കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടിലൊരാള്‍ മാത്രം.... മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടുപേര്‍, ഏക്‌നാഥ് ഷിന്‍ഡെയും പരിഗണനയില്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കണ്ടെത്തല്‍ എളുപ്പമാവില്ലെന്ന് സൂചന. നിലവില്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിലാണ് എന്‍സിപി. ശരത് പവാര്‍ താജ് ഹോട്ടലിലെ കൂടിക്കാഴ്ച്ചയില്‍ ഉദ്ധവിനെ ഇക്കാര്യം അറിയിക്കുകയും. എന്നാല്‍ ഉദ്ധവ് സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന സൂചനകളാണ് ശിവസേന നല്‍കുന്നത്. എന്നാല്‍ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാന്‍ ഒരാള്‍ക്കും താല്‍പര്യമില്ല.

താക്കറെ കുടുംബത്തിന്റെ നിലപാട് മാത്രമല്ല, കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന്റെ തീരുമാനങ്ങളും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏക്‌നാധ് ഷിന്‍ഡെയുടെ പേരാണ് ശിവസേനയില്‍ സജീവമായി ഉള്ളത്. മുഖ്യമന്ത്രിയാവാനുള്ള നിരവധി യോഗ്യതകള്‍ ഷിന്‍ഡെയ്ക്കുണ്ട്. നല്ലൊരു വിഭാഗം നേതാക്കളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. ഇതോടെ മുഖ്യമന്ത്രി പോരാട്ടം രണ്ട് പേരിലേക്ക് വഴി മാറിയിരിക്കുകയാണ്.

ഉദ്ധവിന്റെ ഓപ്ഷനുകള്‍

ഉദ്ധവിന്റെ ഓപ്ഷനുകള്‍

ഉദ്ധവ് താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ കണ്ടെങ്കിലും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉദ്ധവിന്റെ പേരുകളാണ് നിര്‍ദേശിച്ചത്. ആദിത്യ താക്കറെ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ പിന്തുണയ്ക്കില്ലെന്നും പവാര്‍ തുറന്ന് പറഞ്ഞു. ഉദ്ധവിന് മുന്നിലുള്ള ഏക് ഓപ്ഷനാണ് ഇത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമാവാന്‍ ഉദ്ധവിന് താല്‍പര്യം കുറവാണ്. ഒന്നാമത് ബിജെപിയെ തഴഞ്ഞ് മത്സരിക്കുന്നത് കൊണ്ട് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉണ്ടാവുമോയെന്ന് ഉദ്ധവിന് ഭയമുണ്ട്.

മുഖ്യമന്ത്രി തോറ്റാല്‍

മുഖ്യമന്ത്രി തോറ്റാല്‍

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുകയും എന്നാല്‍ മത്സരിച്ച് പരാജയപ്പെടുമോ എന്ന ഭയവും ഉദ്ധവിനുണ്ട്. ബിജെപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചത് കൊണ്ട് ശിവസേനയ്ക്ക് പകുതിയിലധികം മണ്ഡലങ്ങളില്‍ വിജയിക്കാനായത്. സ്വന്തം മണ്ഡലങ്ങളിലാണ് ഇത്തവണ ശിവസേനയ്ക്ക് കൂടുതല്‍ തോല്‍വികള്‍ നേരിടേണ്ടി വന്നത്. അതുകൊണ്ട് ആറുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നേരിട്ടാല്‍ മുഖ്യമന്ത്രി പരാജയപ്പെടുമോയെന്നാണ് നേതാക്കളും ഭയപ്പെടുന്നത്. സഖ്യം വേര്‍പെടുത്തിയതില്‍ ജനങ്ങള്‍ക്ക് ശിവസേനയെ കൈവിടുമെന്നാണ് സൂചന.

ഏക്‌നാഥ് ഷിന്‍ഡെ രണ്ടാമന്‍

ഏക്‌നാഥ് ഷിന്‍ഡെ രണ്ടാമന്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവസേനയ്ക്കുള്ള മറ്റൊരു ഓപ്ഷന്‍ ഏക്‌നാഥ് ഷിന്‍ഡെയാണ്. തുടര്‍ച്ചയായി നാല് തവണ താനെയിലെ കോപ്രി പച്ച്പക്കാഡി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ നേതാവാണ് ഷിന്‍ഡെ. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. സംസ്ഥാനത്ത് ഏതൊരു ബിജെപി നേതാക്കളേക്കാളും ജനപ്രീതിയാണ് ഷിന്‍ഡെയ്ക്കുള്ളത്. ബാല്‍താക്കറെയുടെ മരണ ശേഷം ശിവസേനയെ തകര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്ക് നയിച്ചത് ഷിന്‍ഡെയുടെ മിടുക്കാണ്.

