• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉദ്ധവ് ദില്ലിയിലെത്തി... ആദ്യ കൂടിക്കാഴ്ച്ച മോദിയുമായി, എന്‍ആര്‍സിയില്ലെന്ന് ഉറപ്പ്, സോണിയയെ കാണും!

  • By Vidyasagar

ദില്ലി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ദില്ലിയിലെത്തി ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയതും ശ്രദ്ധേയമായി. സംസ്ഥാനത്ത് വിവിധ വിഷയങ്ങളില്‍ ശിവസേനയും സഖ്യത്തിന്റെ ഭാഗമായ എന്‍സിപിയും കോണ്‍ഗ്രസും രണ്ട് തട്ടില്‍ നില്‍ക്കുന്ന സമയത്താണ് ഈ കൂടിക്കാഴ്ച്ച. പ്രധാനമായും പൗരത്വ നിയമം, എന്‍ആര്‍സി എന്നിവയെ കുറിച്ചാണ് പ്രധാനമായും സംസാരിച്ചത്.

നേരത്തെ എന്‍പിആര്‍ മഹാരാഷ്ട്രയില്‍ നടപ്പാക്കാന്‍ ഉദ്ധവ് തീരുമാനിച്ചിരുന്നു. ഇതിന്റെ പേരില്‍ എന്‍സിപിയും കോണ്‍ഗ്രസും ഇടഞ്ഞ് നില്‍ക്കുകയാണ്. ഇതിനിടയിലാണ് ഉദ്ധവ് ഇക്കാര്യങ്ങളെ കുറിച്ച് മോദിയുമായി ചര്‍ച്ച ചെയ്തത്. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി തനിക്ക് ഉറപ്പ് നല്‍കിയതായി ഉദ്ധവ് പറഞ്ഞു. ഇതോടെ എന്‍ആര്‍സിയില്‍ ഉണ്ടായിരുന്ന ആശങ്ക ഇല്ലാതായെന്നും ഉദ്ധവ് പറഞ്ഞു.

എന്‍പിആര്‍, സിഎഎ തുടങ്ങിയ വിഷയങ്ങളില്‍ എന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സിഎഎയില്‍ ആരും ഭയപ്പെടേണ്ട കാര്യമില്ലെന്നും ഉദ്ധവ് വ്യക്തമാക്കി. എന്‍പിആര്‍ നടപ്പാക്കുന്നതിലൂടെ ആര്‍ക്കും പൗരത്വം നഷ്ടമാവില്ല. ഇതേ കുറിച്ചുള്ള തെറ്റിദ്ധാരണ അവസാനിപ്പിക്കേണ്ടതുണ്ട്. എന്ത് വന്നാലും മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പാക്കുമെന്നും ഉദ്ധവ് വ്യക്തമാക്കി.

അതേസമയം ഉദ്ധവിനൊപ്പം മകന്‍ ആദിത്യ താക്കറെയും ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച കഴിഞ്ഞ ശേഷം സോണിയാ ഗാന്ധിയെ കാണാനാണ് ഉദ്ധവ് ഒരുങ്ങുന്നത്. സഖ്യത്തിലെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. എല്‍കെ അദ്വാനി, അമിത് ഷാ എന്നിവരെയും അദ്ദേഹം കാണുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വ നിയമം കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും ഉദ്ധവ് ഉറപ്പ് നല്‍കിയിട്ടുണ്ട്. പൗരന്‍മാര്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രശ്‌നമുണ്ടായാല്‍ പൗരത്വ നിയമത്തെ എതിര്‍ക്കുമെന്നും ഉദ്ധവ് പറഞ്ഞു.

പ്രതിപക്ഷ ക്യാമ്പിലെത്തി പ്രശാന്ത് കിഷോര്‍.... നേതാക്കളുമായി ചര്‍ച്ച, നിതീഷിനെ നേരിടാന്‍ ആര്‍മി!!

English summary
uddhav thackeray meet modi on his first visit to delhi as cm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X