കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ സന്ദര്‍ശനം നീട്ടിവെച്ച് ഉദ്ധവ് താക്കറെ... സോണിയാ ഗാന്ധിയെ കാണുന്നതിന് മുമ്പ് സമവായ നീക്കം!

Google Oneindia Malayalam News

മുംബൈ: സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് അയോധ്യ സന്ദര്‍ശനം റദ്ദാക്കി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. കോണ്‍ഗ്രസുമായുള്ള സമവായ നീക്കമായിട്ടാണ് ഇതിനെ കാണുന്നത്. നവംബര്‍ 24ന് അയോധ്യയില്‍ സന്ദര്‍ശനം നടത്തുമെന്നായിരുന്നു ഉദ്ധവ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് വൈകുമെന്നാണ് ശിവസേന വൃത്തങ്ങള്‍ സൂചിപ്പിച്ചത്. അതേസമയം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ സോണിയാ ഗാന്ധിയെ ദില്ലിയിലെത്തി ഇന്ന് കാണുന്നുണ്ട്.

1

സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് താന്‍ അയോധ്യയിലെ ക്ഷേത്ര നഗരി സന്ദര്‍ശിക്കുമെന്ന് ഉദ്ധവ് പ്രഖ്യാപിച്ചത്. എന്നാല്‍ മതേതര നിലപാട് സ്വീകരിക്കണമെന്ന് ശക്തമായി വാദിക്കുന്ന എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിന്റെ നിലപാടിനോട് യോജിച്ച് നില്‍ക്കാനാണ് ഉദ്ധവ് പുതിയ നിലപാടെടുത്തത്. അതേസമയം സര്‍ക്കാര്‍ രൂപീകരണം ഇനിയും വൈകുമെന്നാണ് സൂചന. മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ യോഗം ചേരുന്നുണ്ട്. അതിന് ശേഷം മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കൂ.

അതേസമയം സര്‍ക്കാര്‍ രൂപീകരണം വൈകുന്ന സാഹചര്യത്തിലാണ് അയോധ്യ സന്ദര്‍ശനത്തിന് മാറ്റിവെക്കാന്‍ ഉദ്ധവ് തീരുമാനിച്ചത്. ഇത് സഖ്യ സാധ്യത ദുര്‍ബലമാക്കുമെന്നാണ് ഉദ്ധവ് ചൂണ്ടിക്കാണിച്ചത്. എന്നാല്‍ സന്ദര്‍ശനം മാറ്റിയത് സുരക്ഷാ കാരണത്തിലാണെന്ന് ഉദ്ധവ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയോധ്യയിലേക്കുള്ള സന്ദര്‍ശനത്തിന് സുരക്ഷാ ഏജന്‍സികള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതും കൂടി പരിഗണിച്ചെന്ന് ഉദ്ധവ് പറഞ്ഞു.

ഇതിനിടെ പുതിയ പ്രസ്താവനയുമായി ശരത് പവാര്‍ എത്തിയത് ശിവസേനയെ ഞെട്ടിച്ചിരിക്കുകയാണ്. ബിജെപിയും ശിവസേനയും ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അവര്‍ തന്നെ സ്വന്തം വഴി തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും ശരത് പവാര്‍ പറഞ്ഞു. കോണ്‍ഗ്രസും എന്‍സിപിയും തങ്ങളുടെ രാഷ്ട്രീയം കൈകാര്യം ചെയ്‌തോളാണെന്നും പവാര്‍ പറഞ്ഞു. സോണിയ ഗാന്ധിയെ കാണാനുള്ള ഒരുക്കത്തിലാണ് പവാര്‍. സഖ്യം ദീര്‍ഘകാലം ഉണ്ടാവില്ലെന്ന സൂചനയാണ് പവാര്‍ നല്‍കുന്നത്.

ശരത് പവാറിന്റെ കളിയില്‍ വീണത് ശിവസേന... ഒപ്പം നിന്ന് സഹായിച്ചത് കോണ്‍ഗ്രസ്, ബിജെപി പൊളിയും!!ശരത് പവാറിന്റെ കളിയില്‍ വീണത് ശിവസേന... ഒപ്പം നിന്ന് സഹായിച്ചത് കോണ്‍ഗ്രസ്, ബിജെപി പൊളിയും!!

English summary
uddhav thackeray delays ayodya visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X