കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താന്‍ ഡൊണാള്‍ഡ് ട്രംപിനെ പോലെയല്ലെന്ന് ഉദ്ധവ് താക്കറെ; വിശദീകരണം ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്-19 ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. അനുദിനം എട്ടായിരത്തിലധികം പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡ് കാരണം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട തനിക്ക് മനസിലാവുമെന്നും താന്‍ അമേരിക്കന്‍ പ്രസിഡണ്ടിനെ പോലെ അല്ലെന്നും പ്രതികരിച്ചിരിക്കുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

'ഞാന്‍ ഡൊണാള്‍ഡ് ട്രംപ് അല്ല. എനിക്ക് എന്റെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് കാണാന്‍ കഴിയില്ല.' എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം. ശിവസേന മുഖപത്രമായ സാംമ്‌നക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം. അഭിമുഖം ഇതുവരേയും പുറത്തിറക്കിയിട്ടില്ല. അതിന്റെ ടീസര്‍ മാത്രമാണ് പുറത്ത് വിട്ടത്.

uddav

കൊവിഡ് പ്രതിരോധിക്കുന്നതില്‍ ട്രംപിന്റെ വീഴ്ച്ചകളെ ചുണ്ടികാട്ടുന്നതായിരുന്നു താക്കറെയുടെ പരാമര്‍ശം. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യമാണ് യുഎസ്. മഹാരാഷ്ട്രയില്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ പലയിടങ്ങളിലും തുടരുന്നുണ്ടെങ്കിലും ഇളവ് അനുവദിച്ചിട്ടുണ്ടെന്നും താക്കറെ പറഞ്ഞു.

Recommended Video

cmsvideo
Sharad Pawar met CM Uddhav Thackarey | Oneindia Malayalam

അതേസമയം ഇന്ത്യയില്‍ ഇന്നും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കജനകമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 37724 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ചവര്‍ 12 ലക്ഷത്തോളമായി. 1192915 പേര്‍ക്കാണ് ഇതിനകം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് മരണവും ഉയരുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 648 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28732 ആയി.

രാജ്യത്തെ 1192915 രോഗികളില്‍ 753050 പേര്‍ ഇതിനകം കൊവിഡ് മുക്തരായെന്നത് ആശ്വസിക്കാവുന്ന കാര്യമാണ്. 411133 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ മഹാരാഷ്ട്രയിലാണ്.

മഹാരാഷ്ട്രക്ക് തൊട്ട് പിന്നാലെ തമിഴ്‌നാട്ടിലും കൊവിഡ് ബാധിതരുടെ പ്രതിദിന വര്‍ധനവ് അയ്യായിരത്തിന് മുകളിലാണ്. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തി. ലോകത്തും കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. ജൂണ്‍ 28 നാണ് ഒരു കോടി പിന്നിട്ടതെങ്കില്‍ 24 ദിവസം കൊണ്ടാണ് അരക്കോടിയിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

 യുഡിഎഫ് നീക്കത്തില്‍ പെട്ടത് ജോസ് കെ മാണി; ഇടത് പ്രവേശനത്തെ എതിര്‍ത്ത് ഒപ്പമുള്ള ഭൂരിപക്ഷം പേരും യുഡിഎഫ് നീക്കത്തില്‍ പെട്ടത് ജോസ് കെ മാണി; ഇടത് പ്രവേശനത്തെ എതിര്‍ത്ത് ഒപ്പമുള്ള ഭൂരിപക്ഷം പേരും

 പിടിവിട്ട് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് രോഗം! 785 പേർക്ക് സമ്പർക്കത്തിലൂടെ പിടിവിട്ട് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് രോഗം! 785 പേർക്ക് സമ്പർക്കത്തിലൂടെ

രാജസ്ഥാനില്‍ ഗെഹ്ലോട്ടിന്റെ കൗണ്ടര്‍ അറ്റാക്ക്! പൈലറ്റിനേയും വിമതരേയും പുകച്ച് പുറത്ത് ചാടിക്കുംരാജസ്ഥാനില്‍ ഗെഹ്ലോട്ടിന്റെ കൗണ്ടര്‍ അറ്റാക്ക്! പൈലറ്റിനേയും വിമതരേയും പുകച്ച് പുറത്ത് ചാടിക്കും

English summary
Uddhav Thackeray Said He is Not Like Donald Trump And He is Aware Of the Problem Due To Covid-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X