കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ഇന്ത്യന്‍ സംസ്ഥാനത്തെ അന്യഗ്രഹജീവികള്‍ നോട്ടമിട്ടു? രണ്ടാം തവണയും പറക്കുംതളിക എത്തി?

Google Oneindia Malayalam News

കാസ്ഗഞ്ച്: അന്യഗ്രഹജീവികളും പറക്കും തളികകളും ശാസ്ത്ര ലോകത്തിന് മാത്രമല്ല സാധാരണക്കാരനിലും കൗതുകം നിറയ്ക്കുന്ന വിഷയം തന്നെയാണ്. ഇവയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല. കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശില്‍ നിന്നും പറക്കും തളികയെപ്പറ്റി ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ നഗരിയ ഗ്രാമത്തിലാണ് പറക്കും തളിക കണ്ടതായി അവകാശവാദം ഉന്നയിച്ച് ചിലര്‍ രംഗത്തെത്തിയത്. പറക്കും തളികയുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ സോഷ്യല്‍ മീഡിയയിലും പ്രചരിയ്ക്കുന്നുണ്ട്. ആകാശത്ത് കണ്ട ഈ അഞ്ജാത വസ്തു പറക്കുംതളിക തന്നെയാണോ എന്ന് സ്ഥിരീകരിയ്ക്കാന്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല.

ufo

കഴിഞ്ഞ വര്‍ഷവും ഉത്തര്‍പ്രദേശില്‍ പറക്കുംതളിക കണ്ടതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ സ്ഥീരീകരിയ്ക്കപ്പെട്ടില്ല. അന്യഗ്രഹങ്ങളില്‍ നിന്ന് ഭൂമിയിലേയ്ക്ക് വരുന്നവരുണ്ടെന്നും അവരുടെ വാഹനമാണ് പറക്കുംതളികയെന്നും ഒരു വിഭാഗം വിശ്വസിയ്ക്കുന്നു. വെളുത്ത ഒരു തളിക ആകാശത്ത് കറങ്ങുന്നത് കണ്ടെന്നാണ് പറയുന്നത്.
English summary
'UFO' images from Kasganj district in Uttar Pradesh go viral on social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X