കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പാക്കും....തീരുമാനമെടുത്ത് ഉദ്ധവ്, മഹാസഖ്യത്തില്‍ പുതിയ പ്രശ്‌നങ്ങള്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിക്കും കോണ്‍ഗ്രസിനും തിരിച്ചടി നല്‍കി ശിവസേന. എന്‍പിആര്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്ധവ് താക്കറെയുടെ തീരുമാനം. നേരത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്‍പിആര്‍ നടപ്പാക്കേണ്ടെന്ന നിര്‍ദേശം ഹൈക്കമാന്‍ഡില്‍ നിന്ന് ഉണ്ടായിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തെ അവഗണിച്ചാണ് ഉദ്ധവ് നടപടിയുമായി മുന്നോട്ട് പോകുന്നത്.

1

പൗരത്വ നിയമവും എന്‍ആര്‍സിയും മഹാരാഷ്ട്രയില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ തീരുമാനം. മഹാസഖ്യത്തില്‍ ഇതോടെ വിള്ളലുണ്ടാവുമെന്ന് ഉറപ്പാണ്. എന്‍പിആര്‍ സംസ്ഥാനത്ത് നടപ്പാക്കണമെന്ന നിര്‍ബന്ധത്തിലാണ് ഉദ്ധവ് താക്കറെ. എന്‍സിപി ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. മെയ് ഒന്നിന് എന്‍പിആര്‍ മഹാരാഷ്ട്രയില്‍ നടപ്പാക്കാനാണ് ഉദ്ധവിന്റെ തീരുമാനം. കോണ്‍ഗ്രസും എന്‍സിപിയും ഇതിനെ എതിര്‍ക്കാനാണ് തീരുമാനം.

അതേസമയം നേരത്തെ കോണ്‍ഗ്രസ് എന്‍പിആറിനെ അനുകൂലിച്ചിരുന്നു. എന്നാല്‍ എന്‍ആര്‍സി ഒരിക്കലും മഹാരാഷ്ട്രയില്‍ നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. എന്‍സിപിയും ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ തന്റെ പാര്‍ട്ടി എന്‍പിആറിനെയും പിന്തുണയ്ക്കില്ലെന്ന് എന്‍സിപി നേതാവ് മജീദ് മേമന്‍ പറഞ്ഞു. ശരത് പവാര്‍ ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അന്തിമ തീരുമാനം സഖ്യത്തില്‍ ചര്‍ച്ച ചെയ്ത് ശേഷം പറയുമെന്നും മേമന്‍ പറഞ്ഞു.

സഖ്യത്തില്‍ വിള്ളല്‍ നേരത്തെ തന്നെ കണ്ട് തുടങ്ങിയിരുന്നു. എല്‍ഗാര്‍ പരിഷത്ത് കേസ് എന്‍ഐഎയ്ക്ക് കൈമാറിയത് ഉദ്ധവിന്റെ വീഴ്ച്ചയാണെന്ന് ശരത് പവാര്‍ പറഞ്ഞിരുന്നു. ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് തന്നെ മറികടന്നാണ് ഉദ്ധവ് തീരുമാനങ്ങളെടുക്കുന്നതെന്നും പറഞ്ഞിരുന്നു. അതേസമയം ഇതിന് പിന്നാലെ എന്‍പിആര്‍ വിവാദം സഖ്യത്തിനുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്. രാജ് താക്കറെയുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭം സംസ്ഥാനത്ത് നടക്കുന്നത് കൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്നും സൂചനയുണ്ട്.

ദില്ലിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയായി അഭിഷേക് ദത്ത്, ബിജെപിയെ അമ്പരിപ്പിച്ച നേട്ടം, എഎപി വിറയ്ക്കും!ദില്ലിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയായി അഭിഷേക് ദത്ത്, ബിജെപിയെ അമ്പരിപ്പിച്ച നേട്ടം, എഎപി വിറയ്ക്കും!

English summary
uddhav thackeray approve npr to implement in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X