കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും.... സഖ്യത്തില്‍ ധാരണ, ദില്ലി യാത്ര റദ്ദാക്കി കോഷിയാരി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി നാടകത്തില്‍ ഒടുവില്‍ തീരുമാനം. പല പേരുകളും പറഞ്ഞ് കേട്ടെങ്കിലും ഒടുവില്‍ ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാവും. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ വ്യക്തമാക്കി. ഇതോടെ സഖ്യത്തിന് കീഴില്‍ പുതിയൊരു സംസ്ഥാന ഭരണം ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. അതേസമയം നിര്‍ണായക വകുപ്പുകളില്‍ നേരത്തെ തന്നെ തീരുമാനമായിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി സ്ഥാനം ആദിത്യ താക്കറെയ്ക്ക് ലഭിക്കുമെന്നാണ് സൂചന. അദ്ദേഹത്തിന് യുവാക്കള്‍ക്കിടയിലുള്ള സ്വാധീനം മുന്‍നിര്‍ത്തിയാണ് ഈ വകുപ്പ് നല്‍കുന്നത്. എന്നാല്‍ ഗവര്‍ണറെ കാണുന്ന കാര്യത്തിലാണ് ഇനി നീക്കങ്ങള്‍ നടക്കാനുള്ളത്. എപ്പോള്‍ ഭഗത് സിംഗ് കോഷിയാരിയെ കാണുമെന്ന കാര്യം വ്യക്തമല്ല. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഉണ്ടാവുമെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ ഏറ്റവും പുതിയ രാഷ്ട്രീയ വിവരങ്ങള്‍ ഇങ്ങനെ

ഉദ്ധവ് തന്നെ

ഉദ്ധവ് തന്നെ

മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയെ ആണ് മൂന്ന് പാര്‍ട്ടികളിലെയും നേതാക്കള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു. ഇതിന് പുറമേ സീനിയര്‍ നേതാക്കളെല്ലാം അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതോടെ ഉദ്ധവ് വഴങ്ങിയിരിക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടണം. അതേസമയം താക്കറെ കുടുംബത്തില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്ന രണ്ടാമത്തെ നേതാവായിരിക്കും ഉദ്ധവ്. ഇത് ശിവസേനയിലെ വലിയൊരു തലമുറ മാറ്റത്തിനുള്ള ഒരുക്കം കൂടിയാണ്.

പ്രഖ്യാപിച്ചത് പവാര്‍

പ്രഖ്യാപിച്ചത് പവാര്‍

ഉദ്ധവ് താക്കറെയെ എല്ലാവരും ചേര്‍ന്നാണ് തിരഞ്ഞെടുത്തതെന്ന് പ്രഖ്യാപിച്ചത് ശരത് പവാറാണ്. നേരത്തെ ശിവസേന നേതാക്കളുമായുള്ള യോഗത്തില്‍ പവാറാണ് ഉദ്ധവിന് വേണ്ടി ശക്തമായി വാദിച്ചത്. അതാണ് ഇപ്പോള്‍ എല്ലാവരും അംഗീകരിച്ചത്. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ചതായി ഉദ്ധവും വ്യക്തമാക്കി. അതേസമയം ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ ചേര്‍ന്ന് നാളെ സംയുക്ത വാര്‍ത്താസമ്മേളനം നടത്തും. അതില്‍ സര്‍ക്കാര്‍ രൂപീകരണം പ്രഖ്യാപിക്കും.

നാളെ പ്രഖ്യാപനം

നാളെ പ്രഖ്യാപനം

അന്തിമ തീരുമാനം നാളെയുണ്ടാവുമെന്ന് ശരത് പവാര്‍ വ്യക്തമാക്കി. എന്നാല്‍ ഗവര്‍ണറെ കാണുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് പവാര്‍ വ്യക്തമാക്കി. അതേസമയം അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്. ബിജെപി എംഎല്‍എമാരെ കൂറുമാറ്റിക്കാന്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് എന്‍സിപിയും കോണ്‍ഗ്രസും വരെ ആശങ്കയിലാണ്. ശിവസേന എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റുമെന്ന് പറഞ്ഞിരുന്നെങ്കിലും തല്‍ക്കാലം മുംബൈയില്‍ തന്നെയാണ് അവരുള്ളത്.

