കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി അധ്യക്ഷനെ കാണാന്‍ ഓടിയെത്തി ആദിത്യയും ഉദ്ധവും, ആദിത്യ വിഭ്യാഭ്യാസ മന്ത്രിയാവും!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ നട്ടം തിരിഞ്ഞ് ശിവസേന. പല പേരുകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതില്‍ ഉദ്ധവ് താക്കറെ അസന്തുഷ്ടനാണ്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും ഓടിയെത്തിരിക്കുകയാണ്. എന്‍സിപി ശിവസേന നിര്‍ണായക യോഗത്തില്‍ ഉദ്ധവിനെ മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹമെന്ന് പവാര്‍ തുറന്ന് പറഞ്ഞു.

ഇതോടെ ഏക്‌നാഥ് ഖഡ്‌സെ, സഞ്ജയ് റാവത്ത് തുടങ്ങിയ നേതാക്കള്‍ക്ക് സഖ്യത്തിലെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ സഞ്ജയ് റാവത്തിന്റെ പേരായിരുന്നു സജീവ പരിഗണനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ റാവത്ത് മൃദുസമീപനം ഇല്ലാത്ത നേതാവാണെന്ന് വ്യാപക വിമര്‍ശനമുണ്ട്. അജിത് പവാറിനെ പോലുള്ള സെന്‍സിറ്റീവായ നേതാക്കള്‍ റാവത്തിനെ അനുസരിക്കില്ലെന്നും പവാര്‍ പറഞ്ഞു.

നിര്‍ണായക കൂടിക്കാഴ്ച്ച

നിര്‍ണായക കൂടിക്കാഴ്ച്ച

ശിവസേനയുമായുള്ള കൂടിക്കാഴ്ച്ച മുന്നില്‍ കണ്ട് ശരത് പവാര്‍ ദില്ലിയില്‍ നിന്ന് മുംബൈയിലേക്ക് പെട്ടെന്ന് എത്തുകയായിരുന്നു. ഇതിന് പിന്നാലെ ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും അദ്ദേഹത്തെ കാണാനായി ഓടിയെത്തിയത്. സഞ്ജയ് റാവത്ത്, അജിത് പവാര്‍ എന്നിവരും കൂടിക്കാഴ്ച്ചയ്‌ക്കെത്തി. അതേസമയം മുഖ്യമന്ത്രി പദത്തിലിരിക്കാന്‍ ഉദ്ധവ് തീരുമാനമെടുക്കണമെന്ന് പവാര്‍ തുറന്ന് പറഞ്ഞു. ഇതോടെ ഉദ്ധവ് വഴങ്ങിയിരിക്കുകയാണ്. ഇല്ലെങ്കില്‍ സഖ്യത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാവുമെന്നും പവാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആദിത്യക്ക് വിഭ്യാഭ്യാസ വകുപ്പ്

ആദിത്യക്ക് വിഭ്യാഭ്യാസ വകുപ്പ്

ആദിത്യ താക്കറെ ഉപമുഖ്യമന്ത്രിയാവുമെന്നായിരുന്നു ഇതുവരെയുള്ള അഭ്യൂഹങ്ങള്‍. എന്നാല്‍ ഇതിന് ആദിത്യ തയ്യാറല്ല. അദ്ദേഹത്തിന് വിദ്യാഭ്യാസ വകുപ്പ് ലഭിക്കും. സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയത് കൊണ്ടാണ് ആദിത്യയെ വിദ്യാഭ്യാസ മന്ത്രിയാക്കുന്നത്. താനൊരിക്കലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അല്ലെന്നും ആദിത്യ വ്യക്തമാക്കി. ബിജെപിയുമായി ചേര്‍ന്നിരുന്നെങ്കില്‍ ആദിത്യ ഉപമുഖ്യമന്ത്രിയായേനെ എന്നാണ് ശിവസേന നേതാക്കള്‍ സൂചിപ്പിക്കുന്നത്.

