കനയ്യ രാജ്യദ്രോഹിയല്ല; കേന്ദ്ര സര്‍ക്കാരിനെതിരെ ശിവസേന
നാസിക്: ബിജെപിയും അനുകൂല സംഘടനകളും അങ്ങേയറ്റത്തെ ശത്രുവായി കരുതുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് ശവസേനയുടെ പിന്തുണ. കനയ്യ കുമാറിനെതിരെ വിമാനത്തില്‍ വെച്ച് വധശ്രമമുണ്ടായിതിന്റെ പിന്നാലെയാണ് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ കനയ്യ കുമാറിന് പിന്തുണ പ്രഖ്യാപിച്ചത്.
കനയ്യ രാജ്യദ്രോഹിയാണെന്ന് കരുതുന്നില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. കനയ്യയെ ഇത്തരത്തില്‍ രാജ്യദ്രോഹി ആക്കുന്നത് ബിജെപിക്ക് തിരിച്ചടിയാകും. ഇതുമൂലം വിലിയൊരുവിഭാഗം യുവജനത്തിന്റെ വോട്ടുകള്‍ ബിജെപിക്ക് നഷ്ടമാകാന്‍ ഇടയുണ്ട്. യുവാക്കളെ രാജ്യദ്രോഹികളായി ചിത്രീകരിച്ചാല്‍ അവര്‍ എങ്ങനെ സ്വതന്ത്രമായി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും താക്കറെ ചോദിച്ചു.

ഇന്ത്യ വലിയ ജനസംഖ്യയുള്ള രാജ്യമാണ്. സര്‍ക്കാര്‍ അവിടുത്തെ യുവാക്കളെ വിശ്വാസത്തിലെടുക്കുകയും നേരായ മാര്‍ഗത്തിലേക്ക് നയിക്കുകയുമാണ് വേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ അവരെ തെറ്റായ ദിശയിലേക്കാണ് നയിക്കുന്നത്. രോഹിത് വെമുല, കനയ്യ കുമാര്‍, ഗുജറാത്തിലെ പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍ എന്നീ മൂന്നു യുവാക്കളുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്യുപ്പെടുന്ന അവസ്ഥയാണെന്നും താക്കറെ ചൂണ്ടിക്കാട്ടി.
മുംബൈയില്‍ നിന്ന് പൂനെയിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തില്‍ വെച്ചായിരുന്നു കനയ്യ കുമാര്‍ ആക്രമിക്കപ്പെട്ടത്. പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു കനയ്യ. വിദ്യാര്‍ഥിയെ ആക്രമിച്ച മനാസ് ഡി.ജെ എന്ന യാത്രക്കാരനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications