• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാരാഷ്ട്ര പുകയുന്നു! വിളളൽ പുറത്തേക്ക്, രാഹുൽ ഗാന്ധി കൈ കഴുകിയതിന് പിറകെ വെടി പൊട്ടിച്ച് കോൺഗ്രസ്!

മുംബൈ: മഹാരാഷ്ട്ര സഖ്യസര്‍ക്കാരിനുളളിലെ അസ്വാരസ്യങ്ങള്‍ ഓരോന്നാായി പുറത്തേക്ക്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിലെ കക്ഷിയായ എന്‍സിപിക്ക് ശിവസേനയുമായി തര്‍ക്കമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ശരദ് യാദവ് അടക്കമുളളവര്‍ ഇത് നിഷേധിച്ചു.

എന്നാല്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്ഥാവന സര്‍ക്കാരിനെ അടിമുടി ഞെട്ടിച്ചിരിക്കുകയാണ്. രാഹുല്‍ കൈയൊഴിഞ്ഞതിന് പിറകേ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം ഉദ്ധവ് സര്‍ക്കാരിനെതിരെ രംഗത്ത് വന്നതോടെ മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ കൈവിട്ട് പോവുകയാണ്.

വിളളൽ ശക്തമാകുന്നു

വിളളൽ ശക്തമാകുന്നു

ബിജെപി ചേരിയില്‍ ആയിരുന്ന ശിവസേന മുഖ്യമന്ത്രി സ്ഥാനം ഒന്ന് മാത്രം ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസിനും എന്‍സിപിക്കും കൈ കൊടുത്തത്. സര്‍ക്കാര്‍ അധികാരത്തിലേറി തുടക്കം മുതല്‍ക്കേ തന്നെ മഹാവികാസ് അഖാഡിയിലെ സഖ്യകക്ഷികള്‍ തമ്മില്‍ പലവിഷയങ്ങളില്‍ ഉരസലുകളുണ്ടായിരുന്നു. എന്നാലത് കൊവിഡ് കാലത്ത് അപകടകരമായ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.

താക്കറെ പരാജയമെന്ന്

താക്കറെ പരാജയമെന്ന്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പരാജയമാണെന്നാണ് പ്രതിപക്ഷമായ ബിജെപി ആരോപിക്കുന്നത്. ഇതുവരെ ഭരണപരിചയം ഇല്ലാത്ത ഉദ്ധവ് താക്കറെ ഈ വലിയ വെല്ലുവിളിക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്. എന്‍സിപി തലവന്‍ ശരദ് പവാറിന് അടക്കം ഉദ്ധവിന്റെ രീതികളോട് നീരസമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കളത്തിലിറങ്ങി പവാർ

കളത്തിലിറങ്ങി പവാർ

ഉദ്ധവുമായി പവാര്‍ പല തവണ കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ശരദ് പവാര്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെയാണ് ഇടിത്തീ പോലെ രാഹുല്‍ ഗാന്ധിയുളള തളളിപ്പറയല്‍ ഉദ്ദവിന് മേലെ വന്ന് പതിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുക മാത്രമാണെന്നും ഭരണത്തില്‍ പങ്കില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്.

രാഹുലിന്റെ കൈവിടൽ

രാഹുലിന്റെ കൈവിടൽ

സഖ്യത്തില്‍ വിളളല്‍ ഇല്ല എന്ന് എന്‍സിപിയുടേയും ശിവസേനയുടേയും നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന പുറത്ത് വന്നത്. വിവാദമായതോടെ ഉദ്ധവ് താക്കറെയെ ഫോണില്‍ വിളിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പൂര്‍ണപിന്തുണ സര്‍ക്കാരിനുണ്ട് എന്നാണ് ഉദ്ധവിന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരിക്കുന്നത്.

ആളിക്കത്തിച്ച് നിരുപം

ആളിക്കത്തിച്ച് നിരുപം

എന്നാല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ സഞ്ജയ് നിരുപം. ഉദ്ധവ് താക്കറെയ്ക്ക് എതിരെ പരസ്യമായി തുറന്നടിച്ചിരിക്കുകയാണ് സഞ്ജയ് നിരുപം. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപിക്കാന്‍ കാരണം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആണെന്നാണ് കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തിയിരിക്കുന്നത്.

തീരുമാനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നു

തീരുമാനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നു

മുഖ്യമന്ത്രി പൊതുജനങ്ങളോട് സംസാരിക്കുന്നുണ്ട്. എന്നാല്‍ അതേ രീതിയില്‍ സര്‍ക്കാരിലെ മറ്റ് സഖ്യകക്ഷികളുമായും സംസാരിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന് 60 ദിവസം 60 മലക്കംമറിച്ചലുകള്‍ നടത്തേണ്ട ആവശ്യം വരില്ലായിരുന്നു. എല്ലാ ദിവസം താക്കറെ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നും സഞ്ജയ് നിരുപം പറഞ്ഞു.

ആറ് മാസം മാത്രം പ്രായം

ആറ് മാസം മാത്രം പ്രായം

മിക്ക തീരുമാനങ്ങളും വൈകിയാണ് എടുക്കുന്നത്. എന്ന് മാത്രമല്ല മിക്കവയും തെറ്റായ തീരുമാനങ്ങളും ആയിരിക്കും എന്നതാണ് അവസ്ഥ. അതിന്റെ ഫലമായി കൊറോണ പ്രതിസന്ധി വഷളായിക്കൊണ്ടിരിക്കുകയാണ് എന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മഹാവികാസ് അഖാഡി സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസം മാത്രമായിരിക്കുമ്പോഴാണ് സഖ്യത്തിലെ വിളളല്‍ പരസ്യമാകുന്നത്.

കർണാടകത്തിൽ വൻ കുതിപ്പിന് കോൺഗ്രസ്, യെഡ്ഡിയെ വെല്ലുന്ന ഡികെ മാജിക്! തുടരെ ഗോളടിച്ച് കോൺഗ്രസ്!

ഉത്ര കൊലക്കേസിൽ പുതിയ ട്വിസ്റ്റ്! അലറിക്കരഞ്ഞ് സൂരജ്, 'ഉത്രയെ കൊന്നിട്ടില്ല, പോലീസ് സമ്മതിപ്പിച്ചു'

English summary
Uddhav Thackarey is not discussing with allies, Says Congress leader Sanjay Nirupam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X