കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവ് താക്കറെ അയോധ്യയില്‍; 3000 ശിവസേന പ്രവര്‍ത്തകരും, നിരോധനാജ്ഞ പ്രഖ്യാപിച്ച് ഭരണകൂടം

Google Oneindia Malayalam News

Recommended Video

cmsvideo
ഉദ്ധവ് താക്കറെ അയോധ്യയില്‍ | Oneindia Malayalam

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ ആവശ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ അയോധ്യയിലെത്തി. ഭാര്യ രശ്മിക്കും മകന്‍ ആദിത്യയ്ക്കുമൊപ്പമാണ് അദ്ദേഹം വന്നത്. കൂടാതെ രണ്ട് ട്രെയിനുകളിലായി 3000ത്തോളം ശിവസേനാ പ്രവര്‍ത്തകരും മഹാരാഷ്ട്രയില്‍ നിന്ന് അയോധ്യയിലെത്തിയിട്ടുണ്ട്.

Ayo

വിഎച്ച്പി സംഘടിപ്പിക്കുന്ന ധര്‍മസഭ ഞായറാഴ്ച തുടങ്ങും. രണ്ടു ലക്ഷം വിഎച്ച്പി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ധര്‍മസഭയില്‍ പങ്കെടുക്കുക. മുസ്ലിംകള്‍ കടുത്ത ഭീതിയിലാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. പ്രമുഖ മുസ്ലിം നേതാക്കളുമായി ചര്‍ച്ച നടത്തിയ പോലീസ് എല്ലാ സുരക്ഷയും വാഗ്ദാനം ചെയ്തു.

അയോധ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. എന്നാല്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ആയിരങ്ങളാണ് അയോധ്യയിലേക്ക് എത്തുന്നത്. ഞായാറാഴ്ച കൂടുതല്‍ ശിവസേനാ പ്രവര്‍ത്തകരെത്തും. 50000 പ്രവര്‍ത്തകര്‍ എത്തുമെന്ന് ശിവസേനാ നേതാക്കള്‍ പറഞ്ഞു.

അയോധ്യയിലെത്തിയ ഉദ്ധവ് താക്കറെ ലക്ഷ്മണ്‍ കിലയില്‍ പ്രാര്‍ഥന നടത്തി. വിഎച്ച്പിയുടെയുടേതുള്‍പ്പെടെ രണ്ടു കൂറ്റന്‍ സമ്മേളനമാണ് ഞായറാഴ്ച അയോധ്യയില്‍ നടക്കുന്നത്. സരയു നദീതീരത്തെ ക്ഷേത്രം ഉദ്ധവ് താക്കറെ സന്ദര്‍ശിക്കും. അയോധ്യയിലെ തര്‍ക്ക ഭൂമി ഞായറാഴ്ച ഉദ്ധവ് താക്കറെ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.

അയോധ്യയില്‍ ഭീതി; രണ്ടരലക്ഷം പേര്‍ സംഘടിക്കുന്നു, ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും ആഹ്വാനംഅയോധ്യയില്‍ ഭീതി; രണ്ടരലക്ഷം പേര്‍ സംഘടിക്കുന്നു, ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും ആഹ്വാനം

ശിവസേനക്ക് റാലി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഉദ്ധവ് താക്കറെ അയോധ്യയില്‍ ആദ്യമായിട്ടാണ് എത്തുന്നത്. ഇദ്ദേഹത്തിന്റെ വരവിന് മുന്നോടിയായി ഒട്ടേറെ നേതാക്കള്‍ നേരത്തെ അയോധ്യയില്‍ എത്തിയിരുന്നു. ഒരുമാസം മുമ്പ് തന്നെ അയോധ്യയിലെ ഹോട്ടലുകള്‍ ശിവസേന ബുക്ക് ചെയ്തിട്ടുണ്ട്.

1992ന് ശേഷം അയോധ്യയില്‍ വിഎച്ച്പി നടത്തുന്ന ഏറ്റവും വലിയ സമ്മേളനമാണ് ഞായറാഴ്ച നടക്കാനിരിക്കുന്നത്. 1992ല്‍ സമാനമായ മത സമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. ശേഷമാണ് ബാബരി മസ്ജിദ് തകര്‍ത്തത്. വിഎച്ച്പി-ആര്‍എസ്എസ് പ്രവര്‍ത്തകരും സന്യാസിമാരും ധര്‍മസഭയില്‍ പങ്കെടുക്കും. സുപ്രീംകോടതി ഇടപെട്ട് അയോധ്യയിലേക്ക് സൈന്യത്തെ അയക്കണമെന്ന് യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

English summary
Uddhav Thackeray, Thousands of Shiv Sena Men In Ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X