Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ 'കത്തിക്കാന്‍' ശിവസേന; നേതാക്കള്‍ യുപിയിലേക്ക്, രാഷ്ട്രീയമല്ല... വിശ്വാസത്തിന്റെ പ്രശ്‌നം

മുംബൈ: അയോധ്യയിലെ രാമക്ഷേത്ര വിവാദം വീണ്ടും ചര്‍ച്ചയാക്കാന്‍ ശിവസേനയുടെ ശ്രമം. പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെയും പുതിയ 18 എംപിമാരും ഞായറാഴ്ച വിവാദ സ്ഥലത്തെ താല്‍ക്കാലിക ക്ഷേത്രം സന്ദര്‍ശിക്കും. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും വിശ്വാസത്തിന്റെ പ്രശ്‌നമാണിതെന്നും പാര്‍ട്ടി നേതാവ് അനില്‍ സിങ് പറഞ്ഞു.

18

തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായിട്ടാണ് അയോധ്യ സന്ദര്‍ശിക്കുന്നത്. രാമക്ഷേത്ര വിഷയം കൂടുതല്‍ സജീവമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ നവംബറില്‍ ഉദ്ധവ് താക്കറെ വിവാദ ഭൂമി സന്ദര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് സന്ദര്‍ശനം നടത്താന്‍ പോകുന്നത്.

മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ നടക്കാന്‍ പോകുകയാണ്. ഈ വര്‍ഷം അവസാനത്തിലാണ് തിരഞ്ഞെടുപ്പ്. രാഷ്ട്രീയ ലക്ഷ്യമാണ് ശിവസേനയ്ക്കുള്ളതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ രാഷ്ട്രീയം ഇക്കാര്യത്തിലില്ലെന്നും വിശ്വാസത്തിന്റെ പ്രശ്‌നമാണിതെന്നുമാണ് പാര്‍ട്ടി നേതാവ് അനില്‍ സിങ് പറയുന്നത്.

ഉദ്ധവ് താക്കറെ അയോധ്യയിലേക്ക് വരുന്നത് സംബന്ധിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച യോഗി അയോധ്യയിലെ വിവാദ സ്ഥലം സന്ദര്‍ശിച്ചിരുന്നു. രാമക്ഷേത്രം നിര്‍മിക്കുന്നതിന് കളമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ നേതാക്കളെല്ലാം വിവാദ സ്ഥലത്തെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവരും ക്ഷേത്രം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് യോഗി സന്ദര്‍ശന ശേഷം പറഞ്ഞത്.

മുഗള്‍ ഭരണാധികാരി ബാബറുടെ നിര്‍ദേശ പ്രകാരം 16ാം നൂറ്റാണ്ടില്‍ അയോധ്യയില്‍ നിര്‍മിച്ച ബാബറി മസ്ജിദ് 1992ലാണ് ഹിന്ദുത്വര്‍ തകര്‍ത്തത്. തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനിയലാണ്. വിവാദ ഭൂമി മൂന്നാക്കി വീതിച്ചുനല്‍കിയ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. വിഷയത്തില്‍ പരിഹാരം കാണാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ് കോടതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+