ലഖ്നൗവില്‍ കണ്ടത് പറക്കും തളികയോ....?
ലഖ്നൗ: ലഖ്നൗവില്‍ പറക്കും തളികയെ കണ്ടതായി റിപ്പോര്‍ട്ട്. പറക്കും തളികയുടേതെന്ന് കരുതുന്ന ചിത്രങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
ഇന്ത്യടുഡെ ഡോട്ട് ഇന്‍ ആണ് ഇപ്പോള്‍ വാര്‍ത്തയും ചിത്രങ്ങളും പുറത്ത് വിട്ടിരിക്കുന്നത്. ലഖ്നൗ സ്വദേശിയായ അമിത് ത്രിപാഠി എന്നയാളെടുത്ത ചിത്രങ്ങളാണ് ഇപ്പോഴത്തെ വാര്‍ത്തക്ക് ആധാരം.
രാജാജിപുരത്ത് തന്റെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് സൂര്യാസ്തമയത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു അമിത് ത്രിപാഠി. അപ്പോഴാണ് സൂര്യന് മുകളില്‍ ഒരു തിളങ്ങുന്ന സാധനം കണ്ടത്. പിന്നീട് അത് മുകളിലേക്ക് ഉയര്‍ന്ന് പോവുകയും ചെയ്തുവത്രെ. എന്തായും അമിത് ത്രിപാഠി ഇതിന്റെ ചിത്രങ്ങള്‍ കുറേ എടുത്തിട്ടുണ്ട്.

ഈ മാസം ഇതാദ്യമല്ല ഇന്ത്യയില്‍ പറക്കും തളിക കണ്ടതായുള്ള വാര്‍ത്ത പുറത്ത് വരുന്നത്. ജൂലായ് 11 ഗുവാഹട്ടിയിലും 12 ന് ഷംലിയിലും ജൂലായ് 14 ന് തുണ്ട്ലയിലും ഇത്തരത്തിലുള്ള പറക്കുംതളികകള്‍ ചിലര്‍ കണ്ടിട്ടുണ്ടത്രെ. എന്തായാലും ലഖ്നൗവില്‍ എല്ലാവരും പറക്കും തളികകളെ കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്.
അന്യഗ്രഹ ജീവികള്‍ എല്ലാ കാലത്തും മനുഷ്യന്റെ ഒരു സംശയമാണ്. ഇക്കാര്യത്തില്‍ ഇതുവരെ ശാസ്ത്രീയമായ സ്ഥിരീകരണങ്ങളൊന്നും ഇല്ല. എന്നാല്‍ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പോലും ഇപ്പോഴും അന്യഗ്രഹ ജീവികളില്‍ വിശ്വസിക്കുന്നുണ്ട്.
യുഎഫ്ഒ എന്നാണ് ഇംഗ്ലീഷില്‍ പറക്കും തളികകളെ പറയുന്നത്. അണ് ഐഡന്റിഫൈഡ് ഫ്ലൈയിങ് ഒബ്ജക്ട്സ്. യുഎഫ്ഒ കളെ അടിസ്ഥാനമാക്കി ഒരുപാട് സിനിമകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications