തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല; പാര്‍ട്ടി വിടുകയാണെന്ന് ബിജെപി നേതാവ് ഉദ്ദിത് രാജ്
ദില്ലി: ദേശീയ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടി വിടാനൊരുങ്ങുകയാണ് ബിജെപി നേതാവ് ഉദിത് രാജ്. മത്സരിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയുമായി ഇന്ന് രാവിലെ ട്വീറ്റ് ചെയ്തിരുന്നു.
'എനിക്ക് ടിക്കറ്റ് ലഭിക്കാന്‍ കാത്തുനില്‍ക്കുകയാണ്, നല്‍കിയില്ലെങ്കില്‍ എന്നേക്കുമായി ഞാന്‍ പാര്‍ട്ടി വിടും. ബിജെപി വിടാന്‍ ബിജെപി തന്നെ സമ്മര്‍ദ്ദമുണ്ടാക്കില്ലെന്ന് കരുതുന്നു.' ഇതായിരുന്നു ഇന്ന് രാവിലെ അദ്ദേഹം പുറത്ത് വിട്ട ട്വീറ്റ്.

ഗായകന്‍ ഹന്‍സ് രാജ് ഹന്‍സിനെയാണ് ബിജെപി നോര്‍ത്ത് വെസ്റ്റ് ദില്ലിയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യ തലസ്ഥാനത്തെ 7 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ബിജെപി ഇന്ന് പ്രഖ്യാപിച്ചു.
ഹാന്‍സ് നോര്‍ത്ത് വെസ്റ്റ് ദില്ലിയിലെ എംപിയായ ഉദ്ദിത് രാജിന്റെ ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടി 2014ലാണ് ബിജെപിയില്‍ ലയിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്നേയുള്ള നീക്കമായതിനായാല്‍ ചെറിയ ഭൂരിപക്ഷത്തോടെ അവിടെ ജയിച്ചു. ദില്ലിയിലെ 7 സീറ്റുകളിലും ബിജെപിക്ക് പരിപൂര്‍ണ വിജയം നേടാനായത് ഉദ്ദിത് രാജിന്റെ പിന്തുണയോട് കൂടിയാണ്.
.












Click it and Unblock the Notifications