Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ യുഡിഎഫ് പ്രചരണം നിലച്ചു; സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചരണത്തിനില്ലെന്ന് ഘടകക്ഷികള്‍

കല്‍പറ്റ: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നത് വയനാട്ടില്‍ യുഡിഎഫിനുള്ളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാതെ ഇനി പ്രചരണത്തിന് ഇറങ്ങില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ് ഘടകക്ഷികള്‍. ഇതോടെ യുഡിഎഫിന്‍റെ വയനാട് മണ്ഡലത്തിലെ പ്രചരണങ്ങള്‍ നിലച്ചിരിക്കുകയാണ്.

ഘടകകക്ഷികള്‍ക്ക് പുറമെ പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത് ഇറങ്ങാത്തതും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. മണ്ഡലത്തില്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന ദേശിയ നേതാക്കളെ അറിയിച്ചെങ്കിലും ഉടന്‍ പരിഹാരമാകുമെന്ന മറുപടി മാത്രമാണ് ലഭിച്ചത്.

യുഡിഎഫിന് ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലത്തില്‍ അനിശ്ചിതത്വം ഉണ്ടാക്കിയതില്‍ പ്രതിഷേധിച്ച് ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ യോഗം ചേര്‍ന്നിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിലെ അതൃപ്തി ലീഗ് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്.

congress

മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വിപി സുനീര്‍ ഇതിനോടകം തന്നെ വീടുകയറിയുള്ള പ്രചരണത്തിന്‍റെ ആദ്യംഘട്ടം പൂര്‍ത്തിയാക്കികഴിഞ്ഞു. എന്നിട്ടും തങ്ങളുടെ സ്ഥാനാര്‍ത്ഥി ആര് എന്ന് പോലും അറിയാത്തതിലുള്ള അമര്‍ഷമാണ് ഘടകക്ഷികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കുവെയ്ക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+