ഉദുമല്‍പേട്ട കൊലപാതകം; പ്രണയത്തിന് സമുദായം വിധിച്ചത് മരണം: കുറ്റക്കാര്‍ക്ക് വധശിക്ഷ നല്കി കോടതി
ചെന്നൈ: ഉയര്‍ന്ന ജാതിയില്‍പെട്ട യുവതിയെ പ്രണയിച്ച് വിവാഹം ചെയ്ത ദളിത് യുവാവ് ശങ്കറിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പേര്‍ക്ക് വധശിക്ഷ. കോളിളക്കം സൃഷ്ടിച്ച ഉദുമല്‍പേട്ട ദുരഭിമാന കൊലപാതക കേസിലാണ് തിരുപ്പൂര്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഭാര്യാപിതാവ്, വാടക കൊലയാളികള്‍ എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്കാണ് വധശിക്ഷ. കേസിലെ 11 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമാണ് ശിക്ഷാവിധി പ്രസ്താവിച്ചത്.

തേവര് സമുദായത്തില്‍പ്പെട്ട കൗസല്യ എന്ന യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തതാണ് ശങ്കറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ദളിത് വിഭാഗത്തില്‍ പെട്ട ദിണ്ഡിഗല്‍ സ്വദേശി ശങ്കറിനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഉദുമല്‍പേട്ട നഗരത്തില്‍ വച്ച് വാടക കൊലയാളികള്‍ നിഷ്ഠൂരമായി വധിച്ചത്.
കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്ന ലക്ഷ്മി, അമ്മാവന് പാണ്ടിദുരൈ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു എഫ്ഐആര്‍. അന്ന ലക്ഷ്മി ഉള്‍പ്പെടെയുള്ള മൂന്ന് പേരെ കോടതി വെറുതെവിട്ടു.
ദളിത് വിഭാഗത്തില്‍പ്പെട്ട അരുന്ധതിയാര്‍ സമുദായംഗമാണ് ശങ്കര്‍. കൗസല്യയുമായുള്ള വിവാഹം രഹസ്യമായാണ് നടന്നത്. പിന്നീട് വീട്ടുകാര്‍ വിവരം അറിഞ്ഞതോടെ കൗസല്യയെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. വിദ്യാഭ്യാസവും അവസാനിപ്പിച്ചു. എങ്കിലും ദിവസങ്ങള്‍ക്ക് ശേഷം കൗസല്യ ശങ്കറിന്റെ വീട്ടിലെത്തി. വീട്ടുകാര്‍ അവളെ സ്വീകരിക്കുകയും ചെയ്തു. ഇതോടെയാണ് കൗസല്യയുടെ വീട്ടുകാരും സമുദായ നേതാക്കളും ഇതിനെതിരേ പരസ്യമായി രംഗത്തുവന്നത്.
സംഭവദിവസം ഉച്ചയ്ക്കായിരുന്നു കൊലപാതകം. വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ദമ്പതികള്‍. ഉദുമല്‍പേട്ട നഗരത്തില്‍ ബേക്കറിയില്‍ കയറി ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ ഉടനെയാണ് ബൈക്കിലെത്തിയ സംഘം ശങ്കറിനെ വെട്ടിയത്. കൗസല്യയെയും വെട്ടി. അവള് ഓടി. ശങ്കറിന്റെ മരണം ഉറപ്പാക്കുംവരെ വെട്ടുകയായിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications