Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ ചാണകമേറ്, തേങ്ങ കൊണ്ടും ആക്രമണം; 20 ഓളം പേർ കസ്റ്റഡയിൽ

ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ മഹാ നവ നിർമ്മാൺ സേന പ്രവർത്തകരുടെ ആക്രമണം. താനെയിൽ വെച്ചാണ് സംഭവം. വാഹനത്തിന് നേരെ പ്രവർത്തകർ ചാണകവും തേങ്ങയും തക്കാളിയും വളകളുമൊക്കെ എറിയുകയായിരുന്നു. ആക്രമണത്തിൽ വാഹനങ്ങളുടെ ചില്ല് തകർന്നു. സംഭവത്തിൽ 20 ഓളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ദിവസം എംഎൻഎസ് തലവൻ രാജ് താക്കറെയുടെ വാഹനം ശിവസേന പ്രവർത്തകർ ആക്രമിച്ചിരുന്നു. അതിനുള്ള മറുപടിയാണ് ഇതെന്ന് എംഎൻഎസ് നേതാക്കൾ പറഞ്ഞു.വെള്ളിയാഴ്ചയായിരുന്നു രാജ് താക്കറെയുടെ വാഹനത്തിന് നേരെ ആക്രമണം നടന്നത്. തക്കാളിയടക്കമുള്ളവയായിരുന്നു വാഹനത്തിന് നേരെ എറിഞ്ഞത്.

udhav2-

കഴിഞ്ഞ ദിവസം ശിവേസനയുടെ പരിപാടി സംഘടിപ്പിച്ച ഗഡ്കരി രംഗായതാനത്തിന് സമീപവും എംഎൻഎസ്-ശിവസേന പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഉദ്ധവ് താക്കറെ സംസാരിക്കാനായി വേദിയിലേക്ക് കയറിയതോടെ എംഎൻഎസ് പ്രവർത്തകർ വേദിയിലേക്ക് ഇരച്ച്കയറുകയായിരുന്നു. പിന്നീട് പോലീസ് എത്തി എംഎൻഎസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. അതേസമയം ഇപ്പോഴത്തേത് തങ്ങളോട് കളിച്ചതിനുള്ള പ്രതികരണമാണെന്ന് എംഎൻഎസ് നേതാവ് പ്രതികരിച്ചു.

"ഞങ്ങളുടെ എംഎൻഎസ് പ്രവർത്തകർ അവർക്ക് തക്ക മറുപടിയാണ് നൽകിയത്. നിങ്ങൾ വെറ്റില എറിഞ്ഞു, ഞങ്ങൾ നിങ്ങളെ തേങ്ങ കൊണ്ട് ആക്രമിച്ചു. ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിൻ്റെ ഏകദേശം 16 മുതൽ 17 വരെ വാഹനങ്ങൾ തേങ്ങയേറിൽ നശിച്ചിട്ടുണ്ട്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ശിവസൈനികരേ, നിങ്ങൾ മറ്റ് നേതാക്കളെ കുറിച്ച് അഭിപ്രായം പറയൂ, അല്ലാതെ രാജ് താക്കറെയെ കുറിച്ചല്ല, കാരണം ഞങ്ങളെപ്പോലെയുള്ളവരെ പാർട്ടി ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് ഞങ്ങൾ ഗഡ്ഗരി ഹാൾ വരെയെ എത്തിയുള്ളൂ, നാളെ നിങ്ങളുടെ വീട്ടിലും എത്തും',താനെയിൽ നിന്നുള്ള എംഎൻഎസ് നേതാവ് അവിനാഷ് ജാധവ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+