഗാന്ധി അപമാനിച്ചതോടെയാണ് ശിവസേന നിലപാട് കടുപ്പിക്കുന്നത്. ഹിന്ദുത്വ പ്രത്യയശ്സ്ത്ര വിശ്വാസങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും വീര സവര്‍ക്കര്‍ രാജ്യത്തിന്റെ ദൈവമാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്തും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്റെ പേര് വീര സവര്‍ക്കറെന്നല്ലെന്നുമായിരുന്നു രഹുലിന്റെ പ്രസ്താവന.

English summary
Uddhav Says new Citizenship Act is Insult to Savarkar's Views
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X