കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയോധ്യയിൽ രാമക്ഷേത്രം എപ്പോൾ പണിയും; തീയ്യതി പറയാനാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ, ആയോധ്യ സന്ദർശിച്ചു!!

Google Oneindia Malayalam News

ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ അയോധ്യ സന്ദർശിച്ചു. ഭാര്യ രശ്മിക്കും മകന്‍ ആദിത്യക്കുമൊപ്പമാണ് ഉദ്ധവ് അയോധ്യയിലെത്തിയത്. ഇതാദ്യമായാണ് ഉദ്ധവ് അയോധ്യ സന്ദര്‍ശിക്കുന്നത്. രാമക്ഷേത്ര നിര്‍മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേനയും വിശ്വഹിന്ദു പരിഷത്തും ഞായറാഴ്ച അയോധ്യയില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

<strong>ഗൗരി ലങ്കേഷ് കൊലപാതകം; സനാതൻ സൻസ്ത നടത്തിയത് 5 വർഷത്തെ തയ്യാറെടുപ്പ്,ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്</strong>ഗൗരി ലങ്കേഷ് കൊലപാതകം; സനാതൻ സൻസ്ത നടത്തിയത് 5 വർഷത്തെ തയ്യാറെടുപ്പ്,ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്ന തിയതി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. ക്ഷേത്രം നിർമ്മിക്കുമെന്ന് പറയൂ, ബാക്കി കാര്യങ്ങൾ‍ പിന്നീട് സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിനായി കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തണമെന്നും അയോധ്യയിലെത്തിയ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.

uddhav-thackeray

'ആദ്യം ക്ഷേത്രം, സര്‍ക്കാര്‍ പിന്നീട്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ശിവസേനയുടെ അയോധ്യ സമ്മേളനം നടക്കുന്നത്. കുടുംബത്തോടൊപ്പം സരയൂ നദിക്കരയില്‍ പ്രത്യേക പൂജ നടത്തിയ ഉദ്ധവ് താക്കറെ രാമക്ഷേത്രത്തിനായി വാദിക്കുന്ന സന്യാസിമാരെയും കണ്ടു.ഉത്തര്‍പ്രദേശില്‍ വേരൂന്നാനുള്ള ശിവസേനയുടെ രാഷ്ട്രീയനീക്കം കൂടിയായാണ് അയോധ്യ മാര്‍ച്ചെന്നാണ് സൂചന. ലക്ഷത്തിലധികം പേര്‍ അയോധ്യയിലെത്തുമെന്ന സൂചനയെത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് അയോധ്യയിലും പരിസരത്തുമുള്ളത്.

English summary
Shiv Sena’s Ram temple push in Ayodhya: Top developments and reactions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X