കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയെ കാണും... 45 ബിജെപി എംഎല്‍എമാര്‍ ബന്ധപ്പെട്ടെന്ന് ശിവസേന

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്ന് കോണ്‍ഗ്രസ് സൂചിപ്പിച്ചെങ്കിലും, ശിവസേന അതിവേഗത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാനുള്ള ഒരുക്കത്തിലാണ് ഉദ്ധവ് താക്കറെ. എന്നാല്‍ സോണിയ മഹാരാഷ്ട്രയിലേക്ക് വരുമോ അതോ ഉദ്ധവ് ദില്ലിയിലേക്ക് പോകുമോ എന്നതില്‍ മാത്രമാണ് ആശയക്കുഴപ്പമുള്ളത്.

ഉദ്ധവിന്റെ കൂടിക്കാഴ്ച്ചയോടെ സഖ്യം തീരുമാനമാകുമെന്നാണ് സൂചന. പ്രധാനമായും ബിജെപിക്കൊപ്പമായിരുന്നപ്പോള്‍ ഉണ്ടായിരുന്ന എല്ലാ നിലപാടുകളും മയപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ശിവസേന. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വോട്ടുബാങ്കാണ് മുസ്ലീങ്ങളും ദളിതുകളും ഇവര്‍ വിട്ടുപോകാനുള്ള സാധ്യത ഇപ്പോഴുണ്ട്. അതുകൊണ്ട് അതിനുള്ള മുന്‍കരുതലുകളും എടുത്ത് കൊണ്ടുള്ള സഖ്യമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

സോണിയയെ കാണും

സോണിയയെ കാണും

ഇത്രയും നാള്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം മറന്ന് സോണിയയെ കാണാന്‍ ഉദ്ധവ് തീരുമാനിച്ചതായി ശിവസേന നേതാക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സോണിയയെ ഉദ്ധവ് നേരിട്ട് വിളിച്ചിരുന്നു. തിരിച്ചുവിളിക്കാമെന്ന ഉറപ്പും സോണിയ നല്‍കിയിരുന്നു. അതേസമയം ദേശീയ രാഷ്ട്രീയത്തില്‍ സോണിയയുടെ സീനിയോറിറ്റി പരിഗണിച്ച് ഉദ്ധവ് ദില്ലിയിലെത്തി അവരെ കാണാനാണ് സാധ്യത. പൊതുമിനിമം പരിപാടി ഈ കൂടിക്കാഴ്ച്ചയില്‍ ധാരണയാവുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കോണ്‍ഗ്രസ് മുന്നോട്ട് വെച്ച എല്ലാ കാര്യങ്ങളും അംഗീകരിക്കാന്‍ ഉദ്ധവ് തയ്യാറാണ്.

എല്ലാം പോസിറ്റീവ്

എല്ലാം പോസിറ്റീവ്

സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും എല്ലാം നന്നായി തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് ശിവസേന എംഎല്‍എമാര്‍ പറയുന്നു. കോണ്‍ഗ്രസ് എന്‍സിപി സഖ്യവുമായി ശിവസേന നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷം ഉദ്ധവ് സോണിയയെ കാണും. ഹിന്ദു മുസ്ലീം വ്യത്യാസം ശിവസേനയ്ക്കില്ലെന്ന് ഉദ്ധവ് പറയുന്നു. രണ്ട് വിഭാഗത്തിലുള്ളവരും ഇന്ത്യന്‍ പൗരന്‍മാരാണ്. ബിജെപി കശ്മീരില്‍ സര്‍ക്കാരുണ്ടാക്കിയെങ്കില്‍ ശിവസേനയ്ക്കും കാര്യങ്ങള്‍ മയപ്പെടുത്തി സര്‍ക്കാരുണ്ടാക്കാം. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ നീക്കമെന്നും ശിവസേന പറഞ്ഞു.

Recommended Video

cmsvideo
SC closes a contempt plea filed by BJP MP Meenakshi Lekhi against Rahul Gandhi
45 എംഎല്‍എമാരുണ്ട്

45 എംഎല്‍എമാരുണ്ട്

ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് പറഞ്ഞ് ശിവസേനയെ ഭയപ്പെടുത്തേണ്ട. ഞങ്ങളില്‍ ഒരാള്‍ പോലും ബിജെപിയിലേക്ക് പോകില്ല. പക്ഷേ ബിജെപിയുടെ 45 എംഎല്‍എമാര്‍ ഉദ്ധവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ ശിവസേനയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയെ പൊളിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ബിജെപി എന്‍സിപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വന്നവരെ കൊണ്ട് ഉണ്ടാക്കിയ പാര്‍ട്ടിയാണ്. ശിവസേന അത് പോലെയല്ലെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.

