കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ ഗെയിം, ഉദ്ധവിന് എതിരില്ല, ഒരാളെ പിന്‍വലിച്ചു, ത്രില്ലറില്‍ വീണ് ബിജെപി!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച അഭ്യൂഹങ്ങളെ പൊളിച്ച് കോണ്‍ഗ്രസ്. അപ്രതീക്ഷിതമായി ഒരു സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഉദ്ധവ് താക്കറെഇതോടെ എതിരില്ലാതെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്. മഹാ വികാസ് അഗാഡിയിലെ പ്രശ്‌നങ്ങളില്‍ നോട്ടമിട്ട് വിജയം സ്വപ്‌നം കണ്ടിരുന്ന ബിജെപിയുടെ എല്ലാ പ്രതീക്ഷകളും പൊളിഞ്ഞിരിക്കുകയാണ്. ബിജെപിയിലെ പ്രശ്‌നങ്ങളും ഒരു വശത്ത് സജീവമാണ്. പങ്കജ മുണ്ടെയ്ക്ക് സീറ്റ് നിഷേധിച്ചതോടെ ക്രോസ് വോട്ടിംഗ് ഭീഷണിയും പാര്‍ട്ടി നേരിടുന്നുണ്ട്.

Recommended Video

cmsvideo
Uddhav Thackeray set to enter legislative council unopposed | Oneindia Malayalam
ഉദ്ധവിന് എതിരില്ല

ഉദ്ധവിന് എതിരില്ല

ഉദ്ധവ് താക്കറെ എതിരില്ലാതെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്. രണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള കോണ്‍ഗ്രസ് പ്രഖ്യാപനം പിന്‍വലിച്ചതോടെയാണ് ഈ നീക്കം. ഇതിലൊരു സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്‍വലിച്ചിരിക്കുകയാണ്. ഇക്കാര്യം സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റ് വ്യക്തമാക്കി. ഒരാളെ മാത്രമാണ് മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് തോററ്റ് പറഞ്ഞു. അഞ്ച് സ്ഥാനാര്‍ത്ഥികളാണ് മഹാ വികാസ് അഗാഡിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് സീറ്റുകളിലേക്കാണ് മത്സരം. ഇനി സഖ്യത്തിനുള്ളിലും ഈ വീട്ടുവീഴ്ച്ച കൊണ്ട് മത്സരം ഒഴിവാകും.

സഖ്യത്തില്‍ വിള്ളലില്ല

സഖ്യത്തില്‍ വിള്ളലില്ല

കോണ്‍ഗ്രസിന്റെ ത്രില്ലര്‍ ഗെയിം ബിജെപിയെ പോലും ഞെട്ടിക്കുന്നതാണ്. ഉദ്ധവിനെ തിരഞ്ഞെടുപ്പിനെ പോലും രണ്ട് സീറ്റില്‍ മത്സരിക്കാനുള്ള തീരുമാനം ബാധിക്കുമായിരുന്നു. സോണിയാ ഗാന്ധിയാണ് രണ്ടാമത്തെ സീറ്റില്‍ മത്സരിക്കാനുള്ള അനുമതി നല്‍കിയത്. ജല്‍ന ജില്ലയിലെ പാര്‍ടൂരില്‍ നിന്നുള്ള രാജേഷ് രാത്തോഡിനെ എംഎല്‍സി തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനായിരുന്നു തീരുമാനം. ഇതിന് പിന്നാലെ രാജ്കിഷോര്‍ എന്ന പാപ്പ മോദിയെ മത്സരിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചിരുന്നു. അതേസമയം യുവാക്കളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനായിരുന്നു രാത്തോഡിന് സീറ്റ് നല്‍കിയത്.

ശിവസേനയുടെ അനിഷ്ടം

ശിവസേനയുടെ അനിഷ്ടം

ആറാമത്തെ സീറ്റില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ശിവസേനയുടെ അനിഷ്ടത്തിന് കാരണമായിരുന്നു. അതേസമയം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഉദ്ധവ് മത്സരിക്കില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് മത്സരിക്കുന്ന സാഹചര്യത്തില്‍ ഒരു മത്സരം ഉറപ്പായിരുന്നു. നേരത്തെ ഉദ്ധവ് താക്കറെ ഈ രാഷ്ട്രീയ നാടകങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.തോററ്റിനോട് രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടിരുന്നു.

