കരുണാനിധി കുടുംബത്തിൽ നിന്ന് നാലാമൻ, സ്റ്റാലിന്റെ മകൻ ഉദയനിധി ഡിഎംകെ യൂത്ത് വിംഗ് തലപ്പത്തേക്ക്!
ചെന്നൈ: കരുണാനിധി കുടുംബത്തില്‍ നിന്നും നാലാമതൊരു രാഷ്ട്രീയ പ്രവേശം കൂടി. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനനിധി സ്റ്റാലിനാണ് ഔദ്യോഗികമായി രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നത്. ഡിഎംകെയുടെ യുവജന വിഭാഗത്തിന്റെ തലപ്പത്തേക്കാണ് ഉദയനിധിയുടെ കടന്ന് വരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അറിയപ്പെടുന്ന സിനിമാ താരം കൂടിയായ ഉദയനിധിയുടെ കടന്ന് വരവ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ക്കും എന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.
ഡിഎംകെയുടെ മുന്‍ മന്ത്രി കൂടിയായ വെള്ളക്കോവില്‍ സ്വാമിനാഥന് ആയിരുന്നു യൂത്ത് വിംഗ് സെക്രട്ടറി. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിച്ച് സ്വാമിനാഥന് രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉദയനിധിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

ഡിഎംകെ നേതൃത്വം ഉദയനിധിയുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് ഉടനെ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛന് എംകെ സ്റ്റാലിന് 35 വര്‍ഷത്തോളം വഹിച്ചിരുന്ന സ്ഥാനത്തേക്കാണ് മകന് ഉദയനിധി എത്തുന്നത്. കരുണാനിധി കുടുംബത്തില്‍ നിന്ന് ഉദയനിധിയുടെ വരവോടെ രാഷ്ട്രീയക്കാരുടെ എണ്ണം നാലായി ഉയരുകയാണ്.
കരുണാനിധിയെ കൂടാതെ എംകെ സ്റ്റാലിനും കനിമൊഴിയും അഴഗിരിയുമാണ് ഇതുവരെ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുളളത്. ഔദ്യോഗികമായി സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെങ്കിലും ഡിഎംകെയുടെ പരിപാടികളിലും തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും ഉദയനിധി സ്ഥിരം സാന്നിധ്യമാണ്. പാര്‍ട്ടി മുഖപത്രമായ മുരശൊലിയുടെ നടത്തിപ്പില്‍ മുഖ്യപങ്ക് വഹിക്കുന്ന ഉദയനിധി മുരശൊലി ട്രസ്റ്റിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications