ശരദ് പവാര്‍ ഹാഫീസ് സയ്യീദിനെ പോലെ
മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും എന്‍ സി പി നേതാവുമായ ശരദ് പവാര്‍ സംസാരിക്കുന്നത് പാക് ഭീകരന് ഹാഫീസ് സയിദിനെപ്പോലെയെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പുനെയിലെ ടെക്കി കൊല്ലപ്പെട്ട സംഭവത്തില്‍ ശരദ് പവാര്‍ ബി ജെ പിക്കെതിരെ നടത്തിയ പരാമര്‍ശമാണ് താക്കറെയെ ചൊടിപ്പിച്ചത്. മാനസിക നില തകരാറിലായത് പോലെയാണ് പവാറിന്റെ വാക്കുകളെന്നും താക്കറെ പറഞ്ഞു.
നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷമാണ് വര്‍ഗീയ ശക്തികള്‍ തലയുയര്‍ത്താന്‍ തുടങ്ങിയത് എന്നായിരുന്നു പുനെയിലെ കലാപങ്ങളോട് പവാറിന്റെ പ്രതികരണം. പവാര്‍ എപ്പോഴാണ് എന്താണ് പറയുക എന്ന് പറയാന്‍ പറ്റില്ല എന്നാണ് ഉദ്ധവ് താക്കറെ ഇതിനോട് പ്രതികരിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ പവാറിന്റെ ബുദ്ധിസ്ഥിരത നഷ്ടമായിരിക്കുകയാണ്.

മഹാരാഷ്ട്രയില്‍ എന്‍ സി പി - കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ തകര്‍ത്തെറിഞ്ഞ് ബി ജെ പി- സേന സഖ്യം വമ്പന്‍ വിജയം നേടിയിരുന്നു. പുനെയില്‍ ഒരു കൊലപാതകം ഉണ്ടായി. ഇതിന് നരേന്ദ്ര മോദി എന്താണ് ചെയ്തത്. മുംബൈയില്‍ അജ്മല്‍ കസബും കൂട്ടരും ആക്രമണം നടത്തുമ്പോള്‍ മോദി ആയിരുന്നില്ല അധികാരത്തില്‍. അതും പവാറിന് ഓര്‍മയിലുണ്ടാകണം.
ശരദ് പവാറിന്റെ അടുത്ത ആളായ മന്ത്രി ജിതേന്ദ്ര അദ്വാദോ പോലീസിനെ ശരിയായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും താക്കറെ ആരോപിച്ചു. കറാച്ചി വിമാനത്താവളങ്ങള്‍ക്ക് പിന്നില്‍ മോദിയാണ് എന്നാണ് ഹാഫീസ് സയീദ് ആരോപിക്കുന്നത്. എന്നാല്‍ തെഹ്രിക് ഇ താലിബാന് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകഴിഞ്ഞു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications