കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര: എംഎൽഎമാരുടെ സത്യപ്രതിജ്ഞ നവംബർ 27ന്: 28ന് ഉദ്ധവ്, ചടങ്ങ് ശിവാജി സ്റ്റേഡിയത്തിൽ!!

Array

Google Oneindia Malayalam News

മുംബൈ: മഹാനാടകത്തിന് ഒടുവിൽ അന്ത്യമാകുന്നു. നവംബർ 27ന് മഹാരാഷ്ട്രയിലെ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ എട്ട് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. നവംബർ 28ന് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 5.30നാണ് സത്യപ്രതിജ്ഞ. നേരത്തെ ഡിസംബർ ഒന്നിനാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് മാത്രമാണ് ഇപ്പോൾ ധാരണയിലെത്തിയിട്ടുള്ളത് ബാക്കിയുള്ള പദവികൾ പിന്നീട് തീരുമാനിക്കുമെന്നുമാണ് കോൺഗ്രസ് അറിയിച്ചത്.

ഇത് ദില്ലിയിലെ യജമാനന്‍മാര്‍ക്കേറ്റ അടി... മഹാരാഷ്ട്രയില്‍ അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ്ഇത് ദില്ലിയിലെ യജമാനന്‍മാര്‍ക്കേറ്റ അടി... മഹാരാഷ്ട്രയില്‍ അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ്

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ ഉൾപ്പെട്ട പ്രതിനിധി സംഘം ഗവർണറെ കണ്ടിരുന്നു. ശിവസേന, എൻസിപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ നിയമസഭാ കക്ഷി നേതാക്കൾക്കൊപ്പമാണ് ഗവർണറെ കണ്ടതെന്ന് ശിവസേനാ നേതാക്കൾ അറിയിച്ചു. സർക്കാർ രൂപീകരിക്കുന്നതിനായി ഗവർണർക്ക് മുന്നിൽ സംയുക്ത പ്രസ്താവന സമർപ്പിക്കുന്നു. സ്ഥിരം നടപടികളുടെ ഭാഗമായി എംഎൽഎമാരുടെ പിന്തുണ തെളിയിക്കുമെന്നും ശിവസേന നേതാവ് വ്യക്തമാക്കി. വികാസ് അഘാഡിയുടെ നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായി താക്കറെയെ നിർദേശിച്ചതിന് പിന്നാലെയാണ് പ്രതിനിധി സംഘം ഗവർണറെ കണ്ടത്.

 നറുക്ക് ഉദ്ധവ് താക്കറെയ്ക്ക്

നറുക്ക് ഉദ്ധവ് താക്കറെയ്ക്ക്


മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ശിവസേന-എൻസിപി- കോൺഗ്രസ് എന്നീ പാർട്ടികളുൾപ്പെട്ട സഖ്യമാണ് വികാസ് അഘാഡിയുടെ നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായി താക്കറെയെ നിർദേശിച്ചത്. ഇത് സംബന്ധിച്ചുള്ള പ്രമേയവും മൂന്ന് കക്ഷികളും ചേർന്ന് പാസാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിക്കാൻ ശിവസേന- കോൺഗ്രസ്- എൻസിപി പ്രതിനിധി സംഘം രാജ്ഭവനിലെത്തുന്നതിന് തൊട്ടുമുമ്പായാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. എൻസിപി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീൽ ഉദ്ധവ് താക്കറെയെ നാമനിർദേശം ചെയ്തതോടെ കോൺഗ്രസിന്റെ ബാലാസാഹേബ് തോരട്ട് പിന്തുണച്ചു. തുടർന്നാണ് മഹാവികാസ് അഘാഡിയുടെ മൂന്ന് പ്രതിനിധികൾ ഗവർണറെ കാണുന്നത്. ഡിസംബർ ഒന്നിന് വൈകിട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാറാണ് അറിയിച്ചത്.

 മോദിയും അമിത് ഷായും സത്യപ്രതിജ്ഞയ്ക്ക്

മോദിയും അമിത് ഷായും സത്യപ്രതിജ്ഞയ്ക്ക്


അതേ സമയം നവംബർ 28ന് നടക്കുന്ന ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുകയാണെങ്കിൽ അമിത് ഷാ ഉൾപ്പെടെ എല്ലാവരെയും ക്ഷണിക്കണമെന്നാണ് സഞ്ജയ് റാവത്ത് അറിയിച്ചത്. ആദ്യ മന്ത്രി സഭാ യോഗത്തിൽ തന്നെ കാർഷിക വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് ഉണ്ടാകുകയെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്. ഇതിനാണ് ശിവസേന മുഖ്യപരിഗണന നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങ് ശിവജി പാർക്കിൽ

ചടങ്ങ് ശിവജി പാർക്കിൽ

ഒരിക്കലും മുഖ്യമന്ത്രിയാവുമെന്ന് കരുതിയില്ല. സംസ്ഥാനത്തെ നയിക്കാനാവുമെന്ന് ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല. എനിക്ക് നന്ദി പറയാനുള്ളത് സോണിയാ ഗാന്ധിയോടും മറ്റുള്ളവരോടുമാണ്. അവർ പുലർത്തിയ പരസ്പര വിശ്വാസം കൊണ്ട് രാജ്യത്തിന് പുതിയ ദിശ നൽകാൻ കഴിഞ്ഞെന്നാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം. താക്കറെയെ ഏകകണ്ഠേന മഹാ വികാസ് അഘാഡിയുടെ നേതാവായി മൂന്നു പാർട്ടികളും ചേർന്ന് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ നിയമസഭാംഗമല്ലാത്ത ഉദ്ധവ് താക്കറെയ്ക്ക് ആറ് മാസത്തിനുള്ളിൽ മത്സരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിവരും. നവംബർ 28ന് വൈകിട്ട് അഞ്ച് മണിക്കാണ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. ശിവജി പാർക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.

 ശരദ് പവാർ- അജിത് പവാർ കൂടിക്കാഴ്ച

ശരദ് പവാർ- അജിത് പവാർ കൂടിക്കാഴ്ച

ഇതിനിടെ അജിത് പവാർ ശരദ് പവാറിന്റെ വസതിയായ സിൽവർ ഓക്കിലെത്തി പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശരദ് പവാറിന്റെ മകൾ സുപ്രിയ സൂളെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ്. എന്നാൽ നാല് ദിവസത്തിന് ശേഷം ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അജിത് പവാർ വീണ്ടും എൻസിപിക്കൊപ്പം തിരിച്ചെത്തുകയായിരുന്നു.

English summary
Uddhav Thackeray reaches Raj Bhavan and staked claim to form the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X