കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ശിവസേന... ഒരുനാള്‍ ഞങ്ങളും പ്രധാനമന്ത്രിയാവും, പറയുന്നത്!!

Google Oneindia Malayalam News

മുംബൈ: ശിവസേന സ്ഥാപക ദിനത്തില്‍ പഴയ സുഹൃത്തായ ബിജെപിയെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഉദ്ധവ് താക്കറെ. ഒരുനാള്‍ ശിവസേനയുടെ പ്രധാനമന്ത്രി ദില്ലിയില്‍ അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രീയമാണ് ഇനി ലക്ഷ്യമിടുന്നതെന്ന സൂചനയാണ് ഉദ്ധവ് നല്‍കിയിരിക്കുന്നത്. ആദിത്യ താക്കറെയുടെ സാന്നിധ്യവും ഇതോടൊപ്പം ഉണ്ടായിരുന്നു. ഓരോ സംസ്ഥാനത്തെയും ഓരോ ജില്ലകളിലും ശിവസേനയ്ക്ക് ഇപ്പോള്‍ അംഗബലമുണ്ടെന്ന് ആദിത്യ താക്കറെ പറഞ്ഞു. അതേസമയം ഉദ്ധവിന്റെ പ്രഖ്യാപനം ബിജെപിക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

1

ഒരുദിവസം ഞങ്ങള്‍ക്കും പ്രധാനമന്ത്രിയുണ്ടാവും. ശിവസേനയുടെ പ്രധാനമന്ത്രി ഇന്ത്യയെ ഭരിക്കുന്ന ദിവസം വരുമെന്നും ഉദ്ധവ് പറഞ്ഞു. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉദ്ധവ് താക്കറെ ആയിരിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ പ്രവര്‍ത്തകരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ധവ് ബന്ധപ്പെടുകയും ചെയ്തു. ശിവസേന ഭവനില്‍ പാര്‍ട്ടിയുടെ പതാക ഉയര്‍ത്തിയ ശേഷമാണ് ദേശീയ രാഷ്ട്രീയത്തിലെ ആഗ്രഹങ്ങള്‍ ഉദ്ധവ് തുറന്ന് പറഞ്ഞത്.

Recommended Video

cmsvideo
മഹാരാഷ്ട്ര കേരളത്തെ കണ്ട് പഠിക്കണം | Oneindia Malayalam

അതേസമയം ഇത്രയും വലിയൊരു പരിപാടിയുണ്ടായിട്ടും ബിജെപിയെ ഒരിക്കല്‍ പോലും ഉദ്ധവ് പരാമര്‍ശിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസുമായും എന്‍സിപിയുമായും സഖ്യമുണ്ടാക്കിയതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. അനീതി ഒരിക്കലും അനുവദിക്കാത്തവരാണ് ശിവസേനക്കാര്‍. അവര്‍ക്ക് സ്വാര്‍ത്ഥ താല്‍പര്യങ്ങളുമില്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. ഇങ്ങനെയുള്ളവര്‍ സ്വന്തം പാര്‍ട്ടിക്കെതിരെ അനീതി നടന്നാല്‍ എങ്ങനെയാണ് മൗനമായി ഇരിക്കുക. സുഹൃത്തിനെ വിശ്വസിക്കുന്നത് ഞങ്ങളുടെ വിശ്വാസമാണ്. അല്ലാതെ ദൈര്‍ബല്യമല്ലെന്നും ഉദ്ധവ് പറഞ്ഞു.

ബിജെപിയെ ഉന്നമിട്ടുള്ള പരോക്ഷ വിമര്‍ശനമായിരുന്നു ഇത്. വിശ്വാസമാണ് എല്ലാത്തിലും പ്രധാനം. സ്വന്തം ജീവിതത്തേക്കാള്‍ വലുതാണ് അത്. ഇതാണ് ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കാരണം. ആരും ഞങ്ങള്‍ ദുര്‍ബലരാണെന്ന് കരുതേണ്ടെന്നും ഉദ്ധവ് പറഞ്ഞു. അതേസമയം പിന്‍വാതില്‍ വഴി ബിജെപിയിലേക്ക് വീണ്ടുമെത്തുമെന്ന സൂചനകളെ തള്ളുന്നതായിരുന്നു ഉദ്ധവിന്റെ പരാമര്‍ശം. ഞങ്ങള്‍ ഒരിക്കലും പ്രത്യയശാസ്ത്രം മാറ്റിയിട്ടില്ല. ഞങ്ങളുടെ നിലപാടും പ്രത്യയശാസ്ത്രവും ഒരേപോലെയാണ്. മാറ്റമില്ലെന്നും ഉദ്ധവ് പറഞ്ഞു.

English summary
uddhav thackeray says one day a shiv sena prime minister to take charge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X