ഉദയനിധിയുടെ സനാതന ധര്‍മ്മ വിരുദ്ധ പ്രസ്താവന; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്, രണ്ടിടങ്ങളില്‍ കേസ്
ന്യൂദല്‍ഹി: തമിഴ്നാട് മന്ത്രിയും ഡി എം കെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. സര്‍വ ധര്‍മ സമഭാവനയാണ് കോണ്‍ഗ്രസിനുള്ളതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതിന്റേതായ കാഴ്ചപ്പാടുണ്ടെന്നും അത് പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ എല്ലാവരുടേയും വിശ്വാസങ്ങളെ ബഹുമാനിക്കുന്നെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ഡെങ്കിയും മലേറിയയും നീക്കം ചെയ്തത് പോലെ സനാതന ധര്‍മ്മത്തേയും രാജ്യത്ത് നിന്ന് ഇല്ലാതാക്കണം എന്നായിരുന്നു ഉദയനിധി സ്റ്റാലിന് പറഞ്ഞിരുന്നത്. ഇതിനെതിരെ ബി ജെ പിയും ഹിന്ദുത്വ സംഘടനകളും രംഗത്തെത്തിയിരുന്നു. സഖ്യ കക്ഷിയുടെ അഭിപ്രായം തന്നെയാണോ മറ്റുള്ളവര്‍ക്കെന്ന് കോണ്‍ഗ്രസിനോട് പലരും ചോദിച്ചിരുന്നു.

ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. അതേസമയം കോണ്‍ഗ്രസ് നേതാക്കളായ കാര്‍ത്തി ചിദംബരം, പ്രിയങ്ക് ഖാര്‍ഗെ എന്നിവര്‍ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ പിന്തുണച്ച് രംഗത്തെത്തി. സമത്വത്തെ പ്രോത്സാഹിപ്പിക്കാത്തതോ മനുഷ്യനാണെന്ന മഹത്വം ഉറപ്പാക്കാത്തതോ ആയ ഏതൊരു മതവും മതമല്ല എന്നായിരുന്നു പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞത്.
തുല്യ അവകാശങ്ങള്‍ നല്കാത്തതോ മനുഷ്യരെപ്പോലെ പെരുമാറാത്തതോ ആയ ഏതൊരു മതവും രോഗം പോലെയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. സനാതന ധര്‍മ്മം ഒരു ജാതി മേധാവിത്വ സമൂഹത്തിന്റെ കോഡല്ലാതെ മറ്റൊന്നുമല്ല എന്നായിരുന്നു കാര്‍ത്തി ചിദംബരം അഭിപ്രായപ്പെട്ടത്. ജാതി ഇന്ത്യയുടെ ശാപമാണ് എന്നും കാര്‍ത്തി ചിദംബരം തുറന്നടിച്ചു. അതിനിടെ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം അപലപനീയവും ലജ്ജാകരവുമെന്ന് ബി ജെ പി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഉദയനിധി സ്റ്റാലിനെതിരെ കേസ്
സനാതന ധര്‍മ്മത്തിനെതിരായ വിവാദ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ വിവിധയിടങ്ങളില്‍ കേസ്. ദല്‍ഹി പൊലീസിലും ബിഹാര്‍ കോടതിയിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ സംസ്ഥാന വ്യാപകമായി കേസ് കൊടുക്കുമെന്ന് തമിഴ്നാട് ഹിന്ദു മക്കള്‍ കക്ഷിയും വ്യക്തമാക്കിയിരുന്നു. അതിനിടെ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി ഗവര്‍ണര്‍ക്ക് ബി ജെ പി സംസ്ഥാന സെക്രട്ടറി കത്ത് നല്കി.
ഇന്നലെ ഉദയനിധി സ്റ്റാലിനെതിരെ സുപ്രീം കോടതി അഭിഭാഷകന് വിനീത് ജിന്‍ഡാല്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു. സനാതന ധര്‍മ്മത്തിനെതിരെ പ്രകോപനപരവും അപകീര്‍ത്തികരവുമായ പ്രസ്താവനയാണ് ഉദയനിധി സ്റ്റാലിന് നടത്തിയത് എന്നാണ് വിനീത് ജിന്‍ഡാല്‍ പറയുന്നത്. ഹൈന്ദവ വിശ്വാസി എന്ന നിലയില്‍ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന തന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് വിനീത് ജിന്‍ഡാല്‍ പരാതിയില്‍ പറഞ്ഞു.
ബിഹാറിലെ മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആണ് ഉദയനിധി സ്റ്റാലിനെതിരെ മറ്റൊരു പരാതി നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സമൂഹത്തില്‍ ശത്രുത വളര്‍ത്താനും മറ്റു ചില മതസ്ഥരെ പ്രീണിപ്പിക്കാനുമാണ് സ്റ്റാലിന് പ്രസ്താവന നടത്തിയതെന്ന് ചൂണ്ടിക്കാട്ടി സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകനാണ് മുസാഫര്‍പൂര്‍ കോടതിയില്‍ പരാതി നല്‍കിയത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications