കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം മണ്ഡലത്തിൽ വീണ്ടും എൻകെ പ്രേമചന്ദ്രൻ; 62,000 വോട്ടുകളുടെ ഭൂരിപക്ഷം, കണക്കുകൾ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: വടകര പോലെ സിപിഎമ്മിന് ഇക്കുറി അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലമാണ് കൊല്ലം. എൽഡിഎഫ് വിട്ട് യുഡിഎഫ് പാളയത്തിലെത്തിയ എൻ കെ പ്രേമചന്ദ്രനിൽ നിന്നും കൊല്ലം തിരിച്ചു പിടിക്കാൻ കെ എൻ ബാലഗോപാലിനെയാണ് ഇടതുമുന്നണി ഇറക്കിയത്. കൊല്ലം പിടിക്കാൻ സർവ സന്നാഹങ്ങളേയും സിപിഎം മണ്ഡലത്തിൽ ഇറക്കിയിരുന്നെങ്കിലും എൻ കെ പ്രേമചന്ദ്രൻ തന്നെ ഇക്കുറിയും വിജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.

പ്രേമചന്ദ്രനെ പരാജയപ്പെടുത്താൻ ശക്തമായ പ്രചാരണമാണ് മണ്ഡലത്തിൽ ഇത്തവണ സിപിഎം നടത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം വന്ന വിലയിരുത്തലുകളിൽ ഇരു മുന്നണികളും കൊല്ലത്ത് വിജയം അവകാശപ്പെടുകയാണ്.

'ബെഡ് ടീ' കിട്ടിയില്ലെങ്കിൽ മണ്ഡലം മറക്കുന്ന ദീദിയുടെ 'ജയന്റ് കില്ലർ'; പരിഹാസ്യയായി മൂൺ മൂൺ സെൻ'ബെഡ് ടീ' കിട്ടിയില്ലെങ്കിൽ മണ്ഡലം മറക്കുന്ന ദീദിയുടെ 'ജയന്റ് കില്ലർ'; പരിഹാസ്യയായി മൂൺ മൂൺ സെൻ

 വൻ ഭൂരിപക്ഷം

വൻ ഭൂരിപക്ഷം

എൻകെ പ്രേമചന്ദ്രൻ 62,729ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യുഡിഎഫ് പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വിലയിരുത്തൽ. മണ്ഡലം കമ്മിറ്റികളിൽ നിന്ന് ലഭിച്ച കണക്കുകൾ പരിശോധിച്ച ശേഷം ചേർന്ന അവലോകന യോഗത്തിന്റേതാണ് നിഗമനം.

 ഒരു ലക്ഷത്തിൽ പരംവോട്ടുകൾ

ഒരു ലക്ഷത്തിൽ പരംവോട്ടുകൾ

അതേ സമയം യുഡിഎഫ് പ്രതീക്ഷിക്കുന്ന അടിയൊഴുക്കുകൾ വോട്ടായി മാറിയിട്ടുണ്ടെങ്കിൽ ഭൂരിപക്ഷം ഒരു ലക്ഷത്തിൽ പരം വോട്ടായി ഉയരാമെന്ന് പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ ഷാനവാസ് ഖാനും ജനറൽ കൺവീനർ ഫിലിപ് കെ തോമസും പറഞ്ഞു.

 ഓരോ മണ്ഡലങ്ങളിലും

ഓരോ മണ്ഡലങ്ങളിലും

പുനലൂർ- 1978, ചടയമംഗലം- 750, ചാത്തന്നൂർ- 1500, കുണ്ടറ-9370, ഇരവിപുരം-12,622, കൊല്ലം- 17,500, ചവറ-19,000 എന്നിങ്ങനെയാണ് ഓരോ മണ്ഡലം തിരിച്ചുള്ള യുഡിഎഫിന്റെ പ്രതീക്ഷ. അതേ സമയം എൻഡിഎ സ്ഥാനാർത്ഥി കെവി സാബുവിന് 80,000 വോട്ടുകൾ വരെ കിട്ടുമെന്നും യുഡിഎഫ് വിലയിരുത്തുന്നുണ്ട്.

പ്രതീക്ഷയോടെ എൽഡിഎഫും

പ്രതീക്ഷയോടെ എൽഡിഎഫും

കൊല്ലത്ത് വിജയ പ്രതീക്ഷയിലാണ് ഇടതുമുന്നണിയും. 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ എൻ ബാലഗോപാൽ വിജയിക്കുമെന്നാണ് എൽ എഡിഎഫ് വിലയിരുത്തുന്നത്. ചവറ ഒഴികെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കെഎൻ ബാലഗോപാൽ ലീഡ് ചെയ്യും. ചവറയിൽ യുഡിഎഫ് 5000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ

പ്രേമചന്ദ്രനെ മറികടക്കും

പ്രേമചന്ദ്രനെ മറികടക്കും

കെ എൻ ബാലഗോപാൽ 4,55,000 വോട്ടുകൾ നേടുമ്പോൾ എൻകെ പ്രേമചന്ദ്രൻ 3,95,000ൽ താഴെ വോട്ടുകൾ മാത്രം നേടുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൾ പറയുന്നത്. ബിജെപി സ്ഥാനാർത്ഥി കെവി സാബു 80,000 വോട്ടുകൾ നേടുമെന്ന് ഇടതുമുന്നണിയും പറയുന്നു. ശബരിമല വിഷയത്തിൽ എൻഎസ്എസ് വോട്ട് നഷ്ടമായെങ്കിലും ഈഴവ, പട്ടിക ജാതി വോട്ടുകളിലൂടെ ഇത് മറികടക്കാനാകുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.

തീ പാറിയ പ്രചാരണം

തീ പാറിയ പ്രചാരണം

ഇടതുപക്ഷം ഉയർത്തിയത്. പ്രേമചന്ദ്രൻ ബിജെപിയോട് അടുക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. മണ്ഡലത്തില്‍ തീരെ അപ്രസ്കതനായ വ്യക്തിയെ സ്ഥാനാര്‍‍ത്ഥിയാക്കിയത് യുഡിഎഫിന് വോട്ട് മറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണെന്നാണ് എല്‍ഡിഎഫ് ആരോപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് തീർന്നിട്ടും

തിരഞ്ഞെടുപ്പ് തീർന്നിട്ടും

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കൊല്ലത്ത് സിപിഎം-ആർഎസ്പി പോര് തുടരുകയാണ്. തോമസ് ഐസകും കെടി ജലീലും ന്യൂനപക്ഷ മേഖലയിൽ മതസ്പർധ വളർത്തുന്ന തരത്തിൽ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നാണ് എൻകെ പ്രേമചന്ദ്രൻ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ച ചെയ്യാതെ സിപിഎം വ്യക്തിപരമായി വേട്ടയാടിയെന്നാണ് എൻകെ പ്രേമചന്ദ്രൻ ഉന്നയിക്കുന്ന പ്രധാന ആരോപണം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
UDF calculation in Kollam lok sabha constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X