Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊമ്പുകോര്‍ത്ത് ഉദ്ധവ്.... ആ രാഷ്ട്രീയം കളിക്കുന്നില്ല, മഹാസഖ്യവും കളത്തില്‍, കുലുക്കമില്ലാതെ ബിജെപി

മുംബൈ: ബിജെപിയും ഉദ്ധവ് താക്കറെയും തമ്മിലുള്ള ഗവര്‍ണര്‍ പോര് കൈവിടുന്നു. കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണറെ രാജ്ഭവനിലെത്തി കണ്ടതാണ് ഉദ്ധവിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഉദ്ധവിന്റെ നാമനിര്‍ദേശം തള്ളുമെന്ന സൂചനകളും ഇതോടെ സജീവമായിരിക്കുകയാണ്. ഇതോടെ ഉദ്ധവ് നിയന്ത്രണം വിട്ടിരിക്കുകയാണ്. ഈ സമയത്ത് താന്‍ രാഷ്ട്രീയം കളിക്കുന്നില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാല്‍ ഒരടി പിന്നോട്ടില്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ഇതിനിടെ ഉദ്ധവിനെ സംരക്ഷിക്കാന്‍ മഹാസഖ്യവും കളത്തിലുണ്ട്.

ഉദ്ധവിന്റെ മുന്നറിയിപ്പ്

ഉദ്ധവിന്റെ മുന്നറിയിപ്പ്

ഈ സമയത്ത് ഒരാളും വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കില്ല. അങ്ങനൊരു നിര്‍ണായക സമയമാണിത്. ഞാന്‍ ഈ സമയം രാഷ്ട്രീയം മാറ്റിവെക്കുകയാണ്. അധികാരം ഒരു നാള്‍ വരും മറ്റൊരു ദിവസം പോകും. ആരും വൃത്തികെട്ട രാഷ്ട്രീയത്തിലേക്ക് വീണുപോകരുത്. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല. ജനങ്ങളുടെ ജീവന്‍ വല്ലാത്തൊരു അവസ്ഥയിലാണ് നില്‍ക്കുന്നത്. അതുകൊണ്ട് എല്ലാവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ഉദ്ധവ് പറഞ്ഞു.

നല്ല മറുപടിയുമായി ബിജെപി

നല്ല മറുപടിയുമായി ബിജെപി

ഉദ്ധവിന് നല്ല മറുപടിയുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണോ എന്ന കാര്യം ഉദ്ധവിന്റെയും ശിവസേനയുടെയും മാത്രം കാര്യമാണ്. അതില്‍ നിങ്ങളെന്താണ് തീരുമാനിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. പ്രതിപക്ഷമല്ല അക്കാര്യം പരിഹരിക്കേണ്ടത്. ശിവസേന ആദ്യം ബിജെപിയെ എല്ലാ കാര്യങ്ങള്‍ക്കും കുറ്റം പറയുന്ന രീതിയാണ് അവസാനിപ്പിക്കേണ്ടതെന്നും മറുപടിയിലുണ്ട്.

ഗഡ്കരിക്ക് പുകഴ്ത്തല്‍

ഗഡ്കരിക്ക് പുകഴ്ത്തല്‍

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ ഉദ്ധവ് പുകഴ്ത്തിയിരിക്കുകയാണ്. ഞാന്‍ നിതിന്‍ ഗഡ്കരിക്ക് നന്ദി പറയുകയാണ്. അദ്ദേഹം എല്ലാവരോടും രാഷ്ട്രീയം മാറ്റിവെച്ച് സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കാനാണ് ആവശ്യപ്പെട്ടത്. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ അത് അത്യാവശ്യമാണെന്നും ഉദ്ധവ് പറഞ്ഞു. കഴിഞ്ഞ ദിവസം സാമ്‌നയില്‍ സഞ്ജയ് റാവത്ത് ഗവര്‍ണറെ രൂക്ഷമായി വിമര്‍സിച്ചിരുന്നു. താന്‍ ഭഗത് സിംഗ് കോഷിയാരിയെ വിശ്വസിച്ചിരുന്നുവെന്നും, എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് വിശ്വാസ യോഗ്യമായ നടപടി ഉണ്ടായില്ലെന്നും സഞ്ജയ് റാവത്ത് പറയുന്നു.

ഗവര്‍ണര്‍ കളി

ഗവര്‍ണര്‍ കളി

ഗവര്‍ണറെ മുന്നില്‍ നിര്‍ത്തി ബിജെപി കാര്യങ്ങളെ വേറൊരു രീതിയിലാണ് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. ഉദ്ധവിന്റെ നാമനിര്‍ദേശം അംഗീകരിച്ചാല്‍ അത് ഭരണഘടാപരമായ വീഴ്ച്ചയാണെന്ന് ബിജെപി പറയുന്നു. ഉദ്ധവിനെ നാമനിര്‍ദേശം ചെയ്യാന്‍ മാത്രം എന്ത് യോഗ്യതയാണ് അദ്ദേഹത്തിനുള്ളതെന്നും ചോദിക്കുന്നു. അതേസമയം മുഖ്യമന്ത്രിമാരെ രണ്ട് തവണ ഗവര്‍ണര്‍മാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് റാവത്ത് പറയുന്നു. മദ്രാസ് ഘടകത്തിന്റെ മുഖ്യമന്ത്രിയായി രാജഗോപാലാചാരിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാന്‍ ഗുപ്തിനെയും മുമ്പ് ഗവര്‍ണര്‍മാരാണ് ശുപാര്‍ശ ചെയ്തതെന്നും റാവത്ത് പറയുന്നു.

ചൊടിപ്പിച്ച കാര്യം

ചൊടിപ്പിച്ച കാര്യം

എന്‍സിപിയിലെ ജിതേന്ദ്ര അഹവാദിനെ നിയമസഭയില്‍ നിന്ന് പുറത്താക്കണമെന്ന് നേരത്തെ ബിജെപി ആവശ്യപ്പെട്ടിരുന്നു. ഒരാളെ മര്‍ദിച്ച വിഷയത്തിലായിരുന്നു ഇത്. എന്നാല്‍ ഇത് ശിവസേന തള്ളി. ബിജെപി സംഘം ഗവര്‍ണര്‍ കോഷിയാരിയെ കണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതെല്ലാം ചേര്‍ത്താണ് ഇപ്പോള്‍ ഉദ്ധവിനെ പൂട്ടാനായി ഒരുങ്ങുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഈ സമയത്ത് ഉദ്ധവ് ഇടയുകയും ചെയ്തിരുന്നു. ഇതെല്ലാം ബിജെപി ഗവര്‍ണറെ വെച്ചുള്ള കളിയിലേക്കാണ് നയിച്ചത്.

അജിത് പവാറും....

അജിത് പവാറും....

അജിത് പവാര്‍ ഇതിനിടെ ഗവര്‍ണര്‍ക്ക് ഉദ്ധവിന്റെ കാര്യം ഓര്‍മപ്പെടുത്തിയിരിക്കുകയാണ്. മന്ത്രിസഭാ യോഗത്തിലാണ് അജിത് പവാര്‍ ഇക്കാര്യം ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എന്നാല്‍ ഗവര്‍ണര്‍ ഇപ്പോഴും മൗനം തുടരുകയാണ്. ഇങ്ങോട്ട് ഭീഷണി വേണ്ടെന്ന നിര്‍ദേശവും ഗവര്‍ണര്‍ നല്‍കിയിരുന്നു. അതേസമയം ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ലെങ്കില്‍ താക്കറെ രാജിവെക്കുമെന്നും, പിന്നീട് സത്യപ്രതിജ്ഞ ചെയ്യുമെന്നും എന്‍സിപി സൂചിപ്പിച്ചു. ഈ ഒരു നീക്കത്തിനാണ് ഒരുങ്ങുന്നത്.

കോണ്‍ഗ്രസ് പറയുന്നത്

കോണ്‍ഗ്രസ് പറയുന്നത്

കോണ്‍ഗ്രസിന്റെ സുപ്രധാന നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെയും പൃഥ്വിരാജ് ചവാനും മുമ്പ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിമാരായി ഇരുന്നിട്ടുണ്ട്. എന്നാല്‍ ഇവരൊന്നും ആ സമയത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന വാദമുണ്ട്. അതിനെ മഹാസഖ്യം ഭയപ്പെടുന്നുണ്ട്. ഉദ്ധവ് രാജിവെച്ചാല്‍ കോണ്‍ഗ്രസിന്റെ അധികാര മോഹം പുറത്ത് ചാടുമെന്നാണ് ഭയം.

രാഷ്ട്രപതി ഭരണം

രാഷ്ട്രപതി ഭരണം

രാഷ്ട്രപതി ഭരണത്തിനുള്ള ഒരുക്കമാണ് ബിജെപി നടത്തുന്നത്. അങ്ങനെ വന്നാല്‍ ആറ് മാസത്തിനുള്ളില്‍ രാഷ്ട്രീയ സാഹചര്യം മാറുമെന്നാണ് സൂചന. ഉദ്ധവ് രാജിവെച്ചാല്‍ ബിജെപി ഈ നീക്കം സജീവമാക്കും. ഇതോടെ ഗവര്‍ണര്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യും. എന്തായാലും ഈ മാസം അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്. ശിവസേന എന്തുകൊണ്ടാണ് സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളെ രാജിവെപ്പിച്ച് മത്സരിപ്പിക്കാതിരിക്കുന്നതെന്ന് ബിജെപി ചോദിക്കുന്നു. മത്സരിച്ചാല്‍ തോറ്റുപ്പോകുമെന്ന ഭയമുണ്ടോ എന്നും ചോദ്യമുയരുന്നുണ്ട്. അതേസമയം രാഷ്ട്രീയ പ്രതിസന്ധി മഹാരാഷ്ട്രയ്ക്ക് മുന്നിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+