ഗണേഷ് വിഷയം ചര്‍ച്ചചെയ്യാതെ യുഡിഎഫ് യോഗം
തിരുവനന്തപുരം: നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കാതെ യുഡിഎഫ് യോഗം പിരിഞ്ഞു. സെപ്റ്റംബര്‍ 10 വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഗണേഷിന്റെ മന്ത്രി സഭാപുനപ്രവേശനം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കാതെ പിരിഞ്ഞത്. ഗണേഷിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതിനാലാണ് ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുക്കേണ്ടതെന്ന് തീരുമാനിച്ചതെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണ പിള്ളയയും യോഗത്തില്‍ പങ്കെടുത്തെങ്കിലും ഗണേഷിന്റെ വിഷയം അദ്ദേഹവും ഉന്നയിച്ചില്ല. യുഡിഎഫിനുള്ളില്‍ ഗണേഷിന്റെ തിരിച്ച് വരവിനെപ്പറ്റി എതിര്‍പ്പുകളില്ലെങ്കിലും കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നതകളാണ് തീരുമാനത്തെ വൈകിപ്പിയ്ക്കുന്നതെന്നാണ് സൂചന.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പിസിജോര്‍ജ്ജും, ജോണി നെല്ലൂരും രൂക്ഷ വിമര്‍ശനം അഴിച്ച് വിട്ടു. പിസി ജോര്‍ജ്ജ് തിരുവഞ്ചൂരിനെതിരെ മുഖ്യമന്ത്രിയ്ക്കും, കെപിസിസി പ്രസിഡന്റിനും, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും കത്ത് കൈമാറി. യുഡിഎഫ് യോഗത്തിലെ കൂടുതല്‍ വിശേഷങ്ങള്‍..

നാല് മാസങ്ങള്‍ക്ക് ശേഷം
നാല് മാസങ്ങള്‍ക്ക് ശേഷമാണ് യുഡിഎഫ് യോഗം വീണ്ടും ചേരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് മുന്‍പില്‍ നിരത്തിയ പരാതികളുടെ അടിസ്ഥാനത്തില്‍ അവര്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് യോഗം ചേര്‍ന്നത്. എന്നാല്‍ ഗണേഷ് കുമാറിന്റെ മന്ത്രി സഭാ പുനപ്രവേശനം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തില്ല.

വാക്പോര്
കോണ്‍ഗ്രസ് അധ്യക്ഷയുടെ നിര്‍ദ്ദേശ പ്രകാരം ചേര്‍ന്ന യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ വാക്‌പോര് നടത്തി. തിരുവഞ്ചൂരിനെതിരെ പിസി ജോര്‍ജ്ജ് മുഖ്യമന്ത്രിയ്ക്കും, കെപിസിസി പ്രസിഡന്റ് രമേഷ് ചെന്നിത്തലയ്ക്കും കണ്‍വീനര്‍ പിപി തങ്കച്ചനും കത്ത് കൈമാറി. ജോണി നെല്ലൂരും തിരുവഞ്ചൂരിനെതിരെ വിമര്‍ശനം ഉന്നയിച്ചു. മുസ്ലീം ലീഗിനെ തകര്‍ക്കാന്‍ ശ്രമിയ്ക്കരുതെന്ന് ഇ ടി മുഹമ്മദ് ബഷീറും യോഗത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗമായ ചിലര്‍ വിഴുപ്പലക്കല്‍ നിര്‍ത്തണമെന്ന് എംഎം ഹസന്‍ പറഞ്ഞത് വീണ്ടും കലഹത്തിനിടയാക്കി.

ബാലകൃഷ്ണ പിള്ള
കേരള കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണ പിള്ള യോഗത്തില്‍ പങ്കെടുത്തെങ്കിലും ഗണേഷ് വിഷയം അദ്ദേഹം ചര്‍ച്ചയില്‍ ഉന്നയിച്ചില്ല. ഘടക കക്ഷികളുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുക യോഗത്തിലെ മുഖ്യ വിഷയങ്ങളില്‍ ഒന്നായിരുന്നു. ബോര്‍ഡ്, കോര്‍പ്പറേഷന്‍ പങ്കുവയ്ക്കുന്നതില്‍ കാല താമസം നേരിടുന്നതിനെ ജെഎസ്എസ് നേതാക്കള്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാട്ടി.

ആര്യാടനെതിരെ ലീഗ്
മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടര്‍ച്ചയായ വിമര്‍ശങ്ങളും മറ്റും ഉന്നയിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനെ അപമാനിയ്ക്കാന്‍ ശ്രമിയ്ക്കുകയാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ യോഗത്തില്‍ പറഞ്ഞു. ആര്യാടന്റെ

ജോര്‍ജ്ജിനെതിരെ പോര്
ഘടകകക്ഷികളുടെ പഴി ഏറ്റവും അധികം ഏറ്റവുവാങ്ങിയ നേതാക്കളില്‍ ഒരാള്‍ പിസി ജോര്‍ജ്ജ് തന്നെയായിരുന്നു. എംഎം ഹസനാണ് ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ചത്. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതില്‍ ജോര്‍ജ്ജ് നിയന്ത്രണം പാലിയ്ക്കണമെന്നും വിഴുപ്പലക്കല്‍ വേണ്ടെന്നും പറഞ്ഞത് ജോര്‍ജ്ജിനെ പ്രകോപിപ്പിച്ചു. താന്‍ സത്യമായ കാര്യങ്ങള്‍ മാത്രമാണ് പറയുന്നതെന്നും ര്‍ക്കാരിനെ സംരക്ഷിയ്ക്കാനാണ് ശ്രമിയ്ക്കുന്നതെന്നും ജോര്‍ജ്ജ് പറഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിയ്ക്കുന്നതിന് ഘടകകക്ഷികളുമായി വീണ്ടും ചര്‍ച്ച നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേഷ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ എന്നിവരാണ് ഒക്ടോബര്‍ 28 ന് ചര്‍ച്ച നടത്തുക












Click it and Unblock the Notifications