ശിവസേന ഒറ്റക്കെട്ട്

ശിവസേന ഒറ്റക്കെട്ട്

സഞ്ജയ് റാവത്തിനെ മുഖ്യമന്ത്രിയാക്കുന്നതിനോട് ശിവസേനയിലെ ഭൂരിപക്ഷം നേതാക്കള്‍ക്ക് താല്‍പര്യമില്ല. പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന നേതാവാണ് റാവത്തെന്നാണ് വിമര്‍ശനം. അതേ നിലവാരം തന്നെയാണ് അജിത് പവാറിനും ഉള്ളത്. റാവത്ത് മുഖ്യമന്ത്രിയായാല്‍ അജിത്ത് പവാറുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്ന് ശിവസേന നേതാക്കള്‍ പറയുന്നു. അതേസമയം എംഎല്‍എമാരുടെ യോഗത്തില്‍ ഉദ്ധവിനെ ഏകപക്ഷീയമായി നേതാക്കള്‍ പിന്തുണച്ചു. ഉദയ് സാമന്തിന് സര്‍ക്കാര്‍ രൂപീകരണ തീരുമാനമെടുക്കാന്‍ ചുമതല നല്‍കിയിട്ടുണ്ട്.

ആധിപത്യവുമായി പവാര്‍

ആധിപത്യവുമായി പവാര്‍

പവാറിന്റെ സമവായ ചര്‍ച്ചകള്‍ക്ക് മുന്നില്‍ എതിരഭിപ്രായമില്ലാതെ ഇരിക്കുന്ന അവസ്ഥയിലാണ് ശിവസേന. കഴിഞ്ഞ ദിവസം റാവത്ത് പവാറിനെ കുറിച്ച് പറഞ്ഞത് സഖ്യത്തില്‍ ചെറിയ വിള്ളലുണ്ടാക്കിയിട്ടുണ്ട്. സഖ്യത്തിന് മഹാ ശിവ് അഗാഡി എന്ന പേര് ശിവസേന നിര്‍ദേശിച്ചെങ്കിലും പവാര്‍ അത് തള്ളി. മഹാ വികാസ് അഗാഡി എന്ന് പേരാണ് പിന്നീട് സ്വീകരിച്ചത്. ശിവ് അഗാഡി എന്ന പേര് ബിജെപിയുമായി സാമ്യമുണ്ടെന്നാണ് പവാര്‍ ഉന്നയിച്ചത്.

ഗഡ്കരിയുടെ ശാപം

ഗഡ്കരിയുടെ ശാപം

പ്രത്യയശാസ്ത്രപരമായി രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന പാര്‍ട്ടികള്‍ തമ്മിലാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. ഈ സര്‍ക്കാര്‍ അധിക കാലം മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുമായുള്ള സഖ്യം അവസരവാദമാണ്. അവര്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ല. ഹിന്ദുത്വം എന്ന ആശയത്തിലാണ് ബിജെപിയും ശിവസേനയും പ്രവര്‍ത്തിച്ചത്. ഇപ്പോഴും അതില്‍ മാറ്റമില്ല. അങ്ങനെയൊരു സഖ്യം തകരുന്നത് രാജ്യത്തിന് തന്നെ നഷ്ടമാണെന്നും ഗഡ്കരി പറഞ്ഞു.

അമിത് ഷായ്ക്കും പരിഹാസം

അമിത് ഷായ്ക്കും പരിഹാസം

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചാണക്യനെ ശരത് പവാര്‍ മലര്‍ത്തിയടിച്ചു എന്ന് എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു. ഇത് അമിത ്ഷായ്ക്കുള്ള പരിഹാസമാണ്. ദില്ലിയിലെ കിരീടം കൊണ്ട് ഒരിക്കലും മഹാരാഷ്ട്രയെ മുട്ടുകുത്തിക്കാനാവില്ല. ജയ് മഹാരാഷ്ട്ര ഇങ്ങനെയായിരുന്നു നവാബ് മാലിക്കിന്റെ ട്വീറ്റ്. അതേസമയം ബിജെപിക്ക് ഒരവസരവും നല്‍കാതെ, രഹസ്യമായി നടത്തിയ നീക്കത്തിലാണ് പവാര്‍ ശിവസേന സഖ്യം സാധ്യമാക്കിയത്. ഒരേസമയം അമിത് ഷായോടും ദേവേന്ദ്ര ഫട്‌നാവിസിനോടുമുള്ള പകയാണ് ഇതിലൂടെ ശരത് പവാര്‍ തീര്‍ത്തത്.

 മുംബൈയില്‍ കിഷോരി പെഡ്‌നേക്കര്‍ ശിവസേന മേയര്‍.... സ്ഥാനമേറ്റ ഉടന്‍ മൂന്ന് നിര്‍ദേശങ്ങള്‍!! മുംബൈയില്‍ കിഷോരി പെഡ്‌നേക്കര്‍ ശിവസേന മേയര്‍.... സ്ഥാനമേറ്റ ഉടന്‍ മൂന്ന് നിര്‍ദേശങ്ങള്‍!!

English summary
uddhav thackeray will be cm pawar stick on his stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X