കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമാറ്റം മോശമായാല്‍ ഉദ്ധവ് രാജിവെക്കും, ത്രികക്ഷി സഖ്യത്തിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ്!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര സഖ്യത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെയുണ്ടായ പ്രതിസന്ധിയില്‍ മുന്നറിയിപ്പുമായി മുന്‍ കോണ്‍ഗ്രസ് എംപി. സഖ്യത്തില്‍ പെരുമാറ്റം മോശമായില്ലെങ്കില്‍, ഉദ്ധവ് താക്കറെ രാജിവെക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് യശ്വന്ത്‌റാവു ഗഡക്ക് പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെയും എന്‍സിപിയിലെയും നേതാക്കള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് ഗഡക്ക് നല്‍കിയിരിക്കുന്നത്. മന്ത്രിസഭാ ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു.

1

പാര്‍ട്ടിയില്‍ പ്രതിസന്ധി തുടരുന്നതിനിടെയാണ് ഗഡക്കിന്റെ മുന്നറിയിപ്പ്. അതേസമയം മഹാരാഷ്ട്രയിലെ പ്രമുഖ നേതാക്കള്‍ നേരത്തെ ഹൈക്കമാന്‍ഡിന് കത്തെഴുതിയിരുന്നു. സംസ്ഥാന നേതൃത്വത്തെയാണ് അതില്‍ കുറ്റപ്പെടുത്തിയിരുന്നത്. എന്‍സിപിക്ക് കൂടുതല്‍ മന്ത്രിസ്ഥാനം ലഭിച്ചെന്നും, ഉപമുഖ്യമന്ത്രി പദവും അവര്‍ക്ക് തന്നെയാണ് ലഭിച്ചതെന്നുമാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്. വകുപ്പ് വിഭജനത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ട വകുപ്പുകളും ലഭിച്ചിരുന്നില്ല.

ഉദ്ധവ് താക്കറെ ഒരു സ്ഥിരം രാഷ്ട്രീയക്കാരനല്ല. അദ്ദേഹത്തിന് ഒരു കലാകാരന്റെ മാനസിക നിലയാണ് ഉള്ളത്. മഹാസഖ്യത്തില്‍ വകുപ്പ് വിഭജനത്തെ കുറിച്ച് പരാതികള്‍ അവസാനിപ്പിക്കണം. അത് കോണ്‍ഗ്രസും എന്‍സിപിയുമാണ് നടപ്പാക്കേണ്ടത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഉദ്ധവ് താക്കറെ രാജിവെക്കുമെന്നും, അതോടെ സഖ്യം വീഴുമെന്നും യശ്വന്ത് റാവു ഗഡക്ക് പറഞ്ഞു. അതേസമയം മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ പല നേതാക്കളും അസംതൃപ്തി തുറന്ന് പറഞ്ഞിരുന്നു. ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍ രാജി പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് മാറ്റി.

കഴിഞ്ഞ ദിവസം ബിജെപി നേതാവ് നാരായണ്‍ രാണെ ശിവസേനയിലെ 35 എംഎല്‍എമാര്‍ അസംതൃപ്തിയിലാണെന്ന് പറഞ്ഞിരുന്നു. ഇത് പുനസംഘടനയ്ക്ക് ശേഷമുള്ള സാഹചര്യം ചൂണ്ടിക്കാണിച്ചാണെന്നാണ് സൂചന. അതേസമയം മഹാരാഷ്ട്രയില്‍ ഇനി നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പും ഇതോടെ നിര്‍ണായകമായിരിക്കും. നേതൃത്വത്തില്‍ തഴയപ്പെട്ട പല നേതാക്കളും രാജ്യസഭാ സീറ്റിനായി സമ്മര്‍ദം ചെലുത്താനാണ് സാധ്യത.

നരേന്ദ്ര മോദി ഛത്രപതി ശിവജിയെ പോലെ... വിവാദവുമായി ബിജെപി, പിന്‍വലിക്കണമെന്ന് ശിവസേന!!നരേന്ദ്ര മോദി ഛത്രപതി ശിവജിയെ പോലെ... വിവാദവുമായി ബിജെപി, പിന്‍വലിക്കണമെന്ന് ശിവസേന!!

English summary
uddhav will resign congress leader warns mva
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X