ഉദ്ധവിന്റെ സൂക്ഷിപ്പുകാരന്‍

ഉദ്ധവിന്റെ സൂക്ഷിപ്പുകാരന്‍

ഉദ്ധവ് താക്കറെയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ് ഷിന്‍ഡെ. ബാല്‍ താക്കറെയില്‍ നിന്നാണ് രാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ ഏക്‌നാഥ് ഷിന്‍ഡെ പഠിക്കുന്നത്. അദ്ദേഹത്തിന്റെ കാലശേഷം ഷിന്‍ഡെ ഉദ്ധവിനൊപ്പം അടിയുറച്ച് നില്‍ക്കുകയായിരുന്നു. ഏക്‌നാഥ് ഷിന്‍ഡെ മുന്‍നിര്‍ത്തി ഭരണത്തിന്റെ ചരട് ഏറ്റെടുക്കുകയാണ് ഉദ്ധവ് ലക്ഷ്യമിടുന്നത്. എന്‍സിപിക്കും കോണ്‍ഗ്രസിനും സ്വീകാര്യനാണ് അദ്ദേഹം. കൂടുതല്‍ വികസന കാഴ്ച്ചപ്പാടും തീവ്ര നിലപാടും കുറഞ്ഞ ഏക്‌നാഥ് ഷിന്‍ഡെ കോണ്‍ഗ്രസിനാണ് കൂടുതല്‍ സ്വീകാര്യന്‍.

താനെയുടെ കാവല്‍ക്കാരന്‍

താനെയുടെ കാവല്‍ക്കാരന്‍

താനെ ജില്ലയുടെ രക്ഷാധികാരിയാണ് ഏക്‌നാഥ് ഷിന്‍ഡെ. നേരത്തെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്നാണ് ഈ പദവിയിലേക്ക് അദ്ദേഹമെത്തിയത്. നാഗ്പൂര്‍ മുംബൈ സമൃദ്ധി ഹൈവേ, മുംബൈ പൂനെ എക്‌സ്പ്രസ് വേ വീതി കൂട്ടല്‍, ബാന്ദ്ര വെര്‍സോവ കടല്‍ പാത, സബ് വേകള്‍, തുടങ്ങി നിരവധി പദ്ധതികള്‍ ഷിന്‍ഡെയുടെ സംഭവാനയാണ്. താനെയുടെ മുഖം മാറ്റിയ നേതാവെന്നാണ് ഷിന്‍ഡെയ്ക്കുള്ള പേര്. ഇത്രയും വലിയ നേട്ടങ്ങള്‍ ഷിന്‍ഡെയ്ക്കുള്ളത് കൊണ്ട് ജനങ്ങളില്‍ നിന്ന് വമ്പന്‍ പിന്തുണയും ശിവസേനയ്ക്ക് നേടാനാവും.

ആനന്ദ് ദിഗെയുടെ പിന്‍മുറക്കാരന്‍

ആനന്ദ് ദിഗെയുടെ പിന്‍മുറക്കാരന്‍

ബാല്‍ താക്കറെയുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്ന ആനന്ദ് ദിഗെയുടെ പിന്‍മുറക്കാരനാണ് ഏക്‌നാഥ് ഷിന്‍ഡെ. ദിഗെയുടെ അപകട മരണത്തിന് പിന്നാലെയാണ് ഷിന്‍ഡെ ശിവസേനയെ കുതിപ്പിലേക്ക് നയിച്ചത്. നല്ലൊരു നേതാവില്ലാതെ വീണ ശിവസേനയെ ഷിന്‍ഡെ മുന്നില്‍ നിന്ന് നയിക്കുകയും, ശക്തിപ്പെടുത്തുകയും ചെയ്തു. ജില്ലാ അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ വിഭാഗീയത ഇല്ലാതെ ശിവസേനയെ ഒറ്റക്കെട്ടായ നിര്‍ത്തി ഉദ്ധവിനെ അമ്പരിപ്പിക്കുകയും ചെയ്തു. പിന്നീട് മുന്‍സിപ്പല്‍ ഭരണം വരെ പാര്‍ട്ടി പിടിച്ചു. ഇത്രയൊക്കെ നേട്ടം ഉണ്ടാക്കിയ ഷിന്‍ഡെയ്ക്കുള്ള സമ്മാനമായിട്ടാണ് മുഖ്യമന്ത്രി സ്ഥാനത്തെ ഉദ്ധവ് കാണുന്നത്.

സഖ്യത്തില്‍ വിശ്വാസമില്ലെങ്കില്‍ പിന്നെന്ത് കാര്യം... തുറന്നടിച്ച് ശിവസേനയുടെ കേന്ദ്ര മന്ത്രി

English summary
uddhav thackeray eknath shinde in race for cm post in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X