ശിവസേനയ്ക്ക് ആഭ്യന്തരം, എന്‍സിപിക്ക് ധനകാര്യം; മഹാരാഷ്ട്രയില്‍ വകുപ്പ് വിഭജനം അവസാന ഘട്ടത്തില്‍
മുംബൈ: മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിന്റെ വകുപ്പ് വിഭജനം പൂര്‍ത്തിയാകുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി സഖ്യ സര്‍ക്കാരാണ് മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയത്. വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി മന്ത്രിമാരുടെ പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നു. ശിവസേനയ്ക്ക് ആഭ്യന്തരവും നഗരവികസനവും ലഭിച്ചേക്കാമെന്നും, എന്‍സിപി ധനകാര്യവും ഭവന നിര്‍മ്മാണവും നേടാന്‍ സാധ്യതയുണ്ടെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, കോണ്‍ഗ്രസിന് റവന്യൂ, വ്യവസായങ്ങള്‍, വൈദ്യുതി, ഗോത്ര വികസന വകുപ്പുകള്‍ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഉപമുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി എന്‍സിപിയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് മന്ത്രിസഭയുടെ വിപുലീകരണം ഈ മാസം അവസാനത്തേക്ക് മാറ്റിയത്. വിഭജനം ഏറെക്കുറെ പൂര്‍ത്തിയായെന്നും നവംബര്‍ 28ന് സത്യപ്രതിജ്ഞ ചെയ്ത ആറ് മന്ത്രിമാരുടെ വകുപ്പുകള്‍ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു. മന്ത്രിസഭ വിപുലീകരിച്ചതിനുശേഷം പുതിയ മന്ത്രിമാര്‍ക്ക് അതത് പാര്‍ട്ടികളുടെ ക്വാട്ടയില്‍ നിന്ന് വകുപ്പുകള്‍ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 105 സീറ്റ് ബി.ജെ.പി നേടിയെങ്കിലും ശിവസേനയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അധികാരത്തിലേറാന്‍ സാധിച്ചില്ല. 288 അംഗ നിയമസഭയില്‍ 56 എംഎല്‍എമാരാണ് ശിവസേനയ്ക്കുള്ളത്. എന്‍സിപി 54 സീറ്റും കോണ്‍ഗ്രസ് 44 സീറ്റുകളും നേടിയിരുന്നു. എന്നാല്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് എന്നീ മൂന്ന് പാര്‍ട്ടികളും തങ്ങളുടെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റി വെച്ച് സംസ്ഥാനത്ത് ബിജെപി വിരുദ്ധ മുന്നണി രൂപീകരിച്ചു.
ഇതോടെ ദശാബ്ദങ്ങളുടെ പഴക്കമുള്ള ബിജെപി- ശിവസേന മുന്നണി മഹാരാഷ്ട്രയില്‍ തകര്‍ന്നു വീണു. നവംബര്‍ 28നാണ് ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഗദി (എംവിഎ) സര്‍ക്കാര്‍ നവംബര്‍ 30ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 169 വോട്ടുകള്‍ക്ക് വിജയിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications