കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിക്കും... കോണ്‍ഗ്രസിനും എന്‍സിപിക്കും ക്ഷണം, സന്ദര്‍ശനം മാര്‍ച്ചില്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ അയോധ്യ സന്ദര്‍ശിക്കുമെന്ന് ഉദ്ധവ് താക്കറെ. അതേസമയം ശിവസേനയില്‍ നിന്നുള്ള അപ്രതീക്ഷിത നീക്കമാണിത്. നേരത്തെ ശിവസേന മൃദു ഹിന്ദുത്വത്തിലേക്ക് മാറിയെന്ന് ബിജെപി അടക്കമുളളവര്‍ ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഉദ്ധവിന്റെ അയോധ്യ സന്ദര്‍ശനത്തിന് പിന്നിലുള്ളത്. മാര്‍ച്ചില്‍ ഉദ്ധവിന്റെ സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കും.

1

അതേസമയം ബിജെപി വക്താവ് മീനാക്ഷി ലേഖി ഉദ്ധവിന്റെ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെയും അയോധ്യാ സന്ദര്‍ശനത്തില്‍ ഒപ്പം ചേര്‍ക്കാന്‍ ശിവസേന തയ്യാറാവണമെന്ന് മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ അയോധ്യ സന്ദര്‍ശനത്തിന് കോണ്‍ഗ്രസും എന്‍സിപിയും വരണമെന്ന് സഞ്ജയ്് റാവത്ത് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി പല ക്ഷേത്രങ്ങളും മുമ്പ് സന്ദര്‍ശിച്ചിട്ടുണ്ടെന്ന് റാവത്ത് പറഞ്ഞു.

അയോധ്യാ സന്ദര്‍ശനം പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയാവരുതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഒരിക്കലും തങ്ങള്‍ മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയിട്ടില്ലെന്ന് എന്‍സിപി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ അത് രാഷ്ട്രീയത്തിന് വേണ്ടിയോ, പൊതുജന പ്രദര്‍ശനത്തിന് വേണ്ടിയോ അല്ലെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. ശ്രീരാമന്‍ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെ അടയാളമാണെന്നും സാവന്ത് പറഞ്ഞു.

എല്ലാവരെയും ഞങ്ങള്‍ അയോധ്യ സന്ദര്‍ശനത്തിന് ക്ഷണിക്കും. കോണ്‍ഗ്രസിനും എന്‍സിപിക്കും അതില്‍ സ്ഥാനമുണ്ടാവും. ശ്രീരാമനെ വീടുകളില്‍ എല്ലാവരും പൂജിക്കുന്നുണ്ട്. അവര്‍ക്കൊക്കെ ഞങ്ങള്‍ക്കൊപ്പം അയോധ്യയില്‍ വന്ന് പ്രാര്‍ത്ഥിക്കാം. ക്ഷേത്ര സന്ദര്‍ശനവും സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്നും റാവത്ത് പറഞ്ഞു. അതേസമയം അയോധ്യാ സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.

ഇന്ദിരാ ജയ്‌സിംഗിനെ ബലാത്സംഗ പ്രതികള്‍ക്കൊപ്പം ജയിലില്‍ ഇടണം... നിര്‍ഭയ കേസില്‍ തുറന്നടിച്ച് കങ്കണഇന്ദിരാ ജയ്‌സിംഗിനെ ബലാത്സംഗ പ്രതികള്‍ക്കൊപ്പം ജയിലില്‍ ഇടണം... നിര്‍ഭയ കേസില്‍ തുറന്നടിച്ച് കങ്കണ

English summary
uddhav thackeray plans to visit ayodhya in march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X