കോണ്‍ഗ്രസ് വീണ്ടും ചര്‍ച്ചയ്ക്ക്

കോണ്‍ഗ്രസ് വീണ്ടും ചര്‍ച്ചയ്ക്ക്

കോണ്‍ഗ്രസ് അവസാന വട്ട ചര്‍ച്ചയ്ക്കായി സോണിയാ ഗാന്ധിയെ കാണും. അതിന് ശേഷമേ ഗവര്‍ണറ കാണൂ എന്നാണ് നിലപാട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഏതൊക്കെ വകുപ്പുകള്‍ നല്‍കണമെന്ന കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സ്പീക്കര്‍ പദവി, ഉപമുഖ്യമന്ത്രി പദം, ചില സുപ്രധാന വകുപ്പുകള്‍ എന്നിവ കോണ്‍ഗ്രസ് ചോദിച്ച് വാങ്ങും. ഇത് ശിവസേന സര്‍ക്കാരിനെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ശിവസേനയിലെ ചില തീപ്പൊരി നേതാക്കളും മന്ത്രിസഭയിലുണ്ടാവും.

ഇനി 48 മണിക്കൂര്‍

ഇനി 48 മണിക്കൂര്‍

എന്‍സിപി മറ്റ് രണ്ട് പാര്‍ട്ടികളെയും കൂട്ടി ഇന്ന് രാത്രി തന്നെ ഗവര്‍ണറെ കണ്ടേക്കുമെന്ന് സൂചനയുണ്ട്. നവാബ് മാലിക്ക് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. അതല്ലെങ്കില്‍ നാളെ രാവിലെ തന്നെ ഗവര്‍ണറെ കാണാനും സാധ്യതയുണ്ട്. എന്നാല്‍ ബിജെപിയെ അറിയിക്കാതെയുള്ള നീക്കമാണിത്. ബിജെപിയില്‍ നിന്ന് വമ്പനൊരു നീക്കം ശിവസേനയും എന്‍സിപിയും പ്രതീക്ഷിക്കുന്നുണ്ട്. ശിവസേന എംഎല്‍എമാരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഗവര്‍ണര്‍ക്ക് മുന്നില്‍ ഭൂരിപക്ഷം തെളിയിക്കാനും ശ്രമിക്കുന്നുണ്ട്.

ഗവര്‍ണര്‍ ദില്ലി യാത്ര റദ്ദാക്കി

ഗവര്‍ണര്‍ ദില്ലി യാത്ര റദ്ദാക്കി

ശിവസേന ഏത് നിമിഷവും സര്‍ക്കാരുണ്ടാക്കാന്‍ രംഗത്ത് വരുമെന്ന സൂചനയെ തുടര്‍ന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ദില്ലി യാത്ര റദ്ദാക്കി. ദില്ലിയില്‍ ഗവര്‍ണര്‍മാരുടെ യോഗം നടക്കുന്നുണ്ട്. രണ്ട് ദിവസത്തെ യോഗമായിരുന്നു ഇത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയും എത്തുന്നുണ്ട്. എന്നാല്‍ അടുത്ത 48 മണിക്കൂര്‍ സംസ്ഥാനം വിട്ടുപോയാല്‍ എല്ലാം തകിടം മറിയുമെന്നാണ് ഗവര്‍ണറുടെ വിലയിരുത്തല്‍. താന്‍ മനപ്പൂര്‍വം സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിച്ചെന്നും, ഇത് ബിജെപിക്ക് സൗകര്യം ഒരുക്കലാണെന്ന ആരോപണവും ഉയരും.

 എന്‍സിപി അധ്യക്ഷനെ കാണാന്‍ ഓടിയെത്തി ആദിത്യയും ഉദ്ധവും, ആദിത്യ വിഭ്യാഭ്യാസ മന്ത്രിയാവും!! എന്‍സിപി അധ്യക്ഷനെ കാണാന്‍ ഓടിയെത്തി ആദിത്യയും ഉദ്ധവും, ആദിത്യ വിഭ്യാഭ്യാസ മന്ത്രിയാവും!!

English summary
uddhav thackeray unanimously picked for maharashtra cm post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X