കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചായ്‌വാല പ്രയോഗം: സേനയോട് ബിജെപി പൊറുക്കില്ല

Google Oneindia Malayalam News

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചായ്‌വാല എന്ന് വിശേഷിപ്പിച്ച ശിവസേന തലവന്‍ ഉദ്ധവ് താക്കറെയോട് ബി ജെ പി പരസ്യമായ അതൃപ്തി അറിയിച്ചു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര പ്രസിഡണ്ട് ദേവേന്ദ്ര ഫദ്‌വാനിസ് എന്നിവരാണ് ശിവസേനയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇതിന് മറുപടി ഞങ്ങളല്ല, മഹാരാഷ്ട്രയിലെ ജനങ്ങള്‍ നല്‍കുമെന്ന് ഫദ്‌വാനിസ് പറഞ്ഞു. ഇത്തരം രാഷ്ട്രീയം മഹാരാഷ്ട്രയില്‍ സ്വീകരിക്കപ്പെടില്ല.

പാര്‍ട്ടി സീനിയര്‍ നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയും ശിവസേനയെ വിമര്‍ശിച്ചു. അവര്‍ ഉപയോഗിച്ച ഭാഷ നിരുത്തരവാദിത്തപരവും അങ്ങേയറ്റം മോശവുമാണ്. ഞങ്ങള്‍ എല്ലാവരെയും ബഹുമാനിക്കുന്നവരാണ്. എന്നാല്‍ മറ്റുള്ളവര്‍ ഞങ്ങളെ അപമാനിച്ചാല്‍ അത് സഹിച്ചിരിക്കില്ല. ശിവസേന തങ്ങളുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ബി ജെ പിയെയും മോദിയെയും ആക്രമിച്ചത്.

modi

ചായ്‌വാല ആയ നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി ആകാമെങ്കില്‍ ബാല്‍ താക്കറെയുടെ മകന് മുഖ്യമന്ത്രിയുമാകാം എന്നായിരുന്നു ശിവസേന തലവന്‍ ഉദ്ധവ് താക്കറെ സാമ്‌നയിലെ അഭിമുഖത്തില്‍ പറഞ്ഞത്. ശിവസേന സഹായിക്കാനില്ലായിരുന്നെങ്കില്‍ നരേന്ദ്ര മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് പോലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയിക്കില്ലായിരുന്നു എന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ ലേഖനം വന്നു.

കോണ്‍ഗ്രസും മറ്റ് എതിര്‍പാര്‍ട്ടിക്കാരും മോദിയെ സംബോധന ചെയ്യുന്ന പ്രയോഗമാണ് ചായ്‌വാല. എന്‍ ഡി എയില്‍ പെട്ട ഒരു കക്ഷിയുടെ നേതാവ് തന്നെ ഇങ്ങനെ വിളിച്ചതിലും ബി ജെ പിക്ക് എതിര്‍പ്പുണ്ട്. മഹാരാഷ്ട്രയിലെ സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന് ബി ജെ പി യും സേനയും സഖ്യം പിരിഞ്ഞതിന് പിന്നാലെ തുടങ്ങിയ രാഷ്ട്രീയ ആക്രമണങ്ങളാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് വളര്‍ന്നത്.

English summary
The BJP leaders on Wednesday slammed the Shiv Sena chief Uddhav Thackeray's recent interview to his party's mouthpiece 'Samnaa' for making a mockery of Prime Minister Narendra Modi. Uddhav in his sharpest criticism of BJP's poster boy said, "If a "chaiwala (tea-seller) can become Prime Minister, why can't I become Maharashtra Chief Minister?"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X