കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവിന് പൗരത്വം നിയമത്തെ കുറിച്ച് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്... നയം വ്യക്തമാക്കി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസും സഖ്യകക്ഷിയായ ശിവസേനയും തമ്മിലുള്ള അഭിപ്രായ ഭിന്നത ശക്തമാകുന്നു. ഉദ്ധവിന് പൗരത്വ നിയമം എന്താണെന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. കഴിഞ്ഞ ദിവസം ഉദ്ധവ് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും, പൗരത്വ നിയമം കൊണ്ട് ആര്‍ക്കും ദോഷം വരില്ലെന്ന് പറയുകയും ചെയ്തിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.

1

ഉദ്ധവിന് 2003ലെ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വ്യക്തമാക്കി കൊടുക്കേണ്ടതുണ്ട്. എന്‍പിആറാണ് എന്‍ആര്‍സിയുടെ ആധാരമെന്നും, അല്ലാതെ മതമല്ല പൗരത്വത്തിനായി പരിഗണിക്കേണ്ടതെന്ന് ഇതിലൂടെ ഉദ്ധവിന് മനസ്സിലാവുമെന്നും മനീഷ് തിാവരി പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങളെ കുറിച്ച് ഉദ്ധവിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. മതമല്ല പൗരത്വത്തിന് ആധാരമെന്നും തിവാരി പറഞ്ഞു.

അതേസമയം ഉദ്ധവ് മോദിയെ കണ്ടതിന് പിന്നാലെ സോണിയാ ഗാന്ധിയെയും കണ്ടിരുന്നു. മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പാക്കുമെന്നും ഉദ്ധവ് പറഞ്ഞിരുന്നു. സിഎഎയും എന്‍പിആറും രാജ്യത്ത് നിന്ന് ആരെയും പുറത്താക്കുന്നതിന് വേണ്ടിയല്ലെന്നും, എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെന്നും ഉദ്ധവ് പറഞ്ഞു. പൗരത്വ നിയമത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍, അക്കാര്യങ്ങളെ പൂര്‍ണമായും പഠിക്കണമെന്നും ഉദ്ധവ് പറഞ്ഞു.

സഖ്യത്തില്‍ ചര്‍ച്ച ചെയ്യാതെയാണ് എന്‍പിആര്‍ നടപ്പാക്കാനുള്ള തീരുമാനം ഉദ്ധവ് എടുത്തതെന്നാണ് സൂചന. അടുത്ത ദിവസം ശരത് പവാറും കോണ്‍ഗ്രസ് നേതാക്കളും ഉദ്ധവിനെ കാണും. ദേശീയ തലത്തില്‍ സിഎഎയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് എന്‍സിപിയും കോണ്‍ഗ്രസും നടത്തുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാവും.

കോണ്‍ഗ്രസിനെ തരിപ്പണമാക്കാന്‍ ബിജെപി....തിരഞ്ഞെടുപ്പ് തന്ത്രം മാറ്റുന്നു, ലക്ഷ്യം 6 സംസ്ഥാനങ്ങള്‍!!കോണ്‍ഗ്രസിനെ തരിപ്പണമാക്കാന്‍ ബിജെപി....തിരഞ്ഞെടുപ്പ് തന്ത്രം മാറ്റുന്നു, ലക്ഷ്യം 6 സംസ്ഥാനങ്ങള്‍!!

English summary
uddhav thackeray needs a briefing on npr says congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X