കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ.... രാഹുലിന്റെ വാക്കുകള്‍ കടമെടുത്ത് ഉദ്ധവ്... മോദിക്ക് വിമര്‍ശനം!!
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കടമെടുത്ത് മോദിയെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെ. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന വാക്കുകളാണ് അദ്ദേഹം കടമെടുത്തത്. സോലാപൂരിലെ കര്‍ഷക ഗ്രാമത്തിലെ പ്രസംഗത്തിലാണ് മോദിയെ ഉദ്ധവ് കടന്നാക്രമിച്ചത്. മഹാരാഷ്ട്രയില്‍ ശിവസേന നടത്തിയ പര്യടനത്തില്‍ ഒരു കര്‍ഷകന്‍ കീടങ്ങള്‍ നശിപ്പിച്ച ഒരു നാരകം കാണിച്ചു തന്നു. ശരിക്കും നാരകം കീടനാശിനി ഉണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കുന്നത്. അതേ ചെടി തന്നെയാണ് ഇപ്പോള്‍ കീടങ്ങള്‍ കാരണം നശിച്ചിരിക്കുന്നത്. ഇത് തന്റെ ജീവിതത്തില്‍ ആദ്യത്തെ സംഭവമാണെന്നും കര്‍ഷകന്‍ തന്നോട്ട് പറഞ്ഞു.

ഞാന്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, പഴയ കാലമല്ല ഇപ്പോള്‍, സുരക്ഷാ ജീവനക്കാര്‍ വരെ കള്ളന്‍മാരായി മാറുന്ന സമയാണെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇത് മോദിയെ ഉദ്ദേശിച്ചായിരുന്നു പറഞ്ഞത്. രാജ്യത്തിന്റെ സുരക്ഷാ ജീവനക്കാരനാണ് താനെന്നും, രാജ്യത്തെ സ്വന്തം ജീവന്‍ പോലെ സംരക്ഷിക്കുമെന്നും മോദി തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞിരുന്നു. പലരും റാഫേല്‍ വിമാനകരാറില്‍ അഴിമതിയുണ്ടെന്ന് തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതി എന്തുകൊണ്ടാണ് ഈ കേസില്‍ ക്ലീന്‍ചിറ്റ് നല്‍കിയതെന്ന് തനിക്ക് അറിയില്ല. ജവാന്‍മാര്‍ക്ക് വരെ മോദി സര്‍ക്കാര്‍ ശമ്പള വര്‍ധന നല്‍കിയില്ലെന്നും ഉദ്ധവ് ആരോപിച്ചു.












Click it and Unblock the Notifications