റാവത്തിന്റെ നന്ദി

റാവത്തിന്റെ നന്ദി

തോററ്റിനും അശോക് ചവാനും നന്ദി പറഞ്ഞത് സഞ്ജയ് റാവത്ത് രംഗത്തെത്തി. ഇത്തരമൊരു പ്രതിസന്ധിയുടെ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനുള്ള തീരുമാനം വളരെ മഹത്തരമാണെന്നും റാവത്ത് പറഞ്ഞു. നേരത്തെ ഉദ്ധവ് തങ്ങളെ വിളിച്ച് സമ്മര്‍ദം ചെലുത്തിയെന്ന വാദങ്ങള്‍ കോണ്‍ഗ്രസ് നിഷേധിച്ചിരുന്നു. ഇതുവരെ ശിവസേനയ്ക്ക് യാതൊരു പ്രശ്‌നവുമില്ല. മുഴുവന്‍ ശക്തിയോടെ മത്സരിച്ചാല്‍ ആറ് സീറ്റും നേടാനാവുമെന്ന് തോററ്റ് പറഞ്ഞിരുന്നു. ബിജെപി മൂന്നില്‍ ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ലക്ഷ്യമിട്ടത്

ബിജെപി ലക്ഷ്യമിട്ടത്

മഹാവികാസ് അഗാഡിയിലെ മത്സരം കാരണം വലിയ നേട്ടങ്ങള്‍ ബിജെപി സ്വപ്‌നം കണ്ടിരുന്നു. ഉദ്ധവിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം കാരണം സഖ്യം പിളരുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ ഗെയിമില്‍ ഇതെല്ലാം പൊളിഞ്ഞിരിക്കുകയാണ്. അവസാന നിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്താനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്. ഇത് ബിജെപിക്ക് വെറുതെ പ്രതീക്ഷ നല്‍കാനായിരുന്നു. എന്നാല്‍ ഒരുവശത്ത് ബിജെപിയില്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.

ശിവസേന ചോദിക്കുന്നു

ശിവസേന ചോദിക്കുന്നു

ബിജെപി നാല് സ്ഥാനാര്‍ത്ഥികളെ ഇപ്പോള്‍ മത്സരിക്കാനായി നിര്‍ത്തിയിട്ടുണ്ട്. ഇത് ഒരു അധിക സ്ഥാനാര്‍ത്ഥി കൂടുതലായിട്ടാണ്. മൂന്നെണ്ണത്തെ വിജയിപ്പിക്കാനുള്ള കരുത്താണ് ബിജെപിക്കുള്ളതെന്നും ശിവസേന പറയുന്നു. എന്തിനാണ് സ്ഥാനാര്‍ത്ഥിയെ കൂടുതലായി ഇക്കാര്യം അറിഞ്ഞിട്ടും നിര്‍ത്തിയതെന്ന് ശിവസേന ചോദിക്കുന്നു. 27 എംഎല്‍എമാരുടെയോ എംഎല്‍സിമാരുടെയോ പിന്തുണ കൊണ്ട് മാത്രമേ ഒരാളെ വിജയിപ്പിക്കാന്‍ ബിജെപിക്ക് സാധിക്കൂ. ക്രോസ് വോട്ടിംഗ് നടന്നാല്‍ ബിജെപിക്ക് നാല് സീറ്റില്‍ ഒരിക്കലും വിജയിക്കാന്‍ സാധിക്കില്ല. എന്തിനേറെ മൂന്നാമത്തെ സീറ്റില്‍ പോലും ബിജെപി വെല്ലുവിളി നേരിടേണ്ടി വരും.

പങ്കജ മുണ്ടെയിലേക്ക് ശ്രദ്ധ

പങ്കജ മുണ്ടെയിലേക്ക് ശ്രദ്ധ

കോണ്‍ഗ്രസ് രണ്ടാം സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയ പാപ്പ മോഡി ബീഡില്‍ നിന്നുള്ള നേതാവാണ്. ഇത് പങ്കജ മുണ്ടെയുടെ മണ്ഡലമാണ്. ഇവര്‍ തമ്മില്‍ അടുത്ത വോട്ട് മറിക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടുണ്ടാവാമെന്നാണ് സൂചന. അതാണ് കോണ്‍ഗ്രസ് ഇയാളെ മത്സരിപ്പിക്കാന്‍ കാരണം. പങ്കജയുടെ വിഭാഗത്തിലുള്ള നിരവധി എംഎല്‍എമാരും മന്ത്രിമാരും ബിജെപിയിലുണ്ട്. ഫട്‌നാവിസിനെ വീഴ്ത്താനുള്ള ശ്രമത്തിലാണ് പങ്കജ. സീറ്റ് നിഷേധിച്ചതില്‍ പ്രതികരിക്കാനില്ലെന്നാണ് നേരത്തെ അവര്‍ പറഞ്ഞത്. ഇത് പുതിയൊരു പടയൊരുക്കത്തിനുള്ള സൂചനയാണ്. അപ്രതീക്ഷിതമായ പല കാര്യങ്ങളും വോട്ടെടുപ്പില്‍ നടക്കുമെന്ന് ഉറപ്പ്.

English summary
uddhav thackeray set to enter legislative council unopposed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X