കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരൊറ്റ മരം പോലും വെട്ടിപ്പോവരുത്... ആദ്യ ഉത്തരവുമായി ഉദ്ധവ്, ആരെ മെട്രോയ്ക്ക് കുരുക്ക്!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശുദ്ധികലശത്തിന് ഒരുങ്ങി ഉദ്ധവ് താക്കറെ. ആരെ മെട്രോയ്ക്ക് വേണ്ടി മരങ്ങള്‍ വെട്ടിമുറിക്കുന്നത് റദ്ദാക്കിയിരിക്കുകയാണ് അദ്ദേഹം. മുഖ്യമന്ത്രിയായ ശേഷം ഉദ്ധവിന്റെ ആദ്യ തീരുമാനമാണിത്. ആരെ കാര്‍ഡ് ഷെഡിന് വേണ്ടിയുള്ള പണികള്‍ നിര്‍ത്തിവെക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. അടുത്തൊരു നോട്ടീസ് കിട്ടുന്നത് വരെ ഒരു മരം പോലും വെട്ടിപ്പോകരുതെന്നാണ് നിര്‍ദേശം. അതേസമയം ബിജെപിക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്.

1

നേരത്തെ സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്ന് ശിവസേനയെ തടയാന്‍ ശ്രമിച്ചത് കോര്‍പ്പറേറ്റുകളായിരുന്നു. മെട്രോ സ്‌റ്റേഷനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശിവസേന തടയുമെന്ന സൂചനകളും ഉണ്ടായിരുന്നു. ബിജെപി ഇതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതേസമയം മെട്രോക്ക് വേണ്ട പണികള്‍ തടഞ്ഞിട്ടില്ലെന്നും, ആരെയിലെ മരം മുറിക്കുന്നത് മാത്രമാണ് തടഞ്ഞതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

സുപ്രീം കോടതി ആരെ കോളനിയിലെ മരം മുറിക്കുന്നത് നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. ഇത് നടപ്പാക്കാന്‍ തന്നെയാണ് ഉദ്ധവും തീരുമാനിച്ചിരിക്കുന്നത്. കേസ് സുപ്രീം കോടതിയില്‍ അടുത്ത മാസം വിശദമായി വാദം കേള്‍ക്കും. ഒക്ടോബര്‍ നാലിന് ബോംബെ ഹൈക്കോടതി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനത്തെ അനുകൂലിച്ച് വിധി പുറപ്പെടുവിച്ചിരുന്നു. 2600 മരങ്ങള്‍ വെട്ടുന്നതിനായിരുന്നു അനുമതി.

ആരെ കോളനി വനമായി കാണാനാവില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതി വിധി. 2000 മരങ്ങള്‍ ഇതിന് പിന്നാലെ വെട്ടുകയും ചെയ്തു. അതേസമയം ഈ നീക്കം വലിയ വിമര്‍ശനങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സുപ്രീം കോടതിയില്‍ എത്തിയത്. ഇത്രയും മരങ്ങള്‍ വെട്ടുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉദ്ധവ് വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും, എന്നാല്‍ പ്രകൃതിക്കുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ആദിത്യ താക്കറെ പറഞ്ഞു. മുംബൈ നിവാസികള്‍ ഇക്കാര്യത്തില്‍ സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

 ത്രികക്ഷി സഖ്യത്തിന് ഭൂരിപക്ഷത്തില്‍ ഭയം, സ്വന്തം എംഎല്‍എമാരെ സംശയം, തുറന്നടിച്ച് ഫട്‌നാവിസ്!! ത്രികക്ഷി സഖ്യത്തിന് ഭൂരിപക്ഷത്തില്‍ ഭയം, സ്വന്തം എംഎല്‍എമാരെ സംശയം, തുറന്നടിച്ച് ഫട്‌നാവിസ്!!

English summary
uddhav stays cutting tree for aarey metro project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X