കോളെജുകൾ ഒക്ടോബർ ഒന്നിന് തുറക്കും; അവസാന വർഷ പരീക്ഷ ഓഗസ്റ്റ് 31ന് ഉള്ളിൽ
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസുകൾ നടത്താനാണ് സർവകലാശാലകളോട് യുജിസി ആവശ്യപ്പെട്ടിരിക്കുന്നത്
ന്യൂഡൽഹി: രാജ്യത്തെ കോളജ്, സർവകലാശാലാ പ്രവേശന നടപടികൾ സെപ്റ്റംബർ 30ന് അകം പൂർത്തിയാക്കി ഒക്ടോബർ ഒന്നിനു ക്ലാസ് ആരംഭിക്കാൻ യുജിസി നിർദേശം. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന അടുത്ത അധ്യയന വർഷത്തേക്കുള്ള പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും അക്കാദമിക് കലണ്ടറും യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷൻ (യുജിസി) പുറത്തിറക്കി. കോവിഡ് കണക്കിലെടുത്താണ് 2021-22 അധ്യയന വർഷത്തേക്കുള്ള മാർഗരേഖ പുറത്തിറക്കായിരിക്കുന്നത്.

അഫ്ഗാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിക്ക് വേണ്ടി നടന്ന പ്രാര്‍ഥന: ചിത്രങ്ങള്‍
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസുകൾ നടത്താനാണ് സർവകലാശാലകളോട് യുജിസി ആവശ്യപ്പെട്ടിരിക്കുന്നത്. ക്ലാസ് നേരിട്ടോ ഓൺലൈനിലോ ഇവ രണ്ടും ചേർന്ന രീതിയിലോ നടത്താൻ സ്ഥാപനങ്ങൾക്കു സൗകര്യാർഥം തീരുമാനിക്കാം. സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങളും പരിഗണിക്കണം. പ്രവേശനവും ഓൺലൈനായോ ഓഫ്‌ലൈനായോ പൂർത്തികരിക്കാം.
അവസാന വർഷ /സെമസ്റ്റർ വിദ്യാർത്ഥികൾക്ക് നിർബന്ധമായും പരീക്ഷ നടത്തണമെന്നും പരീക്ഷകൾ ഈ ആഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്നും നിർദേശം. ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്ക് പരീക്ഷ ഉണ്ടാവില്ല. മുൻ പരീക്ഷകളുടെയും ഇന്റേണൽ പരീക്ഷകളുടെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്താം. ഇതിന് 2020ലെ മാർഗനിർദ്ദേശം പിൻതുടരാമെന്നും യുജിസി വ്യക്തമാക്കി.
ആദ്യ സെമസ്റ്റർ ക്ലാസുകൾ ഒക്ടോബർ ഒന്നിനോ അതിനു മുൻപോ ആരംഭിക്കും. ഒഴിവു വരുന്ന സീറ്റുകളിൽ ഒക്ടോബർ 31 വരെ പ്രവേശനം നടക്കും. ജൂലൈ 31നകം പ്ലസ് ടൂ ഫലം വന്നില്ലെങ്കിൽ ഒക്ടോബർ 18ന് അധ്യായനം ആരംഭിച്ചാൽ മതിയാകും. 2022 ൽ ഓഗസ്റ്റ് ഒന്നിന് അടുത്ത അധ്യായന വർഷം തുടങ്ങാനാകുംവിധം ഈ വർഷത്തെ ക്ലാസുകൾ ക്രമീകരിക്കണം.
വിദ്യാർഥികൾ അഡ്മിഷൻ ഒഴിവാക്കുകയോ കോളജ് മാറിപ്പോകുകയോ ചെയ്താൽ ഫീസ് മടക്കിനൽകണമെന്നു യുജിസി നിർദേശിച്ചു. ഒക്ടോബർ 31 വരെ മുഴുവൻ ഫീസും മടക്കിനൽകണം. തുടർന്ന് ഡിസംബർ 31 വരെ 1000 രൂപയിൽ കൂടാത്ത കാൻസലേഷൻ ഫീ ഈടാക്കാം.
എന്തൊരു മെയ്‌വഴക്കമെന്ന് ആരാധകര്‍; കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങളുമായി റായ് ലക്ഷ്മി












Click it and Unblock the Notifications