കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ സോണിയ ഗാന്ധിയുടെ വന്‍ ഒരുക്കം; കൂടെയുണ്ടെന്ന് ഉദ്ധവ് താക്കറെ, വെള്ളിയാഴ്ച യോഗം

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപന കാലത്ത് സര്‍ക്കാരിനെ പോലെ തന്നെ കര്‍മ നിരതരാണ് പ്രതിപക്ഷവും. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ദുരിതാശ്വാസ നീക്കങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു. പലതും വിവാദത്തിലായിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിലെ വിവാദങ്ങള്‍ ഏറ്റവും ഒടുവിലത്തേതാണ്.

മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പൊള്ളയാണെന്ന പ്രതിപക്ഷ ആരോപണത്തിന് കൃത്യമായ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് സാധിച്ചില്ലെന്നത് വേറെ കാര്യം. ഇതിനിടെയാണ് സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് ശ്രമിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ളവര്‍ സോണിയ ഗാന്ധിക്കൊപ്പം ചേരുമെന്ന വാര്‍ത്തയാണ് ഒടുവില്‍ വന്നിരിക്കുന്നത്. വിശദാംശങ്ങള്‍....

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ വീഡിയോ കോണ്‍ഫറന്‍സ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഇതോടെ പുതിയ പ്രതിപക്ഷ നിര ഉയരുമോ എന്ന ആശങ്കയിലാണ് ബിജെപി.

യോഗത്തിന്റെ പ്രത്യേകത

യോഗത്തിന്റെ പ്രത്യേകത

ഫെബ്രുവരിയില്‍ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സംഖ്യം രൂപീകരിക്കുന്ന വേളയിലണ് ഉദ്ധവ് താക്കറെ ആദ്യമായി സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്. ജനുവരിയില്‍ കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ ശിവസേന പങ്കെടുത്തിരുന്നില്ല. താക്കറെയും മമതയും പങ്കെടുക്കുന്നുവെന്നതാണ് വെള്ളിയാഴ്ച യോഗത്തിന്റെ പ്രത്യേകത.

അജണ്ട ഇതാണ്

അജണ്ട ഇതാണ്

കൊറോണയെ പ്രതിരോധിക്കാന്‍ കേന്ദ്രം നടപ്പാക്കിയ പദ്ധതികള്‍, കുടിയേറ്റ തൊഴിലാളികളുടെ വിഷയം, തൊഴില്‍ നിയമ പരിഷ്‌കരണം, പാര്‍ലമെന്ററി കമ്മിറ്റികളുടെ പ്രവര്‍ത്തനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ എന്നിവയാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജും ചര്‍ച്ച ചെയ്യും.

പങ്കെടുക്കുന്നവര്‍

പങ്കെടുക്കുന്നവര്‍

ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, ഇടതുപക്ഷ പാര്‍ട്ടികള്‍, മമത ബാനര്‍ജി, എന്‍സിപി നേതാവ് ശരദ് പവാര്‍, ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെ, സഞ്ജയ് റാവത്ത്, ആര്‍ജെഡി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 18 പ്രതിപക്ഷ നേതാക്കള്‍ക്ക് യോഗത്തിലേക്ക് കോണ്‍ഗ്രസിന്റെ ക്ഷണമുണ്ട്. എത്ര പേര്‍ പങ്കെടുക്കുമെന്നതിനെ ആശ്രയിച്ചിരിക്കും യോഗത്തിന്റെ വിജയം.

പാര്‍ലമെന്ററി കമ്മിറ്റികള്‍

പാര്‍ലമെന്ററി കമ്മിറ്റികള്‍

പാര്‍ലമെന്ററി കമ്മിറ്റികളുടെ യോഗങ്ങള്‍ നടക്കുന്നില്ല എന്നതാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന വിഷയങ്ങളിലൊന്ന്. വീഡിയോ കോണ്‍ഫറന്‍സ് വഴി മറ്റു യോഗങ്ങളെല്ലാം നടക്കുമ്പോഴും കേന്ദ്രം ഈ കമ്മിറ്റികളുടെ യോഗം നടത്തുന്നില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കോണ്‍ഗ്രസ് കത്തു നല്‍കിയിട്ടുണ്ട്.

ആദ്യം ഐക്യം, പിന്നീട്

ആദ്യം ഐക്യം, പിന്നീട്

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഓരോ ഘട്ടങ്ങളിലും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമായി. ഏറ്റവും ഒടുവില്‍ കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് വരെ പ്രതിപക്ഷം ചോദ്യം ചെയ്തു.

എല്ലാം ശൂന്യം

എല്ലാം ശൂന്യം

സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ശൂന്യമാണെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്. ജിഡിപിയുടെ 10 ശമതാനം പാക്കേജിന് നീക്കിവയ്ക്കുമെന്നാണ് മോദി പറഞ്ഞതെങ്കിലും ഒരു ശതമാനം മാത്രമാണ് നീക്കിയത് എന്ന് കോണ്‍ഗ്രസ് പറയുന്നു. 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടില്ലെന്നും പല പ്രഖ്യാപനങ്ങളും കൊറോണ പ്രതിരോധവുമായി ബന്ധമില്ലാത്തതാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു; സര്‍ക്കാരിനെതിരെ നീങ്ങി..., ഗൗരവമേറിയ വകുപ്പുകള്‍, വിവരങ്ങള്‍...സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു; സര്‍ക്കാരിനെതിരെ നീങ്ങി..., ഗൗരവമേറിയ വകുപ്പുകള്‍, വിവരങ്ങള്‍...

ഇന്ത്യയുടെ മുറത്തില്‍ കൊത്തി നേപ്പാള്‍; പുതിയ ഭൂപടം തയ്യാറാക്കി, കൊറോണയും... തിരിച്ചടിച്ച് കേന്ദ്രംഇന്ത്യയുടെ മുറത്തില്‍ കൊത്തി നേപ്പാള്‍; പുതിയ ഭൂപടം തയ്യാറാക്കി, കൊറോണയും... തിരിച്ചടിച്ച് കേന്ദ്രം

English summary
Uddhav Thackeray, Mamata, Sharad Pawar will attend Opposition meet called by Sonia Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X