കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാപ്പ് പറയാന്‍ ഞാന്‍ രാഹുല്‍ സവര്‍ക്കര്‍ അല്ല'; വാളെടുത്ത് ഉദ്ധവ് താക്കറെ.. രാഹുലിന് മുന്നറിയിപ്പ്

Google Oneindia Malayalam News

ദില്ലി: റേപ്പ് ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്‍റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ഇടഞ്ഞ് സഖ്യകക്ഷിയായ ശിവസേന. മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കണമെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കി.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയോട് ഉദ്ധവ് താക്കറെ വിശദീകരണം ചോദിച്ചേക്കും. രാഹുലിന്‍റെ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ ശിവസേന എംപി സഞ്ജയ് റൗത്ത് രംഗത്തെത്തിയിരുന്നു.

shivasnena

മഹാരാഷ്ട്രയുടെ മാത്രമല്ല രാജ്യത്തിന്‍റെ ദേവനാണ് വീര്‍ സവര്‍ക്കര്‍. നെഹ്റുവിനേയും ഗാന്ധിയേയും പോലെ സവര്‍ക്കറും സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയ നേതാവാണെന്നും വീര്‍ സവാര്‍ക്കറെ അപമാനിക്കരുതെന്നും സഞ്ജയ് റൗത്ത് ട്വീറ്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ സവര്‍ക്കറിന് ഭാരത് രത്ന നല്‍കുമെന്ന വാഗ്ദാനം ശിവസേന മുന്നോട്ട് വെച്ചിരുന്നു.

രാഹുലിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി എന്ന പേരിന് പരകം രാഹുല്‍ ജിന്ന എന്ന പേരാണ് അദ്ദേഹത്തിന് ഉചിതമായ പേരെന്നായിരുന്നു ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു പ്രതികരിച്ചത്. ബിജെപി ഐടി സെല്‍ സലവന്‍ അമിത് മാളവ്യയും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു.

രാഹുൽ ഗാന്ധി പറഞ്ഞത് ശരിയാണ്. അദ്ദേഹത്തിന് ഒരിക്കലും 'രാഹുൽ സവർക്കർ' ആകാൻ കഴിയില്ല. വീർ സവർക്കർ ഒരു ദേശീയ ബിംബമാണ്. ഇന്ത്യയുടെ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിയാണ്, വരും തലമുറകളാല്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തി.നെഹ്റു-ഗാന്ധി കുടുംബത്തിലെ അഞ്ചു തലമുറകൾക്ക് അദ്ദേഹത്തിന്റെ പാരമ്പര്യത്തോടു കിടപിടിക്കാൻ കഴിയില്ലെന്നും മാളവ്യ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച്ചത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധം: ഹര്‍ത്താല്‍ നടത്തിയാല്‍ നടപടിയെന്ന് വ്യക്തമാക്കി പോലീസ്ചൊവ്വാഴ്ച്ചത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധം: ഹര്‍ത്താല്‍ നടത്തിയാല്‍ നടപടിയെന്ന് വ്യക്തമാക്കി പോലീസ്

ബംഗാളിൽ പ്രതിഷേധം ആളിക്കത്തുന്നു; അക്രമം തുടർന്നാൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബിജെപിബംഗാളിൽ പ്രതിഷേധം ആളിക്കത്തുന്നു; അക്രമം തുടർന്നാൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബിജെപി

2019ല്‍ ഇന്ത്യയെ ഉലച്ച പ്രക്ഷോഭങ്ങള്‍: ജെഎന്‍യു മുതല്‍ പൗരത്വ ഭേദഗതി നിമയം വരെ, കശ്മീരിലും അസമിലും.2019ല്‍ ഇന്ത്യയെ ഉലച്ച പ്രക്ഷോഭങ്ങള്‍: ജെഎന്‍യു മുതല്‍ പൗരത്വ ഭേദഗതി നിമയം വരെ, കശ്മീരിലും അസമിലും.

English summary
Udhav Thackeray against Rahul Gandhi over Savarkar remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X