രാഷ്ട്രപതി ഭരണം അവസരം

രാഷ്ട്രപതി ഭരണം അവസരം

രാഷ്ട്രപതി ഭരണത്തെ അവസരമായി കാണണമെന്നാണ് ഉദ്ധവിന്റെ തീരുമാനം. കൂടുതല്‍ സമയം ഇതിലൂടെ ലഭിക്കും. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകളും മറ്റ് നടപടി ക്രമങ്ങളും ഒരു മാസത്തോളം നീളുമെന്നാണ് സൂചന. 10 പോയിന്റുകള്‍ ഉള്‍പ്പെടുത്തിയുള്ള പൊതു മിനിമം പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കര്‍ഷകര്‍, തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യം, ആരോഗ്യം, സാമൂഹിക നീതി എന്നിവയാണ് ഇതില്‍ പ്രധാനം.

കോണ്‍ഗ്രസ് വരണം

കോണ്‍ഗ്രസ് വരണം

കോണ്‍ഗ്രസ് പുറത്ത് നിന്ന് സര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ടെന്നാണ് ശിവസേനയുടെ തീരുമാനം. പകരം സര്‍ക്കാരിന്റെ ഭാഗമാവണമെന്നും ഉദ്ധവ് പറയുന്നു. ശരത് പവാര്‍ സര്‍ക്കാരില്‍ നിര്‍ണായക ഭാഗമാകുമെന്നും ഉദ്ധവ് സൂചിപ്പിച്ചു. സര്‍ക്കാരിനെ നിയന്ത്രിക്കേണ്ടത് ഉദ്ധവാണെന്ന് സഖ്യത്തില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ 50:50 ഫോര്‍മുല ഇതുവരെ കോണ്‍ഗ്രസോ എന്‍സിപിയോ തങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടില്ലെന്ന് എന്‍സിപി പറഞ്ഞു. പ്രധാനമായും മുഖ്യമന്ത്രി പദം, ഉപമുഖ്യമന്ത്രി പദം, മന്ത്രിസ്ഥാനങ്ങള്‍ എന്നിവയിലാണ് ചര്‍ച്ച നടക്കേണ്ടത്.

പവാര്‍ ഉന്നയിക്കുന്നത്

പവാര്‍ ഉന്നയിക്കുന്നത്

ന്യൂനപക്ഷങ്ങള്‍, ദളിതുകള്‍, ആദിവാസികള്‍, അഭയാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ശിവസേനയ്ക്ക് മേലുള്ള ഭയം മാറ്റിയെടുക്കണമെന്നാണ് പവാര്‍ ഉന്നയിക്കുന്നത്. ശിവസേനയുടെ ഭരണത്തില്‍ ഇവരെല്ലാം ദുരിതമനുഭവിച്ചിരുന്നുവെന്നും, ഈ വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ വേണമെന്നും പവാര്‍ പറയുന്നു. പൊതു മിനിമം പരിപാടിയുടെ പ്രധാന അജണ്ട ഇതാണ്. അഞ്ചംഗ കമ്മിറ്റിയെ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. പവാര്‍ ഈ കാര്യങ്ങളൊക്കെ തയ്യാറാക്കി ദില്ലിയിലെത്തും. അടുത്ത ദിവസം തന്നെ സോണിയയുമായി ചര്‍ച്ചയും ആരംഭിക്കും.

അമിത് ഷാ വഞ്ചിച്ചു

അമിത് ഷാ വഞ്ചിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കാതെ എല്ലാം രഹസ്യമായിട്ടാണ് അമിത് ഷാ മഹാരാഷ്ട്ര സഖ്യ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയുടെ 50:50 ഫോര്‍മുല അംഗീകരിക്കില്ലെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഫട്‌നാവിസാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് മോദി പറഞ്ഞിട്ടും അതിനെ ശിവസേന ചോദ്യം ചെയ്തില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ ഉദ്ധവ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ശിവസേനയില്‍ നിന്നാകുമെന്ന് പറഞ്ഞിട്ടും ബിജെപി അതിനെ എതിര്‍ത്തില്ലെന്നും റാവത്ത് പറഞ്ഞു.

 ചര്‍ച്ച തുടങ്ങി, എല്ലാം പ്രാഥമിക ഘട്ടത്തിലാണ്, സര്‍ക്കാര്‍ രൂപീകരണം വൈകുമെന്ന് പൃഥ്വിരാജ് ചവാന്‍ ചര്‍ച്ച തുടങ്ങി, എല്ലാം പ്രാഥമിക ഘട്ടത്തിലാണ്, സര്‍ക്കാര്‍ രൂപീകരണം വൈകുമെന്ന് പൃഥ്വിരാജ് ചവാന്‍

English summary
uddhav thackeray likely to meet sonia gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X