കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല; നവേദ് പാകിസ്താനി തന്നെ- പിതാവിന്റെ തെളിവ്

  • By വിക്കി നഞ്ചപ്പ
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ദിവസം ഉധംപൂരില്‍ ഭീകരാക്രമണത്തിനിടെ പിടിയിലായ മുഹമ്മദ് നവേദ് തങ്ങളുടെ പൗരനല്ലെന്നായിരുന്നു പാകിസ്താന്റെ വാദം. നവേദ് സമ്മതിച്ചിട്ടും പാകിസ്താന്‍ അത് അംഗീകരിയ്ക്കാന്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ നവേദിന്റെ പിതാവ് തന്നെ സമ്മതിയ്ക്കുന്നു- അവന്‍ തന്റെ മകനാണെന്ന്. നവേദിന്റെ നിര്‍ഭാഗ്യവാനായ പിതാവ് താനാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

Mohammed Naved

ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് നവേദിന്റെ പിതാവ് മുഹമ്മദ് യാക്കൂബ് ഇക്കാര്യം പറഞ്ഞത്. ലഷ്‌കറില്‍ നിന്നും പാക് സൈന്യത്തില്‍ നിന്നും തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഏത് നിമിഷവും കൊല്ലപ്പെട്ടേയ്ക്കാമെന്ന ഭീതിയിലാണ് നവേദിന്‍റെ കുടുംബം കഴിയുന്നത്.

തന്റെ മകന്‍ രക്ഷപ്പെടണം എന്ന് തന്നെയാണ് മുഹമ്മദ് യാക്കൂബിന്റെ ആഗ്രഹം. എന്നാല്‍ അവന്‍ കൊല്ലപ്പെടണം എന്ന് തന്നെ ആയിരിക്കണം ലഷ്‌കര്‍ ആഗ്രഹിച്ചിട്ടുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഗ്രാമീണര്‍ പിടികൂടിയ നവേദിനെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത് വരികയാണ്. നവേദ് തങ്ങളുടെ പൗരനല്ലെന്ന് പാകിസ്താന്‍ ആവര്‍ത്തിയ്ക്കുന്നുണ്ടെങ്കിലും അതിന് തക്കതായ ഒട്ടേറെ തെളിവുകള്‍ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്.

English summary
Amidst claims by Pakistan that Mohammad Naved is not their citizen the father of the arrested terrorist has told a leading newspaper that he is his son.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X